1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പട്ടാള ഭരണം മതിയായി! ഭരണമാറ്റം ആവശ്യപ്പെട്ട് ആയിരക്കണക്കിന് അൾജീരിയക്കാർ തെരുവിൽ; പ്രതിഷേധം ആളിപ്പടരുന്നു
പട്ടാള ഭരണം മതിയായി! ഭരണമാറ്റം ആവശ്യപ്പെട്ട് ആയിരക്കണക്കിന് അൾജീരിയക്കാർ തെരുവിൽ; പ്രതിഷേധം ആളിപ്പടരുന്നു
സ്വന്തം ലേഖകൻ: അല്‍ജീരിയില്‍ വീണ്ടും പ്രതിഷേധം കരുത്താര്‍ജിക്കുന്ന‌ു. അധികാരത്തിലിരിക്കുന്ന ആര്‍മി ചീഫ് ജനറല്‍ അഹമ്മദ് ഗെയ്ദ് സലാഹ് സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം അല്‍ജീരിയയില്‍ പുതുമയുള്ളതല്ല. ദീര്‍ഘകാലം അല്‍ജീരിയയുടെ പ്രസിഡന്റായിരുന്ന അബ്ദല്‍ അസീസ് ബുത്ത്ഫിലിക്ക പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം അധികാരത്തിലേറിയ ആര്‍മി ചീഫ് ജനറല്‍ …
കാലാവസ്ഥാ വ്യതിയാനത്തിന് എതിരായി സന്ധിയില്ലാ സമരവുമായി സ്വീഡനിൽ നിന്നുള്ള 16 കാരി; പിന്തുണയുമായി 139 രാജ്യങ്ങള്‍
കാലാവസ്ഥാ വ്യതിയാനത്തിന് എതിരായി സന്ധിയില്ലാ സമരവുമായി സ്വീഡനിൽ നിന്നുള്ള 16 കാരി; പിന്തുണയുമായി 139 രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ 16 വയസ്സുകാരിയുടെ നേതൃത്വത്തില്‍ സമരം. പരിസ്ഥിതിക്ക് വേണ്ടി നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണിതെന്നാണ് വലയിരുത്തപ്പെടുന്നത്. 139 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമരത്തില്‍ പ്രധാനമായും വിദ്യാര്‍ഥികളാണ് രംഗത്തുള്ളത്. കാലാവസ്ഥാ പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് നില്‍ക്കുന്ന ലോകത്തിന് പ്രതീക്ഷയുടെ രൂപമായി മാറുകയാണ് സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രേറ്റാ തുന്‍ബെര്‍ഗ്‌. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര …
ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മോദി വെള്ളിയാഴ്ച യാത്ര തിരിക്കും; ഹൂസ്റ്റണിലെ മഴയും വെള്ളപ്പൊക്കവും “ഹൗഡി മോദിയെ” ബാധിക്കില്ലെന്ന് സംഘാടകർ
ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മോദി വെള്ളിയാഴ്ച യാത്ര തിരിക്കും; ഹൂസ്റ്റണിലെ മഴയും വെള്ളപ്പൊക്കവും “ഹൗഡി മോദിയെ” ബാധിക്കില്ലെന്ന് സംഘാടകർ
സ്വന്തം ലേഖകൻ: ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും ഹൂ​സ്റ്റ​ണി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മോ​ദി ഇ​രു​പ​ത്തി​നാ​ലി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. യുഎസിലെ ഹൂസ്റ്റണിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ. വ്യാഴാഴ്ച മുതലാണ് ടെക്സസിൽ കനത്ത …
ഇസ്രയേലിൽ നെതന്യാഹു പടിയിറങ്ങുന്നു; സഖ്യ സര്‍ക്കാർ ഉണ്ടാക്കാനുള്ള ക്ഷണം തള്ളി ബെന്നി ഗാന്റ്‌സ്
ഇസ്രയേലിൽ നെതന്യാഹു പടിയിറങ്ങുന്നു; സഖ്യ സര്‍ക്കാർ ഉണ്ടാക്കാനുള്ള ക്ഷണം തള്ളി ബെന്നി ഗാന്റ്‌സ്
സ്വന്തം ലേഖകൻ: ഇസ്രായേലിൽ വിശാല സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ച് ഭരിക്കുമെന്ന് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നിഗാന്റ്സ്. സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നെതന്യാഹു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് മണിക്കൂറുകള്‍ക്കകമാണ് ബെന്നി ഗാന്റ്സ് തീരുമാനം അറിയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വിശാല ലിബറല്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് താന്‍ പ്രധാനമന്ത്രിയാവും എന്നാണ് ബെന്നി ഗാന്റസ് വ്യക്തമാക്കിയത്. ഇതോടുകൂടി നിലവിലെ …
ഹോങ്കോങ്ങ് സ്വാതന്തൃ സമരം 100 നൂറാം ദിനവും കടന്ന് മുന്നോട്ട്; ടെക്നോളജിയും കുറിക്കു കൊള്ളുന്ന തന്ത്രങ്ങളും പ്രയോഗിച്ച് ചൈനയെ വട്ടം കറക്കി പ്രതിഷേധക്കാർ
ഹോങ്കോങ്ങ് സ്വാതന്തൃ സമരം 100 നൂറാം ദിനവും കടന്ന് മുന്നോട്ട്; ടെക്നോളജിയും കുറിക്കു കൊള്ളുന്ന തന്ത്രങ്ങളും പ്രയോഗിച്ച് ചൈനയെ വട്ടം കറക്കി പ്രതിഷേധക്കാർ
സ്വന്തം ലേഖകൻ: ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള ഹോങ്കോങ്ങിലെ പ്രക്ഷോഭം ലോകത്തെങ്ങും വലിയ വാര്‍ത്തയാണ്. ഇരുമ്പുമറയ്ക്കുള്ളില്‍ ഭരണം നടക്കുന്ന ചൈനയിലെ ഒരു സ്വതന്ത്ര ഭരണപ്രദേശമായ ഹോങ്കോങ് തെരുവുകള്‍ ഈ പ്രക്ഷോഭത്തിന്‍റെ മാറ്റോലിയിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിന്റെ നൂറാം നാളിൽ പതിനായിരക്കണക്കിന് ആളുകൾ വിലക്കു ലംഘിച്ച് പ്രകടനം നടത്തി. ഒരുവിഭാഗം സർക്കാർ ഓഫിസുകളിലേക്ക് കല്ലും പെട്രോൾ ബോംബും …
“അത് ഇറാന്‍ തന്നെ, നീക്കം യുദ്ധത്തിന് തിരികൊളുത്താൻ,” അരാംകോ ആക്രമണത്തില്‍ ഇറാനെതിരെ ആഞ്ഞടിച്ച് യു.എസ്; അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ
“അത് ഇറാന്‍ തന്നെ, നീക്കം യുദ്ധത്തിന് തിരികൊളുത്താൻ,” അരാംകോ ആക്രമണത്തില്‍ ഇറാനെതിരെ ആഞ്ഞടിച്ച് യു.എസ്; അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ
സ്വന്തം ലേഖകൻ: സൗദി എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണം ഇറാന്റെ യുദ്ധത്തിനായുള്ള നീക്കമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ആക്രമണത്തില്‍ ഇറാന്റെ പങ്കിനെക്കുറിച്ചുള്ള അഭ്യൂഹം നിലനില്‍ക്കെ, ആക്രമണം നടത്തിയത് ഇറാന്‍ തന്നെയാണെന്ന് മൈക്ക് പോംപിയോ ഉറപ്പിച്ചു പറയുന്നു. “ഇത് ഒരു ഇറാനിയന്‍ ആക്രമണം തന്നെയാണ്. മുമ്പത്തെക്കാളും ശക്തിയേറിയ ആക്രമണം,” പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് …
കളി കാര്യമായി; അന്യഗ്രഹ ജീവികളെ കണ്ടെത്താൻ അമേരിക്കയുടെ നിഗൂഡ പരീക്ഷണ ശാല ഏരിയ 51ലേക്ക് മാർച്ച് നടത്താൻ ഫേസ്ബുക്ക് കൂട്ടായ്മ
കളി കാര്യമായി; അന്യഗ്രഹ ജീവികളെ കണ്ടെത്താൻ അമേരിക്കയുടെ നിഗൂഡ പരീക്ഷണ ശാല ഏരിയ 51ലേക്ക് മാർച്ച് നടത്താൻ ഫേസ്ബുക്ക് കൂട്ടായ്മ
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏരിയ 51 എന്ന പ്രദേശത്തിന്റെ രഹസ്യമറിയാന്‍ ഈ പ്രദേശത്തേക്ക് മാര്‍ച്ച് നടത്തുമെന്ന ഫെയ്‌സ്ബുക്ക് ഇവന്റിന്റെ ആഹ്വാനം നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിനായി നിശ്ചയിച്ച തീയ്യതിയാണ് സെപ്റ്റംബര്‍ 20. ലക്ഷക്കണക്കിനാളുകള്‍ ഈ മാര്‍ച്ചിന് സന്നദ്ധത അറിയിച്ച് രംഗത്തു വന്നിരിക്കുന്നത്. തമാശയ്ക്കായി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഇവന്റ് യഥാര്‍ത്ഥത്തില്‍ പേജ് ഉടമകളുടെ കൈവിട്ടുപോവുകയായിരുന്നു. നിഗൂഢത …
യുഎസ് സന്ദർശനത്തിന് എത്തുന്ന പി‌എം മോദിക്കെതിരെ “ഗോ ബാക്ക് മോദി” മുദ്രാവാക്യവുമായി യു.എസ് ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ പ്രതിഷേധം
യുഎസ് സന്ദർശനത്തിന് എത്തുന്ന പി‌എം മോദിക്കെതിരെ “ഗോ ബാക്ക് മോദി” മുദ്രാവാക്യവുമായി യു.എസ് ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗോ ബാക്ക് മോദി മുദ്രാവാക്യമുയര്‍ത്തി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍. ഗോ ബാക്ക് മോദി, സേവ് കശ്മീര്‍, സ്റ്റാന്റ് വിത്ത് കശ്മീര്‍ എന്നീ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലികവുമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വ്യക്തിയായ പീറ്റര്‍ ഫ്രീഡ്രിക്കും പ്രതിഷേധത്തിനൊപ്പം നിലകൊണ്ടു. മനുഷ്യരാശിക്കെതിരായ മോദിയുടെ കുറ്റകൃത്യങ്ങളില്‍ …
പാക്കിസ്ഥാന് എതിരായ സൈനിക ആക്രമണത്തിന് മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഡേവിഡ് കാമറൂണ്‍
പാക്കിസ്ഥാന് എതിരായ സൈനിക ആക്രമണത്തിന് മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഡേവിഡ് കാമറൂണ്‍
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി സംഭവിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒരു പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങുമായി നടത്തിയ സംവാദത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘സന്യാസിയെപ്പോലുള്ള മനുഷ്യന്‍’ എന്നാണ് പുസ്തകത്തില്‍ …
“ഭീകരര്‍ ചന്ദ്രനില്‍ നിന്നല്ല, അയൽ രാജ്യത്തു നിന്നു വന്നവരാണ്,” കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍
“ഭീകരര്‍ ചന്ദ്രനില്‍ നിന്നല്ല, അയൽ രാജ്യത്തു നിന്നു വന്നവരാണ്,” കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍. ഇന്ത്യ മികച്ച ജനാധിപത്യ രാജ്യമാണെന്നും പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സംരക്ഷണം നല്‍കുകയാണെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ എം.പിമാരായ റൈസാര്‍ഡ് സാര്‍നെക്കിയുടെയും ഫുള്‍വിയോ മാര്‍ട്ടസെല്ലോയുടെയും നിരീക്ഷണങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്ലീനറി സമ്മേളനത്തില്‍ നടന്ന പ്രത്യേക സെഷനിലാണ് കശ്മീര്‍ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തത്. …