സ്വന്തം ലേഖകൻ: തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്. സുഗമവും സുഖകരവുമായ യാത്ര ആസ്വദിച്ചതായി ബെംഗളൂരുവിലെ എച്ച്‌എഎൽ വിമാനത്താവളത്തിൽനിന്ന് മുപ്പത് മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. “വളരെ സുഗമമായ യാത്ര. ഞാൻ ആസ്വദിക്കുകയായിരുന്നു. എച്ച്‌എഎല്ലിനെയും ഡിആർഡിഒയെയും ബന്ധപ്പെട്ട മറ്റെല്ലാ ഏജൻസികളെയും അഭിനന്ദിക്കുന്നു. …
സ്വന്തം ലേഖകൻ: പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി. സ്വകാര്യമേഖലയിലുള്ള നിരവധി കമ്പനികൾ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ചെന്നും മന്ത്രി പറഞ്ഞു. നേരത്തെ തന്നെ സ്വകാര്യവൽക്കരണം സർക്കാർ പ്രഖാപിച്ചതാണ്. ഇതു സംബന്ധിച്ച് എത്രയും വേഗം …
സ്വന്തം ലേഖകൻ: യു.എന്‍ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രിയുടെ വിമാനത്തിനായി പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. എന്നാല്‍ ഇന്ത്യയുടെ അഭ്യര്‍ഥനയോട് പാക് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് …
സ്വന്തം ലേഖകൻ: അമേരിക്കയുമായുള്ള ശീതയുദ്ധകാലത്ത് റഷ്യയുടെ ജൈവായുധ പരീക്ഷണശാലയായിരുന്നു വെക്ടർ സെന്റർ. സൈബീരിയാ മരുഭൂമിയ്ക്കു നടുവിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ആറു നിലയുള്ള ഈ പരീക്ഷണ ശാലയിൽ ഒരു ഗാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുനടന്ന സ്‌ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായ പൊള്ളലുകളേറ്റു. സ്ഫോടനം നടന്ന മുറിയുടെ ജനൽച്ചില്ലുകളെല്ലാം ചിന്നിച്ചിതറി. ഭാഗ്യവശാൽ സ്ഫോടനം നടന്ന നിലയിൽ ഒരു വൈറസ് സാമ്പിളുകളും സൂക്ഷിച്ചിരുന്നില്ല. …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ലാന്‍ഡറിനെ കുറിച്ച് അന്വേഷിച്ച് പ്രശസ്ത നടന്‍ ബ്രാഡ് പിറ്റും. ബ്രാഡ് പിറ്റ് ബഹിരാകാശ യാത്രികനായി അഭിനയിക്കുന്ന ആഡ് ആസ്ട്ര എന്ന ചലച്ചിത്രത്തിന്റെ പ്രചരണഭാഗമായി നാസ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ പങ്കെടുക്കുന്നതിതിനിടെയാണ് താരം ലാന്‍ഡറിനെക്കുറിച്ച് ചോദിച്ചത്. ന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ തങ്ങുന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ നിക്ക് ഹേഗുമായി ബ്രാഡ് പിറ്റ് …
സ്വന്തം ലേഖകൻ: ഇസ്രഈല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനാവില്ലെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മത, ദേശീയവാദി സഖ്യങ്ങളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ചെറിയ സീറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്നാണ് പ്രവചനം. ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സിന് ലികുഡ് പാര്‍ട്ടിയേക്കാള്‍ കുറഞ്ഞ സീറ്റുകളുടെ ലീഡ് നേടാന്‍ കഴിയുമെന്നും …
സ്വന്തം ലേഖകന്‍: സൌദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കുമായി നിജപ്പെടുത്തിയത് പ്രാബല്യത്തിലായി. നേരത്തെയുണ്ടായിരുന്ന മൂന്ന്, ആറ്, രണ്ട് വര്‍ഷ സന്ദര്‍ശക വിസകള്‍ സൈറ്റുകളില്‍ നിന്നും പിന്‍വലിച്ചു. രണ്ടു വിസകള്‍ക്കും മുന്നൂറ് റിയാല്‍ തന്നെയാണ് സ്റ്റാന്പിങ് ചാര്‍ജ്. ഒന്ന് ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ. ഇതിന് മൂന്ന് മാസം …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാനുമായി കൂടിക്കാഴ്ചക്കുള്ള സാധ്യത വൈറ്റ് ഹൌസ് തള്ളിയതോടെയാണ് തങ്ങളും കൂടിക്കാഴ്ചക്കില്ലെന്ന് ഇറാന്‍ നിലപാട് അറിയിച്ചത്. അമേരിക്കയുമായി ഒരു ചര്‍ച്ചക്കുമില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ യുഎന്നില്‍ ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തില്ലെന്ന് കൂടിയാണ് ഇറാന്‍ വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. …
സ്വന്തം ലേഖകൻ: ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് ഹൈദരാബാദില്‍ പ്രവര്‍ത്തനംതുടങ്ങി. 282 അടി ഉയരമുള്ള കെട്ടിട സമുച്ചയത്തില്‍ 49 ലിഫ്റ്റുകളുണ്ട്. 65 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുണ്ട് കാമ്പസിന്. 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പാര്‍ക്കിങിനും വിനോദത്തിനും ധാരാളം ഇടമുണ്ട്. യുഎസിനുപുറത്തുള്ള ആമസോണിന്റെ ആദ്യത്തെ കാമ്പസ്‌കൂടിയാണിത്. 9.5 ഏക്കറിലാണ് കാമ്പസ് പരന്നുകിടക്കുന്നത്. സെക്കന്‍ഡില്‍ ഒരു …
സ്വന്തം ലേഖകൻ: കുഞ്ഞനിയത്തിക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുന്ന കൊച്ചുമിടുക്കന്റെ വീഡിയോ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്റര്‍നെറ്റ് ലോകത്തില്‍ വൈറലായിരിക്കുകയാണ്. ഇൻഡൊനീഷ്യക്കാരനായ മുഹമ്മദ് ഇക്ബാല്‍ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. കാഴ്ചയില്‍ അഞ്ചോ ആറോ വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടി വളരെ സ്മാര്‍ട്ടായി ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതാണ് വീഡിയോയില്‍. അവന്‍ ഭക്ഷണമുണ്ടാക്കുന്നതും നോക്കിയിരിക്കുകയാണ് കുഞ്ഞനിയത്തി. ഏറെ ആകാംക്ഷയോടെയാണ് അവളുടെ ഇരിപ്പ്. …