സ്വന്തം ലേഖകൻ: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിര ഉറപ്പാക്കി ഇന്ത്യ. ഒക്ടോബര്‍ 24 ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്. വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്‌പൈഡര്‍മാന്‍’ അറസ്റ്റില്‍. ജര്‍മന്‍ പോലീസാണ് 57കാരനായ അലൈന്‍ റോബര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അരമണിക്കൂര്‍ കൊണ്ടാണ് അലൈന്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയായിരുന്നു …
സ്വന്തം ലേഖകൻ: ഭീകരതയ്ക്കെതിരേ ആഗോളസമൂഹം ഒന്നിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെന്നത് ഏതെങ്കിലും ഒരു രാജ്യത്തെ മാത്രംബാധിക്കുന്ന പ്രശ്നമല്ലെന്നും ലോകം മുഴുവനും നേരിടുന്ന വെല്ലുവിളിയാണെന്നും യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഹിന്ദിയിലായിരുന്നു മോദിയുടെ പ്രഭാഷണം. രണ്ടാം തവണയാണ് യുഎൻ ജനറൽ അസംബ്ലിയെ മോദി അഭിസംബോധന ചെയ്തത്. ഇന്ത്യ ലോകത്തിനു നല്കിയതു യുദ്ധമല്ല, …
സ്വന്തം ലേഖകൻ: ഇറാനെതിരെ ഒറ്റക്കെട്ടായ നടപടി വേണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹി അല്‍ അസ്സാഫ്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും സൗദി അറേബ്യ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു സൗദി വിദേശ കാര്യ മന്ത്രി. ഇറാനെതിരെ യു.എന്‍ നടപടി …
സ്വന്തം ലേഖകൻ: യു.എന്‍. പൊതുസഭയില്‍ ആണവയുദ്ധവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ ആണവയുദ്ധ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍ പൊതു സഭയില്‍ പറഞ്ഞത്. ആണവയുദ്ധ ഭീഷണി യുദ്ധത്തിന്റെ വക്കിലേക്ക് രാജ്യങ്ങളെ എത്തിക്കുന്നതിന് തുല്യമാണെന്നും മെയ്ത്ര സഭയില്‍ …
സ്വന്തം ലേഖകൻ: ഐഎൻഎസ് കൽവരിക്ക് ശേഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്ന ഐഎൻഎസ് ഖണ്ഡേരി ഇന്ത്യൻ നാവികസേനയുടെ മാരക പ്രഹരശേഷിയുള്ള അന്തർവാഹിനികളിൽ ഒന്നാണ്. വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ അന്തർവാഹിനി കമ്മിഷൻ ചെയ്തു. …
സ്വന്തം ലേഖകൻ: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതാദ്യമായി ടൂറിസ്റ്റ് വിസ സംവിധാനമായി. യൂറോപ്പിലെ 38 രാജ്യങ്ങളില്‍ നിന്നും ഏഷ്യയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നും യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. വിനോദ സഞ്ചാര വിസയിലെത്തുന്ന വിദേശ സ്ത്രീകള്‍ അബായ ധരിക്കേണ്ടത് നിര്‍ബന്ധമില്ലെന്ന് ടൂറിസം മേധാവി. ഇതാദ്യമായാണ് …
സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിനായി പാർലമെന്റ് മുന്നു ദിവസം നിർത്തിവയ്ക്കണമെന്ന പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിർദേശം ബ്രിട്ടീഷ് എംപിമാർ വോട്ടിനിട്ടു തള്ളി. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ സർക്കാർ നിർദേശത്തെ എതിർത്ത് 306 പേരും അനുകൂലിച്ച് 289 പേരും വോട്ടു ചെയ്തു. മാഞ്ചസ്റ്ററിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ നടത്താൻ നിശ്ചയിച്ച സമ്മേളനം …
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമര്‍ശവുമായി ഉന്നത യു.എസ് നയതന്ത്ര ഉദ്യോഗസ്ഥ. ഇമ്രാന്‍ ഖാന്‍ കശ്മീരിലെ മുസ്‌ലിം വിഭാഗക്കാര്‍ക്കുവേണ്ടി മാത്രം എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്തുന്നതെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ചോദിച്ചു. ചൈനയില്‍ പത്ത് ലക്ഷത്തോളം ഉഗൈര്‍ മുസ്‌ലിം വിഭാഗക്കാര്‍ അടക്കമുള്ളവരെ തടഞ്ഞുവച്ചിരിക്കുന്നതില്‍ ഇമ്രാന്‍ ഖാന് ഉത്കണ്ഠയില്ലാത്തത് എന്തുകൊണ്ടാണെന്നും …
സ്വന്തം ലേഖകൻ: ഒരു കുട്ടിയെ തോളിലെടുത്തുകൊണ്ട് ജോർജിയയിലെ ഗ്വിന്നെറ്റ് കോളജില്‍ ക്ലാസെടുക്കുന്ന ഡോ. റമാറ്റ് സിസോകോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ചിത്രത്തിൽ കാണുന്നത് സിസോകോയുടെ കുട്ടിയല്ല, മറിച്ച് ക്ലാസിലെ വിദ്യാർഥിയുടെ കുട്ടിയാണ് എന്നതാണ് രസകരം.. കുട്ടിയെ നോക്കാൻ ആളില്ലാത്തതിനാൽ ക്ലാസിലേക്ക് കൊണ്ടുവരട്ടെ എന്ന് വിദ്യാർഥികളിലൊരാൾ ചോദിച്ചു, കൊണ്ടുവരാൻ സിസോകോ അനുവാദം നൽകി. ”നന്നായി പഠിക്കുന്ന …