സ്വന്തം ലേഖകൻ: ഹാഫിസ് സയീദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്). ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. ഭീകര സംഘടനകളുടെ പട്ടികയില്‍ യു.എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയവയ്ക്കെതിരെ പാകിസ്താന് കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്.എ.ടി.എഫ് …
സ്വന്തം ലേഖകൻ: ഫ്രഞ്ച് തലസ്ഥാനത്തെ പോലീസ് ഹെഡ്ക്വാർട്ടേഴിൽ ഇന്നലെയുണ്ടായ കത്തിയാക്രമണത്തിൽ നാലു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു.പാരീസ് ഹെഡ്ക്വാട്ടേഴ്സിലെ ടെക്നോളജി വിഭാഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിച്ചിരുന്നയാളാണ് അക്രമി. ഇയാളെ പോലീസ് വെടിവച്ചുകൊന്നു. പാരീസിന്റെ ഹൃദയഭാഗത്ത് നോട്ടർഡാം കത്തീഡ്രലിന് എതിർവശത്താണു പോലീസ് ഹെഡ്ക്വാർട്ടേഴ്സ്. ഉച്ചഭക്ഷണസമയത്തു നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ട നാലു പോലീസ് ഓഫീസർമാരിൽ ഒരാൾ വനിതയാണ്. …
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടികളെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശിച്ച തുര്‍ക്കി, മലേഷ്യ ഭരണാധികാരികള്‍ക്ക് മറുപടി നല്കി ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധി രവീഷ് കുമാര്‍. നിജസ്ഥിതി അറിയാതെയാണ് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായം പറഞ്ഞതെന്നാണ് വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ഈ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും, ഇനിയും ഇത്തരത്തിലുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലില്ലായ്മയിലും അഴിമതിയിലും പ്രതിഷേധിച്ച് ഇറാഖില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം നാലാം ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 44 ആയി. രാജ്യത്ത് പല സ്ഥലങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ഒത്തു കൂടുന്നത് ഒഴിവാക്കാനായി ഇന്റര്‍നെറ്റും വിഛേദിച്ചിട്ടുണ്ട്. പ്രക്ഷോഭകരുടെ നേരെ സായുധസൈന്യം നിറയൊഴിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം. നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരു വര്‍ഷമായി …
സ്വന്തം ലേഖകൻ: സൗദിവനിതകള്‍ക്ക് സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാൻ അവസരമൊരുങ്ങി. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. നിലവില്‍ പൊതു സുരക്ഷയുടെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ മുന്‍നിരയില്‍ സൗദി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വനിതകൾ സായുധസേനയുടെ കൂടുതല്‍ ഉയര്‍ന്ന റാങ്കുകളിലേക്ക് പരിഗണിക്കപ്പെടുന്നത്. …
സ്വന്തം ലേഖകൻ: വണ്ടിച്ചെക്ക് നൽകുന്നവർക്കും മൊബൈൽ ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുന്നവർക്കും പിഴ ചുമത്താൻ യുഎഇയിലെ പ്രോസിക്യൂട്ടർമാർക്ക് അധികാരം. മുപ്പതോളം കുറ്റങ്ങളിൽ ക്രിമിനൽ നടപടികൾ നടത്തുകയോ പകരം പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസിക്യൂട്ടർമാരെ അധികാരപ്പെടുത്തി യുഎഇ അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിലാണിത്. റംസാൻകാലത്തു പകൽ പരസ്യമായി ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്താൽ 2000 ദിർഹം (38,000 രൂപ) …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നു. വിവിധ വിമാനകമ്പനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് തയ്യാറെടുക്കുകയാണ് കോഴിക്കോട് വിമാനത്താവളം. ഈ മാസം …
സ്വന്തം ലേഖകൻ: 70 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള കേസില്‍ പാകിസ്താന് തിരിച്ചടി. 1947 ൽ വിഭജന സമയത്ത് ഹൈദരാബാദിലെ ഏഴാമത്തെ നൈസാമിന്റെ യു.കെ നാറ്റ്വെസ്റ്റ് ബാങ്കിലെ ഫണ്ടിനെക്കുറിച്ചുള്ള പാകിസ്താന്റെ അവകാശവാദം തള്ളിയ യു.കെ ഹൈക്കോടതി ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. 70 വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രധാനമായ വിധി. നൈസാം …
സ്വന്തം ലേഖകൻ: ഇന്ത്യയും പാകിസ്താനും തമ്മില്‍ 2025ല്‍ ആണവ യുദ്ധം നടന്നാല്‍ കൂട്ടക്കുരുതി ആയിരിക്കും നടക്കുക എന്ന് വ്യക്തമാക്കി യു.എസ് ഗവേഷകര്‍ നടത്തിയ പഠനം. 10 കോടിയിലധികം മനുഷ്യര്‍ ഉടനടി മരിച്ചുവീഴുമെന്നാണ് പഠനത്തിലെ കണക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ നിന്നുള്ള പത്ത് ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കശ്മീര്‍ പ്രശ്നത്തില്‍ നടത്തുന്ന വാക്പോര് ആണവയുദ്ധത്തില്‍ …
സ്വന്തം ലേഖകൻ: സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. മോസ്കോയില്‍ നടന്ന എനര്‍ജി ഫോറത്തിന്റെ യോഗത്തിലാണ് ഗ്രെറ്റയ്ക്കെതിരെ പുടിന് കടുത്ത വിമര്‍ശനമുയര്‍ത്തിയത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ അനുകൂലിക്കാന്‍ കഴിയില്ല എന്നും പുടിന് വ്യക്തമാക്കി. സ്വീഡന്റെ അതേ പരിതസ്ഥിതിയില്‍ ജീവിക്കാനാഗ്രഹിക്കുന്നവരാണ് ആഫ്രിക്കയിലേയും …