സ്വന്തം ലേഖകൻ: പാകിസ്താന് വേണ്ടി തുര്‍ക്കി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്ദോഗന്. ഞായറാഴ്ച തുര്‍ക്കി നാവികസേനയുടെ പുതിയ കപ്പലായ ടി.സി.ജി.കിനലിയാഡ കമ്മീഷന് ചെയ്യുന്ന ചടങ്ങിലായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റിന്റെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ജൂലായില്‍ പാകിസ്താന് നാവികസേന മില്‍ജെം വിഭാഗത്തില്‍പ്പെട്ട നാല് യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ തുര്‍ക്കിയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. …
സ്വന്തം ലേഖകൻ: ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഹജ്ജിന് ശേഷം കോഴിക്കോട് – ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായി റിപ്പോർട്ട്നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ എലിസബത്ത് രാജ്ഞിയോടു മാപ്പു ചോദിച്ചു. രാജ്ഞിയുടെ അനുമതി തേടിയശേഷമായിരുന്നു അഞ്ചാഴ്ചത്തേക്ക് പാർലമെന്റ് പിരിച്ചു വിട്ടത്. വിധി വന്നതിനെത്തുടർന്നു ചൊവ്വാഴ്ച തന്നെ ജോൺസൻ …
സ്വന്തം ലേഖകൻ: രേഖകളില്ലാത്ത കുടിയേറ്റക്കാതെ അതിവേഗത്തിൽ നാടുകടത്താനുള്ള യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനു തിരിച്ചടി. കുടിയേറ്റക്കാരെ അതിവേഗത്തിൽ നാടുകടത്തുന്നതിനു ഫാസ്റ്റ് ട്രാക്ക് ഡീപോർട്ടേഷൻ നിയമങ്ങൾ വിപുലീകരിച്ച ട്രംപ് ഭരണകൂടത്തിന്റെ ശ്രമം ഫെഡറൽ ജഡ്ജി തടഞ്ഞു. ഇമിഗ്രേഷൻ കോടതികൾ ഉപയോഗിക്കാതെ കുടിയേറ്റക്കാരെ നാടുകടത്താനായിരുന്നു ട്രംപിന്റെ ശ്രമം. “വേഗത്തിലുള്ള നീക്കംചെയ്യൽ (എക്സ്പെഡിറ്റഡ് റിമൂവൽ)’ എന്നറിയപ്പെടുന്ന ഈ നടപടിക്രമം, …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സര്‍ക്കാരിന്റെ കശ്മീര്‍ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ജമ്മു കശ്മീരില്‍ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ആ കാരണങ്ങള്‍ എല്ലാം ഇപ്പോഴും തെറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. യു.എന്നില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യയുടെ കശ്മീര്‍ നിലപാടിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയുടെ ആക്രമണവും അധിനിവേശവുമാണ് കശ്മീരില്‍ കണ്ടത് എന്നായിരുന്നു യു.എന്നില്‍ …
സ്വന്തം ലേഖകൻ: ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇന്ധന വിലയെ അതിരൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി സൗദി രാജകുമാരന്. ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ എണ്ണവില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുമെന്നാണ് മുഹമ്മദ് ബിന്‍ സല്മാന് മുന്നറിയിപ്പ് നല്‍കിയത്. ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക …
സ്വന്തം ലേഖകൻ: ജനാധിപത്യ അവകാശങ്ങള്‍ വേണ്ടി ഹോങ്കോങ്ങില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന്റെ 70ാം വാര്‍ഷിക ദിനം ആഘോഷിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ഹോങ്കോങ്ങിലെ തെരുവുകള്‍ യുദ്ധക്കളമാകുന്നത്. ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ്ങില്‍ ചൈന കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ചാണ് ഹോങ്കോങ്ങില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ച്ചയായ 17ആമത്തെ …
സ്വന്തം ലേഖകൻ: കാഷ്മീരുമായി ബന്ധപ്പെട്ട ഇന്ത്യൻ നടപടികൾ ആണവയുദ്ധത്തിലേക്കു നയിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആണവശക്തികളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ പ്രത്യാഘാതം ലോകത്തെ മുഴുവൻ ബാധിക്കുന്നതായിരിക്കുമെന്ന് യുഎൻ പൊതുസഭാ സമ്മേളനത്തിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദത്തിനെതിരേ ഒന്നിക്കാൻ ലോകത്തെ ആഹ്വാനം ചെയ്ത് അല്‍പസമയത്തിനകമാണ് ഇമ്രാന്റെ ഭീഷണിപ്രസംഗം അരങ്ങേറിയത്. അന്‍പതു …
സ്വന്തം ലേഖകൻ: സൗദിയില്‍ പൊതുമര്യാദയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്കി. 50 റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ലഭിക്കുന്ന 19 കുറ്റങ്ങളാണ് പുതിയ ചട്ടങ്ങളിലുള്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ടൂറിസം വിസ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റചട്ടങ്ങള്‍. വിദേശികളായ വനിതാ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ വോട്ടുചെയ്ത കുറ്റത്തിന് താലിബാന് ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണ വീണ്ടും വോട്ടു ചെയ്തു. പിന്നാലെ മുകള്‍ ഭാഗം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ഇത്തവണ മഷിപുരട്ടിയ വലതുകൈയിലെ ചൂണ്ടുവിരലും ഉയര്‍ത്തിപ്പിടിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്റെ കുട്ടികളുടേയും എന്റെ രാജ്യത്തിന്റേയും ഭാവിക്കുവേണ്ടി കൈ മുഴുവന്‍ പോയാലും …