സ്വന്തം ലേഖകന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നും നാടുവിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരന് നെഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നെഹല്‍ മോദിക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട നെഹല്‍ …
സ്വന്തം ലേഖകന്‍: സമ്പദ് രംഗം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിങ്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറാന്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. തലക്കെട്ട് സൃഷ്ടിക്കല്‍ ശീലം മാറ്റിവച്ച് പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാന്‍ തയ്യാറാകണം. ദൈനിക് ഭാസ്കറിനും …
സ്വന്തം ലേഖകന്‍: സെപ്തംബര്‍ 17 ന് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര കൂടി ഇസ്രാഈലിന്റെ ഭാഗമാക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വിവാദത്തില്‍. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഗുരുതരമായ നിയമലംഘനമാണെന്നാണ് യു. എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ടെലിവിഷന്‍ പ്രസംഗത്തിനിടയില്‍ നെതന്യാഹു വിവാദ പരാമര്‍ശം നടത്തിയത്. വെസ്റ്റ്ബാങ്കിലെ …
സ്വന്തം ലേഖകന്‍: കുടിയേറ്റം തടയാന്‍ ക്രൂരനിയമവുമായി ഇറ്റലി ഭരണകൂടം. കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ ഒരു ദശലക്ഷം യൂറോ (ഏകദേശം 7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയും ലഭിച്ചേക്കാവുന്ന നിയമം ഇറ്റാലിയന്‍ സെനറ്റ് പാസ്സാക്കിക്കഴിഞ്ഞു. ഇനി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ അനുമതി കൂടി ലഭിച്ചാല്‍ ഇതു നിയമമാകും. നിയമത്തില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി …
സ്വന്തം ലേഖകന്‍: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് തുടക്കം കുറിച്ചു. ഒക്ടോബര്‍ 21നാണ് പൊതുതെരഞ്ഞെടുപ്പ്. ഇത്തവണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് ട്രൂഡോയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്നത്. ഗവര്‍ണര്‍ ജൂലിയ പെയറ്റിനെ കണ്ടാണ് ജസ്റ്റിന് ട്രൂഡോ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. ആത്മവിശ്വാസത്തോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ട്രൂഡ് …
സ്വന്തം ലേഖകന്‍: ഭൂമിയിലെ ഹിമപാതം പോലെ ചൊവ്വയില്‍ നിന്നൊരു കാഴ്ച പുറത്തുവിട്ടിരിക്കുകയാണ് നാസ. വസന്തകാലങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ചൊവ്വയില്‍ സാധാരണമാണ്. മുമ്പും ചൊവ്വയിലെ ഹിമപാത ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയുടെ വടക്കേ ധ്രുവത്തില്‍ സൂര്യപ്രകാശമെത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മഞ്ഞ് പാളികള്‍ ഏറെയുള്ളയിടമാണ് വടക്കേധ്രുവം. സൂര്യപ്രകാശമെത്തുമ്പോഴുള്ള ചൂടില്‍ മഞ്ഞുരുകി പര്‍വതങ്ങളില്‍ നിന്നും താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലെ …
സ്വന്തം ലേഖകന്‍: സൌദിയിലേക്ക് എല്ലാ വിധ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാല്‍ കൊണ്ട് സാധിക്കും. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ മതി. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തിരിച്ചടി. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍. അംഗീകരിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍. സെക്രട്ടറി ജനറലിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. ബിയാരിറ്റ്സിലെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു കരാറില്ലാതെ ബ്രിട്ടന് പിന്മാറുന്നതു തടയാനുള്ള ബില്‍ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമായി. ബ്രെക്സിറ്റ് കരാറില്‍ ഒക്ടോബര്‍ 19നകം തീരുമാനം ആയില്ലെങ്കില്‍ തീയതി നീട്ടിക്കിട്ടാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി അഭ്യര്‍ഥിക്കണമെന്നു നിബന്ധന ചെയ്യുന്ന നിയമമാണു നിലവില്‍ വന്നത്. എന്നാല്‍, ബ്രെക്സിറ്റ് തീയതി നീട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഇന്നലെയും ആവര്‍ത്തിച്ചു. ‘ഐറിഷ് ബാക്ക്സ്റ്റോപ്’ …
സ്വന്തം ലേഖകന്‍: മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡന്മലയാളികള്ക്ക് ഓണാശംസ നേര്‍ന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡന്. മലയാളിയും ന്യൂസിലാന്റ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധാകൃഷ്ണനൊപ്പമാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡന് ന്യൂസിലാന്റിലെയും കേരളത്തിലെയും മലയാളികള്‍ക്ക് ആശംസ നേര്‍ന്നത്. ന്യൂസിലാന്റിലുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍. സമാധാനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലാന്റ് …