1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വദേശിവൽ ക്കരണം സജീവമാക്കാൻ ഒരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം; വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകൾ ഇനി ഒമാനികൾക്ക്
സ്വദേശിവൽ ക്കരണം സജീവമാക്കാൻ ഒരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം; വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകൾ ഇനി ഒമാനികൾക്ക്
സ്വന്തം ലേഖകൻ: ഒമാനിൽ സ്വദേശിവത്കരണം ഊർജിതമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാൻ ഒരുങ്ങുന്നത്. വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകളിലാണ് നിയമനം. ജനിറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ടെക്നീഷ്യൻ തസ്തികകളിൽ വിദേശ തൊഴിലാളികൾക്ക് പകരമായാണ് ഇവരെ നിയമിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ശർഖിയ, തെക്കൻ ബാത്തിന, ദാഖിലിയ, ബുമൈി ഗവർണറേറ്റുകളിലെ ആശുപത്രികളിലും …
വിദേശികള്‍ക്ക് പുതിയ യാത്രാ, താമസ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നിയമ ഭേദഗതിയുമായി ഖത്തര്‍
വിദേശികള്‍ക്ക് പുതിയ യാത്രാ, താമസ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നിയമ ഭേദഗതിയുമായി ഖത്തര്‍
സ്വന്തം ലേഖകൻ: ഖത്തറില്‍ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും പൂര്‍ത്തീകരിക്കാവുന്ന പുതിയ നിയമഭേദഗതി അമീര്‍ പാസ്സാക്കി. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവാസികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നല്‍കുന്ന നിയമ ഭേദഗതി ഖത്തര്‍ അമീര്‍ പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് ഭൂവുടമസ്ഥാവകാശം സ്വന്തമാക്കുന്ന വിദേശികളുടെ ഖത്തറിലെ …
പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബ്രെക്‌സിറ്റ് കരാര്‍ ഉപേക്ഷിക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി
പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബ്രെക്‌സിറ്റ് കരാര്‍ ഉപേക്ഷിക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്എതിരായ നയം കൂടുതല്‍ ശക്തിപ്പെടുത്തി ബ്രിട്ടനിലെ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ബ്രെക്‌സിറ്റ് കരാര്‍ ഉപേക്ഷിക്കുമെന്നാണ് അവരുടെ നിലപാട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനത്തിന് എതിരായ നിലപാടാണ് ലിബറല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ് അവര്‍. അടുത്ത പൊതു തിര!ഞ്ഞെടുപ്പില്‍ …
‘സൗദിയിലെ എണ്ണ സംഭരണ ശാലകള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം,’ വിദേശികള്‍ സ്ഥലം വിടണമെന്ന മുന്നറിയിപ്പുമായി ഹൂതി വിമതര്‍; തിരിച്ചടിക്കാന്‍ യു.എസ് തിര നിറച്ച് കാത്തിരിക്കുകയാണെന്ന് ട്രംപ്; എണ്ണ വില കുതിക്കുന്നു

സ്വന്തം ലേഖകന്‍: സൗദിയിലെ എണ്ണ സംഭരണശാലകള്‍ക്കു നേരെ വീണ്ടും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാമെന്ന മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. വിദേശികള്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്നും അവര്‍ പറഞ്ഞു. അരാംകോയ്ക്കു നേരെ നടത്തിയ ഭീകരാക്രമണം ഡ്രോണുകളും ജെറ്റ് എന്‍ജിനുകളും ഉപയോഗിച്ചായിരുന്നുവെന്നും ഹൂതി വക്താവ് യാഹിയ സരിയ ട്വിറ്ററില്‍ കുറിച്ചു. യെമനു നേരെ സൗദി നടത്തുന്ന …
അമേരിക്കയില്‍ നടക്കുന്ന ഹൌഡി മോദി സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ട്രംപും പങ്കെടുക്കും
അമേരിക്കയില്‍ നടക്കുന്ന ഹൌഡി മോദി സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ട്രംപും പങ്കെടുക്കും
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നടക്കുന്ന ഹൌഡി മോദി സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹൌഡി മോദി. ഹൂസ്റ്റണില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി …
രാഷ്ട്രപതി ഭവനു സമീപം വിലക്ക് ലംഘിച്ച് ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും ഡല്‍ഹി പോലീസിന്റെ പിടിയില്‍
രാഷ്ട്രപതി ഭവനു സമീപം വിലക്ക് ലംഘിച്ച് ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും ഡല്‍ഹി പോലീസിന്റെ പിടിയില്‍
സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍ പറത്തിയ യു.എസ് പൗരന്മാര്‍ അറസ്റ്റില്‍. രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തിയ അച്ഛനെയും മകനെയുമാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണു സംഭവം. ഡ്രോണിലെ വീഡിയോ ക്യാമറ വഴി പകര്‍ത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിനുള്ള വിലക്ക് …
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡറിനെ തിരയാന്‍ നാസയും; ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറക്കാന്‍ ലൂണാര്‍ ഓര്‍ബിറ്റര്‍
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡറിനെ തിരയാന്‍ നാസയും; ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറക്കാന്‍ ലൂണാര്‍ ഓര്‍ബിറ്റര്‍
സ്വന്തം ലേഖകന്‍: ചാന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബറ്റര്‍ നിരീക്ഷണങ്ങള്‍ നടത്തുക. ഇത് വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള പരിശോധനകള്‍ക്ക് കൂടുതല്‍ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ഈ പ്രദേശത്തിന്റെ …
ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്
ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: അല്‍ ഖ്വയ്ദ നേതാവും ഉസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി അമേരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഹംസ ബിന്‍ലാദന്റെ മരണം അല്‍ ഖ്വയ്ദയെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ഹംസ ബിന്‍ലാദന്‍ വിവിധ …
ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ അരാംകോ പ്ലാന്റ് താല്‍ക്കാലികമായി അടച്ചു; വിതരണത്തില്‍ 5.7 ദശലക്ഷം ബാരല്‍ കുറവ്; എണ്ണ വില കുതിച്ചുയരാന്‍ സാധ്യത
ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ അരാംകോ പ്ലാന്റ് താല്‍ക്കാലികമായി അടച്ചു; വിതരണത്തില്‍ 5.7 ദശലക്ഷം ബാരല്‍ കുറവ്; എണ്ണ വില കുതിച്ചുയരാന്‍ സാധ്യത
സ്വന്തം ലേഖകന്‍: എണ്ണ ഭീമനായ അരാംകോക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തോടെ സൌദി അറേബ്യ ഉത്പാദനം പകുതിയായി കുറച്ചു. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കൂടിയേക്കും. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ലോക രാജ്യങ്ങള്‍ രംഗത്ത് വരണമെന്നും സൌദി ഭരണാധികാരികളുമായുള്ള സംഭാഷണത്തിന് ശേഷം അമേരിക്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റാണ് കഴിഞ്ഞ ദിവസം …
ലണ്ടനിലെ കൊട്ടാരത്തില്‍ നിന്നും കള്ളന്മാര്‍ അടിച്ചു മാറ്റിയത് 18 കാരറ്റില്‍ നിര്‍മ്മിച്ച സ്വര്‍ണ ടോയ്‌ലെറ്റ്!
ലണ്ടനിലെ കൊട്ടാരത്തില്‍ നിന്നും കള്ളന്മാര്‍ അടിച്ചു മാറ്റിയത് 18 കാരറ്റില്‍ നിര്‍മ്മിച്ച സ്വര്‍ണ ടോയ്‌ലെറ്റ്!
സ്വന്തം ലേഖകന്‍: ലണ്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണ ടോയ്‌ലെറ്റ് മോഷണം പോയി. ആര്‍ട്ട് എക്‌സിബിഷന്റെ ഭാഗമായി ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചപ്പോഴാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്റെ ജന്മഗൃഹമാണു ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം പാലസ്. ചര്‍ച്ചില്‍ ജനിച്ച മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണു സ്വര്‍ണ ടോയ്‌ലെറ്റുളളത്. ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലാണ് ടോയ്‌ലെറ്റ് ആദ്യം പ്രദര്‍ശനത്തിനു വച്ചത്. …