സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ട്രാവൽ ഏജൻസി തോമസ് കുക്കിനു പൂട്ടുവീണു. 178 വര്‍ഷം പഴക്കമുള്ള സ്ഥാപനം തകർന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ തിരികെ അതതു സ്ഥലങ്ങളില്‍ എത്തിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാറ് രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം യാത്രക്കാർക്കായി ഹോട്ടലുകൾ, റിസോർട്ടുകൾ, എയർലൈനുകൾ എന്നിവ …
സ്വന്തം ലേഖകൻ: ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടി(കോമഡി), എഴുത്തുകാരി എന്നി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഫോബ് വാലര്‍ ബ്രിഡ്ജ് പുരസ്‌കാരവേദിയില്‍ തിളങ്ങി. മികച്ച ഡ്രാമ സീരീസ് പുരസ്‌കാരം ഗെയിം ഓഫ് ത്രോണ്‍സ് സ്വന്തമാക്കി. ഗെയിം ഓഫ് ത്രോണ്‍സിലെ പ്രകടനത്തിലൂടെ പീറ്റര്‍ ഡിങ്ക്‌ളേജ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. 33 നോമിനേഷനുകളാണ് …
സ്വന്തം ലേഖകൻ: മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന സൂചന നല്‍കി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയ്‌ക്കെതിരെ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന് തയ്യാറെടുക്കുയാണെന്ന സൂചന റാവത്ത് നല്‍കിയത്. ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് …
സ്വന്തം ലേഖകൻ: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. ഇന്ന് ഹൂസ്റ്റണില്‍ നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അടുത്ത വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതു സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യയുടെ ഡൽഹി-തിരുവനന്തപുരം വിമാനം ഉൾപ്പെടെ രണ്ട് വിമാനങ്ങൾ ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ വിമാനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. രണ്ട് സംഭവത്തിലും യാത്രക്കാർക്ക് പരിക്കേറ്റില്ല. വെള്ളിയാഴ്ച ഡൽഹിയിൽനിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ളതായിരുന്നു ആകാശച്ചുഴിയിൽ പെട്ട ഒരു വിമാനം. 172 യാത്രക്കാരുമായി കൊച്ചിയിൽനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിലായിരുന്നു സംഭവം. എയർ ഇന്ത്യയുടെ എ 321 വിമാനമാണ് അപകടത്തിൽപ്പെട്ടത്. …
സ്വന്തം ലേഖകൻ: സൗദിയിൽ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വർഷത്തേക്ക് രാജ്യം വഹിക്കും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലെവി 5 വർഷത്തേക്ക് രാജ്യം വഹിക്കും. ധനകാര്യ മന്ത്രാലയം, തൊഴിൽ സാമൂഹ്യ വികസന മന്ത്രാലം എന്നിവയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. …
സ്വന്തം ലേഖകൻ: ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ ധാരണ. ഹ്രസ്വ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച്ച നടത്തി. തന്ത്രപ്രധാന മേഖലകളിലും വാണിജ്യ വ്യവസായ രംഗത്തും സഹകരണം ശക്തമാക്കാന്‍ കൂടിക്കാഴ്ച്ചകളില്‍ ധാരണയായി. ഖത്തറില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചമുതലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനം ആരംഭിക്കുന്നത്. നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവട്‌വയ്പ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടി നാളെയാണ്. ഇന്ന് ഹൂസ്റ്റണിൽ ഊർജ മേഖലയിലെ പ്രധാനപ്പെട്ട …
സ്വന്തം ലേഖകൻ: സൌദി എണ്ണകേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നിർണായമാകും. ഇറാൻ നിർമിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന ആരോപണം ശക്തമാണെങ്കിലും അവയുടെ വിക്ഷേപണം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അതേ സമയം ഇറാനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് പെന്‍റഗണ്‍ നേതൃത്വവും ഇരുട്ടിൽ തപ്പുകയാണ്. ആസൂത്രിതവും വൈദഗ്ധ്യവും ആക്രമണത്തിനു പിന്നിൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ ടെലികോം, ഐ.ടി മേഖല സ്വദേശിവല്‍ക്കരിക്കുവാനുള്ള പദ്ധതിക്ക് തുടക്കമായി. സ്വകാര്യമേഖലയിലെ പതിനാലായിരത്തോളം തൊഴിലവസരങ്ങളാണ് സൗദിവല്‍ക്കരിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്കാവശ്യമായ പരിശീലന പദ്ധതികള്‍ സാങ്കേതികവിദ്യാ മന്ത്രാലയം നടപ്പിലാക്കും. ടെലികോം, ഐ.ടി മേഖലയിലെ 14,000 തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരിക്കുന്നതിനാണ് വിവിധ മന്ത്രാലയങ്ങള്‍ സംയുക്ത നീക്കമാരംഭിച്ചത്. നാല് ഘട്ടങ്ങളിയാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് രംഗത്തെ തൊഴിലുകളും രണ്ടാം …