സ്വന്തം ലേഖകൻ: പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കര്‍ നാന്‍സി പെലോസി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശരാജ്യത്തിന്റെ സഹായം തേടിയതിന്റെ പേരിലാണ് ട്രംപിനെതിരെ യുഎസ് പ്രതിനിധിസഭ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങുന്നത്. പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് വിജയത്തിനായി വിദേശ രാജ്യത്തിന്റ സഹായം തേടിയെന്നാണ് ട്രംപിനെതിരായ ആരോപണം. താന്‍ …
സ്വന്തം ലേഖകൻ: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാനാരുങ്ങുന്ന ഇൻഡൊനീഷ്യന്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. വിവാഹേതര ലൈംഗികബന്ധം, സ്വവർഗ ലൈംഗികത എന്നിവ ക്രിമിനല്‍കുറ്റമാക്കാനാണ് സർക്കാർ നീക്കം. ഇതിനെതിരെ ജക്കാര്‍ത്തയിലെ പാര്‍ലമെന്റിന് മുന്നില്‍ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കുകയാണെങ്കില്‍ ലൈംഗിക തൊഴിലാളികൾ, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ എന്നിവരെയെല്ലാം പുതിയ നിയമം ബാധിക്കും. …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ടെലിവിഷന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജിനെ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നാരോപണം. മിന്‍ഹാജിന്റെ ഷോയായ ‘പാട്രിയറ്റ് ആക്ടില്‍’ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് കാരണമെന്ന് പരിപാടിയുടെ അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയിലെ കഴിഞ്ഞ ലോക്സഭാ ഇലക്ഷനെയും കശ്മീരിലെ സൈന്യത്തിനെയും ആക്ഷേപ ഹാസ്യ രൂപത്തില്‍ പരിഹസിച്ച ഹസന്‍ മിന്‍ഹാജ് നേരത്തെ വിവാദത്തിലായിരുന്നു. …
സ്വന്തം ലേഖകൻ: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആവശ്യമെങ്കിൽ മാത്രം മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടി കഴിഞ്ഞ് ഒരുദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണം. “ഞാൻ എപ്പോഴും സഹായിക്കാൻ തയ്യാറാണ്. എന്നാൽ അത് ഈ രണ്ടു പേരെയും ആശ്രയിച്ചിരിക്കുന്നു. ഞാൻ തയ്യാറാണ്, സന്നദ്ധനാണ്, എനിക്കതിന് കഴിയുകയും ചെയ്യും. …
സ്വന്തം ലേഖകൻ: വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം യുഎസിനൊപ്പം കൈകോർത്തതു പാക്കിസ്ഥാൻ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യുഎസിനൊപ്പം കൈകോർത്ത ജനറൽ പർവേസ് മുഷാറഫിന്റെ തീരുമാനത്തെ വിമർശിച്ച് ന്യുയോർക്കിൽ സംസാരിക്കവെയായിരുന്നു ഇമ്രാന്റെ പരാമർശം. 1980-കളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കു യുഎസിന്റെ സഹായത്തോടെ കടന്നുകയറ്റം നടത്തിയപ്പോൾ, പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ …
സ്വന്തം ലേഖകൻ: യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് കൌമാരക്കാരിയയ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗ്. നിങ്ങള്‍ ഞങ്ങളുടെ സ്വപ്നം കവര്‍ന്നെന്ന് ഗ്രേറ്റ നേതാക്കളുടെ മുഖത്തു നോക്കി പറഞ്ഞു. പൊള്ളയായ വാക്കുകളുമായി എങ്ങനെ ഇവിടെ വന്നിരിക്കാന്‍ സാധിക്കുന്നുവെന്നും ഗ്രേറ്റ ചോദിച്ചു. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് നൂറിലധികം രാജ്യങ്ങളിലെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമൊപ്പം കിടിലൻ സെൽഫിയെടുത്ത ബാലനാണ് സോഷ്യൽ മീഡിയയിലെ താരം. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളിലെ തലവന്മാരെ ഈ കൊച്ചുമിടുക്കൻ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയത്. പരിപാടിയിൽ വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ അവതരിപ്പിച്ച യുവകലാകാരികളെ മോദിയും ട്രംപും അഭിനന്ദിച്ചശേഷം നടന്നുനീങ്ങി. ഈ സമയമാണ് …
സ്വന്തം ലേഖകൻ: പുല്‍വാമ ഭീകരാക്രമണം നടത്തിയ പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബാലക്കോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടന പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഭീകരക്യാമ്പുകള്‍ തിരിച്ചു വന്നതായി ഇന്ത്യന്‍ സൈനിക തലവന്‍ ബിപിന്‍ …
സ്വന്തം ലേഖകൻ: സൗദി എണ്ണ ഉല്‍പാദനകേന്ദ്രമായ അരാംകോയില്‍ ആക്രമണം നടത്തിയത് ഇറാന്‍ തന്നെയാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒപ്പം സൗദിക്ക് സഹായകമായി യു.എസ് എടുക്കുന്ന സൈനിക സഹായത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്വം സാധ്യതകളുടെ …
സ്വന്തം ലേഖകൻ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച തലത്തിലെത്തിയെന്നും അതുകൊണ്ട് തന്നെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരോട് നന്ദി അറിയിക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ ഹൗഡി മോദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ കുറഞ്ഞകാലയളവില്‍ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. മുന്‍കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നതിനെക്കാള്‍ …