സ്വന്തം ലേഖകൻ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ഡോവലിന്റെ സന്ദര്‍ശനം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ …
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ ഐക്യസര്‍ക്കര്‍ രൂപീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി. നെതന്യാഹുവിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ് പറഞ്ഞു. ഇതോടെ രാജ്യത്ത് രണ്ടാം വട്ടവും മന്ത്രി സഭ രൂപീകരിക്കാനുള്ള നെതന്യാഹുവിന്‍റെ നീക്കങ്ങളും പ്രതിസന്ധിയിലായി. അഴിതിക്കേസുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകൻ: സൗദി പ്രതിസന്ധിയിലാണ്. അരാംകോയുടെ അബ്ഖൈക്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതം നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ ഭീകരമാണെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍. സൗദിയുടെ മൊത്തം ഉല്‍പാദനത്തിന്റെ പകുതിയിലധികം അഥവാ ആഗോള ഉല്‍പാദനത്തിന്റെ 6 % വരെയാണ് ആക്രമണം മൂലം ഇല്ലാതായത്. മാത്രമല്ല, ഏറ്റവും മികച്ച ഗുണനിലവാരമുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന …
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്നു കരുതുന്നവര്‍ ഇസ്താംബുള്‍ കോണ്‍സുലേറ്റില്‍ ഖഷോഗ്ജി എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ ജീവനോടെ വെട്ടിനുറുക്കുണമെന്ന രീതിയില്‍ സംസാരിക്കുകയും തമാശപറയുകയും ചെയ്തിരുന്ന രഹസ്യ ശബ്ദരേഖ യു.എന്‍ അന്വേഷക സംഘം പരിശോധിച്ചു. പ്രധാന വിവരങ്ങളടങ്ങിയ ശബ്ദരേഖ തുര്‍ക്കി യു.എന്നിനും ഫ്രാന്‍സിനും ജര്‍മനിക്കും ബ്രിട്ടണിനും കൈമാറുകയായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകം അന്വേഷിക്കുന്ന യു.എന്‍ സംഘത്തിലെ ബ്രിട്ടീഷ് …
സ്വന്തം ലേഖകൻ: ചെറുപ്രവശ്യകളെ അധികാരത്തിന്‍റെ ബലത്തില്‍ സ്വന്തം കാല്‍ക്കീഴിലാക്കുന്ന ഭരണാധികാരികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ഹോങ്കോങ് ജനത. ലോകത്തിലെ സൈനീകശക്തികള്‍ ഒന്നാം സ്ഥാനത്തിനായി പോരട്ടത്തില്‍ മുന്നിലുള്ള ഏകാധിപത്യ ശക്തിയായ ചൈനയെ സ്വന്തം തട്ടകത്തില്‍ ഹോങ്കോങ് പ്രതിരോധിക്കുകയാണ്. സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനങ്ങളുമായി കമ്മ്യൂണിസ്റ്റ് ഭരണം എഴുപതാം പിറന്നാളാഘോഷിക്കുമ്പോള്‍ ഹോങ്‍കോങ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ കത്തുകയാണ്. എഴുപതാം വാർഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ …
സ്വന്തം ലേഖകൻ: : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകളെ ആധാരമാക്കിയാണ് മോദി ഇത്തരത്തില്‍ ഒരു ചലഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ലെന്നായിരുന്നു ഐന്‍സ്റ്റീന്റെ …
സ്വന്തം ലേഖകൻ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരവേ വില്‍പ്പന നഷ്ടം സംഭവിച്ച് രാജ്യത്തെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും മാരുതി സുസുക്കിയും. സെപ്തംബര്‍ മാസത്തില്‍ പകുതിയോളം കച്ചവടമാണ് ടാറ്റ മോട്ടോര്‍സിന് നഷ്ടപ്പെട്ടത്. 48 ശതമാനം ഇടിവാണ് ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞ മാസം സംഭവിച്ചത്. 36,376 വാഹനങ്ങളാണ് ടാറ്റ കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകൻ: അധികാര ദുർവിനിയോഗത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റിനു കച്ച മുറുക്കുന്നതിനിടെ, മറ്റൊരന്വേഷണവുമായി തിരിച്ചടിക്കാൻ ട്രംപും തയാറെടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം വീണ്ടും ചൂടുപിടിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. ഇതിനിടെ, ഇംപീച്ച്മെന്റ് നടപടിക്കു …
സ്വന്തം ലേഖകൻ: അര മണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബാലിസിറ്റിക് മിസൈല്‍ ലോകത്തിനു മുന്നില്‍ പ്രദർശിപ്പിച്ച് ചൈന. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍ അമേരിക്കയിലെവിടെയും …
സ്വന്തം ലേഖകൻ: അര്‍ട്ടിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള …