സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. അംഗരാജ്യങ്ങള്‍, 2019ലെ ബജറ്റിന്റെ 70 ശതമാനം മാത്രം നല്‍കിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീന്‍ വെള്ളിയാഴ്ച വ്യക്തമാക്കി. 193 അംഗരാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള 35 രാജ്യങ്ങള്‍ …
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുരാതനക്ഷേത്രങ്ങളാണ് അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അതിനായി തമിഴ് പാരമ്പര്യം പേറുന്ന വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചായിരുന്നു പ്രധാനമന്ത്രിയെത്തിയത്. കല്ലില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളാല്‍ സമ്പന്നമാണ് മഹാബലിപുരം പട്ടണം. ഒട്ടേറെ വിനോദസഞ്ചാരികളാണ് ഓരോ ദിവസവും …
സ്വന്തം ലേഖകൻ: 2019 ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം എത്യോപന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍ രാജ്യമായ എറിത്രിയയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിലും സമാധാനം പുനഃസ്ഥാപിച്ചതുമാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.2018 ഏപ്രില്‍ രണ്ടിനാണ് അബി അഹമ്മദ് അധികാരമേല്‍ക്കുന്നത്.തൊണ്ണൂറുകളുടെ ആദ്യത്തില്‍ എത്യോപ്യയില്‍ നിന്നും എറിത്രിയ സ്വതന്ത്രം …
സ്വന്തം ലേഖകൻ: യു.കെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു. കുറച്ച് നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന് മുമ്പ് പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള …
സ്വന്തം ലേഖകൻ: സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ കുര്‍ദ്ദുകള്‍ക്കെതിരെ തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി സൈനിക നടപടി തുടങ്ങിയതോടെ അതിര്‍ത്തിയില്‍ നിന്ന് ആയിരങ്ങള്‍ പലായനം തുടങ്ങി. തുര്‍ക്കി- സിറിയ അതിര്‍ത്തിയിലെ കുര്‍ദ്ദുകള്‍ അധികമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം. തുര്‍ക്കിയുടെ ആക്രമണത്തെ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തി …
സ്വന്തം ലേഖകൻ: മതപരമായ ആചാരവൈവിധ്യങ്ങൾ വെച്ചുപുലർത്തുന്നതിന്റെ പേരിൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ, ഉയിഗുറുകൾക്കെതിരെ വർഷങ്ങളായി നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്. ഉയിഗുറുകളെ ലക്‌ഷ്യം വെച്ചുള്ള സിസിടിവി നിരീക്ഷണങ്ങളും, അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവണ്മെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും, കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ ‘റീഎജുക്കേഷൻ ‘ ക്യാമ്പുകളിൽ പാർപ്പിച്ചുകൊണ്ടുള്ള ചൈനീസ് വിദ്യാഭ്യാസവും, …
സ്വന്തം ലേഖകൻ: വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കുമെന്ന് അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. “ഉറപ്പായും ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും,” പി.ബി.എസ് ന്യൂസ് അവറില്‍ പ്രതികരിക്കുകയാരുന്നു ഹിലരി. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്നും ഹിലരി വ്യക്തമാക്കി. തുടര്‍ച്ചയായി പോരിനു വിളിച്ചു കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു ഹിലരി. ട്രംപ് തന്നോട് എത്രമാത്രം …
സ്വന്തം ലേഖകൻ: ഖത്തറില്‍ സ്ഥിരതാമസാനുമതിയുള്ള പ്രവാസികളുടെ ആണ്‍മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാം. ആഭ്യന്തരമന്ത്രാലയും ഭരണവികസന, തൊഴില്‍-സാമൂഹ്യ മന്ത്രാലയവും ചേര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികള്‍ക്ക് ഗുണകരമാകുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവില്‍ പ്രവാസി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണു ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. 2015ലെ 21-ാം തൊഴില്‍നിയമത്തിലെ …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് സംബന്ധിച്ചു കരാറുണ്ടാക്കാനുള്ള സാധ്യത മങ്ങി. പ്രധാനമന്ത്രി ബോറീസ് ജോൺസൻ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ജോൺസന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വടക്കൻ അയർലൻഡ് ഇയു കസ്റ്റംസ് നിയമങ്ങൾ തുടർന്നും പാലിക്കണമെന്ന മെർക്കലിന്റെ നിർദേശമാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനുള്ള …
സ്വന്തം ലേഖകൻ: കുർദ് വിമതർക്കെതിരെ പോരാടുന്നതിന് സിറിയ-ഇറാഖ് അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി തുർക്കി. സിറിയയിൽ നിന്നും അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വടക്കൻ അതിർത്തിയിലേക്ക് തുർക്കി സൈന്യത്തെ അയക്കുന്നത്. അതിർത്തിയിലെ സിറിയൻ സൈന്യത്തിനൊപ്പം തുർക്കി സേനയും ഉടൻ ചേരുമെന്ന് തുർക്കി കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫഹ്റത്തൈൻ അൽതും അറിയിച്ചു. തുർക്കിയുടെ ഐ.എസ് വിരുദ്ധ പോരാട്ടങ്ങളെ തടയുന്നത് …