സ്വന്തം ലേഖകൻ: യാത്രക്കാരുമായി എയര്‍ ബസ് വിമാനത്തെ ടാക്സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് എയര്‍ ഇന്ത്യ. എന്ജിന് ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്സി ബോട്ട്. പൈലറ്റാണ് ടാക്സി ബോട്ടിനെ നിയന്ത്രിക്കുക. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി …
സ്വന്തം ലേഖകൻ: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം എത്തുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) പാകിസ്താനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എഫ്.എ.ടി.എഫ്. നിര്‍ദേശിച്ച ഭീകരവിരുദ്ധനടപടികള്‍ സമയപരിധിക്കുള്ളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്താന് വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് എഫ്.എ.ടി.എഫ്. കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ ഗ്രേ …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവര്‍ത്തിക്കള്‍ക്കായി അഞ്ചുമാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു. വലിയ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും പാര്‍ക്കിങ്ങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തികളാണ് …
സ്വന്തം ലേഖകൻ: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിക്ക്. എസ്തര് ഡഫ്ലോ, മൈക്കല്‍ ക്രെമര്‍, അഭിജിത് ബാനര്‍ജി എന്നിവര്‍ ഈ വര്‍ഷത്തെ പുരസ്കാരം പങ്കിട്ടു. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര് ഡഫ്ലോ. എസ്തര് ഫ്രഞ്ചുകാരിയും മൈക്കല്‍ ക്രെമര്‍ യുഎസ് സ്വദേശിയുമാണ്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്. ഇവരുടെ …
സ്വന്തം ലേഖകൻ: സിറിയയിൽ തുർക്കിയുടെ ആക്രമണം അഞ്ചാം ദിവസമായ ഇന്നലെയും തുടർന്നതോടെ പലായനം ചെയ്തവരുടെ എണ്ണം 1.30 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. തുർക്കിയുടെ ആക്രമണത്തെ തുടർന്ന്, ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാംപിൽ നിന്ന് എണ്ണൂറോളം പേർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. കുർദ് സായുധ സേനയായ വൈപിജിയിലെ 480 പേരെ വധിച്ചുവെന്ന് തുർക്കി അവകാശപ്പെടുന്നു. 52 …
സ്വന്തം ലേഖകൻ: പാക് ഭീകരൻ ഹാഫിസ് സയ്യിദിനെ കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് ലശ്കറെ ത്വയ്യിബ്ബ തലവൻമാർക്കെതിരെ കൂടി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിെൻറ (എഫ്.എ.ടി.എഫ്) ശിപാർശപ്രകാരം നടപടിയെടുക്കണമെന്ന് യു.എസ്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് അറസ്റ്റു ചെയ്ത ലശ്കറെ ത്വയ്യിബ, ജമാഅത്തു ദ്ദഅ്വ ഭീകരരായ പ്രൊഫസർ സഫർ ഇക്ബാൽ, യഹ്യ അസീസ്, മുഹമ്മദ് അഷറഫ്, …
സ്വന്തം ലേഖകൻ: ആസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെക്ക് നൊബേൽ പുരസ്കാരം നൽകിയതിൽ എതിർപ്പ് ശക്തം. അൽബേനിയ, ബോസ്നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധം ഉയരുന്നത്. ബോസ്നിയ, െക്രായേഷ്യ, കൊസോവോ എന്നിവിടങ്ങളിൽ സെർബുകൾ നടത്തിയ വംശഹത്യയിലുള്ള പങ്കിൽ ശിക്ഷിക്കപ്പെട്ട സെർബിയൻ മുൻ പ്രസിഡൻറ് സ്ലോബോദൻ മിലോസെവിച്ചിെൻറ ആരാധകനായ പീറ്റർ ഹാൻഡ്കെക്ക് നൊബേൽ പുരസ്കാരം നൽകിയതിനാണ് എതിർപ്പ്. അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് മുന്‍പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ …
സ്വന്തം ലേഖകൻ: ജപ്പാനിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 11 ആയി. ടോക്കിയോയിലും പരിസരപ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമായി. ഗതാഗതസംവിധാനങ്ങൾ പൂർണമായും നിലച്ചതും വൈദ്യുതിബന്ധം താറുമാറായതും മൂലം പതിനായിരങ്ങളാണു ബുദ്ധിമുട്ടിലായത്. ആറ് ദശകത്തിനിടെ രാജ്യംകണ്ട ഏറ്റവും വലിയ കാറ്റാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. ടോക്കിയോയിലും സമീപനഗരങ്ങളായ ഗുൻമസ, സായ്താമ, കാനാഗവ മേഖയിൽ അതിതീവ്രമഴയാണു പ്രതീക്ഷിക്കുന്നതെന്ന് …
സ്വന്തം ലേഖകൻ: പോളണ്ടിലും ഹംഗറിയിലും പാര്‍ലമെന്റ് തെരഞ്ഞടുപ്പ് പൂര്‍ത്തിയായി. ഞായറാഴ്ചയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പോളണ്ടില്‍ ഭരണപക്ഷമായ യറോസ്ളാവ് കസിൻസ്കി നയിക്കുന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. ഭരണപക്ഷത്തിന്റെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും നയങ്ങളും രാജ്യത്ത് ദാരിദ്ര്യം കുറയുന്നതിന് കാരണമായിരുന്നു. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിലും ലോ ആന്‍ഡ് ജസ്റ്റിസ് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. ഓരോ കുടുംബത്തിനും …