സ്വന്തം ലേഖകൻ: കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂർത്തിയായിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അധികാരം നിലനിർത്തിയ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയനാകുന്നത് ഒരു ഇന്ത്യൻ വംശജനാണ്. ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ജഗ്മീത് സിങ് എന്ന ഇന്ത്യൻ വംശജൻ കാനേഡിയൻ രാഷ്ട്രീയത്തിൽ ശ്രദ്ധാ കേന്ദ്രമാകുന്നത്. ലിബറൽ പാർട്ടിക്കൊപ്പം ചേർന്ന് സഖ്യം രൂപികരിക്കാനൊരുങ്ങുകയാണ് ജഗ്മീത് സിങ്ങിന്റെ …
സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നീക്കം തെറ്റാണെന്ന് ആവര്‍ത്തിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. എന്നാല്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഇന്ത്യ അപലപിച്ചു. മഹാതിറിന്റെ പരാമര്‍ശം ഖേദകരമാണെന്ന അറിയിച്ച ഇന്ത്യ മലേഷ്യയില്‍ നിന്ന് പാം ഓയില്‍ വാങ്ങുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മനസില്‍ തോന്നിയ കാര്യമാണ് താന്‍ പറഞ്ഞതെന്നും …
സ്വന്തം ലേഖകൻ: വടക്ക് കിഴക്കന്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ സോച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വടക്ക് കിഴക്കന്‍ സിറിയയില്‍ സമാധാനം …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. ഒരു വർഷത്തിനിടെ 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറിൽ 6.60 ലക്ഷം പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ ജോൺ ബെർകൗ നിരസിച്ചു. ശനിയാഴ്ച പാർലമെന്റ് നിരസിച്ച കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള പ്രമേയവും ശനിയാഴ്ച പാർലമെന്റ് പാസാക്കിയിരുന്നു. ബ്രെക്സിറ്റിനുള്ള നിശ്ചിത കാലാവധി ഈ …
സ്വന്തം ലേഖകൻ: പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആദ്യഫല സൂചന. എന്നാൽ പ്രതിപക്ഷ കക്ഷികളെല്ലാം ലിബറല്‍ പാര്‍ട്ടിയേക്കാള്‍ പിന്നിലായതോടെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം നിലനിർത്തുമെന്ന് ഉറപ്പായി. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയുടെ തൊട്ടുപിന്നിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഒന്റാരിയോ പ്രവിശ്യ തൂത്തുവാരിയ ലിബറൽ പാർട്ടി …
സ്വന്തം ലേഖകൻ: വിദേശത്തുനിന്നും അതിഥികളെ കൊണ്ടുവരാനുള്ള ‘ആതിഥേയ വിസ” സൗദിയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിഥികളെ കൊണ്ടുവരാനാകും. സ്ത്രീകള്‍ക്കുള്ള ‘മഹ്റം’ അസാധുവാക്കിയത് ഉംറക്കു മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് അതിഥികളെ സൗദിയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുക. രാജ്യത്തേക്ക് …
സ്വന്തം ലേഖകൻ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കാന്‍ നിര്‍ദേശം. ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനം ആപ്ലിക്കേഷന്‍ വഴിയാക്കാന്‍ ദുബൈ കിരീടാവകാശി നിര്‍ദേശം പുറപ്പെടുവിച്ചു. 2021-ന് ശേഷം ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്‍കാന്‍ ആവശ്യപ്പെടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലെ ആഭ്യന്തര ഇടപാടുകള്‍ക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. ദുബൈ …
സ്വന്തം ലേഖകൻ: ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന ബസിൽ ട്രെയ്‌ലർ ഇടിച്ച് പാക്കിസ്ഥാൻ സ്വദേശി മരിച്ചു, 10 മലയാളികൾക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദിഖ് തായിഫിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തീർഥാടകനായ തൃശൂർ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കർ കിങ് ഫൈസൽ ആശുപത്രിയിലും ചികിത്സയിലാണ്. …
സ്വന്തം ലേഖകൻ: പാർലമെന്റിന്റെ തീരുമാനപ്രകാരം ബ്രെക്സിറ്റിനു കൂടുതൽ സമയം തേടി ബിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയന് അയച്ച കത്ത് നിരാശയുടെയും പ്രതിഷേധത്തിന്റെയും സൂചനയായി. പ്രത്യാഘാതം എന്തുതന്നെയായാലും ഈ മാസം 31 നു തന്നെ യൂറോപ്യൻ യൂണിയൻ (ഇയു) വിടുമെന്നു ശപഥമെടുത്തിരുന്ന പ്രധാനമന്ത്രി, ഒപ്പുവയ്ക്കാത്ത കത്താണ് അയച്ചത്. മുൻപു തീരുമാനിച്ചതനുസരിച്ച് 19 നു കരാറിൽ …