സ്വന്തം ലേഖകന്‍: മോശം സേവനം നല്‍കുന്ന അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ പരസ്യമായി പ്രഖ്യാപിച്ച് യു.എ.ഇ. മികച്ച 5 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒപ്പമാണ് മോശം സ്ഥാപനങ്ങളുടെ പേരും വെളിപ്പെടുത്തിയത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്. മോശം സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകും. മികച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് …
സ്വന്തം ലേഖകന്‍: താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ തുടരവേ കശ്മീരിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് മലാല യൂസഫ് സായി. ഐക്യരാഷ്ട്ര സഭയിലെ നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്, കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണം, കശ്മീരികളുടെ വാക്കുകള്‍ കേള്‍ക്കണം, സുരക്ഷിതമായി അവിടത്തെ കുട്ടികളെ സ്‌കൂളുകളിലേക്ക് പോവാന്‍ സഹായിക്കണം മലാല വ്യത്യസ്ത ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു. കശ്മീരില്‍, കുട്ടികളടക്കം, …
സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് പാസാക്കിയ നിയമം മറികടന്ന് കരാറില്ലാതെ ഒക്ടോബര്‍ 31നു ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നീക്കത്തിനെതിരേ സ്പീക്കര്‍ ജോണ്‍ ബെര്‍കോ മുന്നറിയിപ്പു നല്‍കി. ഇത്തരമൊരു നടപടിയുണ്ടായാല്‍ പാര്‍ലമെന്റിന്റെ അധികാരം പ്രയോഗിച്ചു നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടും ഒക്ടോബര്‍ 31 എന്ന തീയതിയില്‍ ജോണ്‍സന്‍ ഉറച്ചുനില്‍ക്കുകയാണ്. അന്ന് എന്തുവന്നാലും …
സ്വന്തം ലേഖകന്‍: സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. അബ്‌ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. രണ്ടിടങ്ങളിലായാണ് ഡ്രോണുകള്‍ പതിച്ചയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അബ്‌ഖൈഖില്‍ ഒരു ഡ്രോണ്‍ പതിച്ചത്. ദമ്മാമിനടുത്ത ദഹ്‌റാനില്‍ നിന്നും …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വീസ നയത്തില്‍ കൂടുതല്‍ ഉദാരത നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിയുമായി പ്രധാനമന്ത്രി ബോറീസ് ജോണ്‍സന് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടീഷ് സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടുന്ന ടയര്‍ 4 വീസ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികള്‍ക്കു പുതിയ യുകെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ ലഭിക്കും. ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ 2012 ല്‍ ഡേവിഡ് കാമറോണ്‍ മന്ത്രിസഭയില്‍ ഹോം …
സ്വന്തം ലേഖകന്‍: കുറ്റകൃത്യങ്ങളുടെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് യു.എ.ഇ നിയമപ്രകാരം കുറ്റകരമാണെന്ന് മുന്നറിയിപ്പ്. നിയമാനുസൃതമല്ലാതെ അത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്ന് യു.എ.ഇ അറ്റോര്‍ണി ജനറലാണ് മുന്നറിയിപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കുറ്റകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് ആല്‍ …
സ്വന്തം ലേഖകന്‍: എണ്ണ പ്രകൃതി വാതക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണ. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായും പെട്രോളിയം മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി. ഔദ്യോഗിക സന്ദര്‍നാര്‍ത്ഥം ദോഹയിലെത്തിയ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഖത്ത്ര! പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് റദ്ദാക്കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന നിയമത്തിന് സുപ്രിംകോടതിയുടെ അനുമതി. മറ്റേതെങ്കിലും രാജ്യത്ത് അഭയകേന്ദ്രം ആവശ്യപ്പെട്ടിട്ട് നിഷേധിക്കപ്പെട്ടവര്‍ക്കോ മനുഷ്യക്കടത്തിന് ഇരായായവര്‍ക്കോ മാത്രമായിരിക്കും ഇനി മുതല്‍ അഭയകേന്ദ്രം ലഭിക്കുക. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് സാധിക്കും. രാജ്യത്തിന്റെ ദക്ഷിണ അതിര്‍ത്തിയിലൂടെ കുടിയേറുന്നവര്‍ക്ക് അഭയാര്‍ഥി കേന്ദ്രങ്ങള്‍ …
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ് ലിം പള്ളികളില്‍ നടന്ന വെടിവെയ്പ്പില്‍ 51 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ വ്യക്തിയുടെ വിചാരണ വൈകിപ്പിക്കാന്‍ ന്യൂസിലാന്റ് ഹൈക്കോടതി തീരുമാനം. വിശുദ്ധ റമദാന്‍ മാസവുമായി കൂട്ടിക്കലരും എന്നതിനാലാണ് വിചാരണ വൈകിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. ‘വലതുപക്ഷ തീവ്രവാദിയും അക്രമാസക്തനായ ഭീകരവാദിയും’ എന്നാണ് കേസില്‍ പ്രതിയായി കണ്ടെത്തിയ ബ്രെന്റണ്‍ ടാറന്റിനെ …
സ്വന്തം ലേഖകന്‍: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായി ഖത്തര്‍ അമീര്‍ പുതിയ സാമ്പത്തിക നിയമം പാസ്സാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈ നിയമം നടപ്പില്‍ വരുത്തും. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര!്ത്തനങ്ങള്‍ക്കുന്ന ധനസഹായം എന്നിവ തടയുന്നതിനായി 2010 ല്‍ നടപ്പാക്കിയ നിയമം കൂടുതല്‍ കടുത്ത നിബന്ധനകളോടെ പുതുക്കുകയാണ് അമീരി …