സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തിനു തൊട്ടുമുമ്പ് കൊലയാളികളും അദ്ദേഹവും തമ്മിലുണ്ടായ സംഭാഷണത്തിന്റെ പൂര്‍ണ ശബ്ദരേഖ പുറത്തുവന്നു. തുര്‍ക്കി ദിനപത്രമായ സബയാണ് ഇത് പുറത്തുവിട്ടത്. തുര്‍ക്കിയിലെ ദേശീയ അന്വേഷണ ഏജന്‍സി ആണ് പത്രത്തിന് വിവരങ്ങള്‍ കൈമാറിയത്. ശബ്ദരേഖകള്‍ പ്രകാരം വിവാഹത്തിന് മുമ്പായി ചില രേഖകള്‍ എടുക്കാന്‍ വേണ്ടി സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗ്ജിയെ മുറിയിലേക്കു തള്ളിയിടുകയും …
സ്വന്തം ലേഖകന്‍: പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ ഭരണകക്ഷിയായ ഐക്യ റഷ്യ പാര്‍ട്ടിയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും. മോസ്‌കോ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ട്ടിക്ക് മൂന്നിലൊന്ന് സീറ്റ് നഷ്ടമായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ശക്തമായ അടിച്ചമര്‍ത്തലും കൃത്രിമം കാണിച്ചതായ ആരോപണങ്ങളും ഉയര്‍ന്ന തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് അലക്‌സി നവല്‍നി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ …
സ്വന്തം ലേഖകന്‍: താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി യു.എസ്! പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. രാജ്യത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. എന്നാല്‍ ഏകപക്ഷിയമായ പിന്‍മാറ്റം അമേരിക്കക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്ന് താലിബാന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതടക്കമുള്ള സമാധാന കരാറിന് യു.എസും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് യു.എസ് പൂര്‍ണമായും പിന്‍മാറുന്നത്. …
സ്വന്തം ലേഖകന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം …
സ്വന്തം ലേഖകന്‍: കഴിഞ്ഞദിവസം ഇന്ത്യ ഭീകരപട്ടികയില്‍ പെടുത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് രാജ്യത്ത് അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പാക്കിസ്ഥാന്റെ പിന്തുണയോടെ രാജ്യത്തു ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് വന്നതിനെത്തുടര്‍ന്നു കൂടിയാണിത്. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ അധിക സൈനികവിന്യാസവും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് …
സ്വന്തം ലേഖകന്‍: കാനഡയില്‍ കനത്തനാശം വിതച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്. ശനിയാഴ്ച കാനഡ തീരം തൊട്ട കാറ്റ് നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ അറ്റ്‌ലാന്റിക്കില്‍ വടക്കന്‍ അമേരിക്കന്‍ തീരത്ത് നാശം വിതച്ച ഡോറിയന്‍, നോവ സ്‌കോട്ടിയയിലാണ് ഇപ്പോള്‍. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ടുകള്‍. ശനിയാഴ്ച കാനഡതീരം തൊട്ട ഡോറിയന്‍ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ …
സ്വന്തം ലേഖകന്‍: താലിബാന്‍ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ അമേരിക്കയ്ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ഭീഷണിയുമായി താലിബാന്‍. സംഘടനയുടെ വക്താവ് സബീഹുല്ല മുജാഹിദ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളത്. അഫ്ഗാനിലെ അമേരിക്കന്‍ സൈനികരുടെ ജീവനും സ്വത്തിനും ഏല്‍ക്കുന്ന നഷ്ടം വര്‍ധിപ്പിക്കുമെന്ന് പ്രസ്താവനയില്‍ താലിബാന്‍ പറയുന്നു. കഴിഞ്ഞ ദിവസം കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം …
സ്വന്തം ലേഖകന്‍: വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ചന്ദ്രോപരിതലത്തില്‍ ആസ്ഥാനം നിര്‍മിക്കാന്‍ സാധിക്കുമെന്നും ഹീലിയം3 വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്കയക്കുമെന്നും മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള. ദൂര്‍ദര്‍ശന്‍ ന്യൂസിന്റെ ‘വാര്‍ ആന്റ് പീസ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ സ്വന്തമാക്കിയ നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഡിആര്‍ഡിഓയുടെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരടക്കമുള്ള ബ്രിട്ടീഷ് എം.പിമാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തടയാനുള്ള ബില്ല് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയത് . എലിസബത്ത് രാജ്ഞി ഒപ്പിട്ട് തിങ്കളാഴ്ച നിയമമാകും. നിയമവിദഗ്ധരുടെ സംഘം രൂപീകരിച്ച് ഉപാധിരഹിത ബ്രെക്‌സിറ്റിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. ഒക്ടോബര്‍ 31നകം യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നും ഓര്‍ബിറ്റര്‍ അതിന്റെ ചിത്രം പകര്‍ത്തിയെന്നും ചെയര്‍മാന്‍ കെ.ശിവന്‍. ചന്ദ്രയാന്‍–2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാന്‍ഡര്‍ കാണാതായത്. ലാന്‍ഡര്‍ കണ്ടെത്തിയതിനു പിന്നാലെ ഇതിനുള്ളിലെ റോവര്‍ പ്രവര്‍ത്തനക്ഷമമാണോ എന്നുള്ള ആകാംക്ഷയിലാണു ശാസ്ത്രലോകം. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ ഉള്ള സ്ഥാനം കണ്ടെത്തിയതായും ഓര്‍ബിറ്റര്‍ അതിന്റെ ‘തെര്‍മല്‍ ഇമേജ്’ …