1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; ചാന്ദ്രയാന്‍2 ചന്ദ്രന്റെ തൊട്ടടുത്ത്
രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; ചാന്ദ്രയാന്‍2 ചന്ദ്രന്റെ തൊട്ടടുത്ത്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും …
കശ്മീരിലെ കാഴ്ച പോയ യുവാവ് എന്ന പേരില്‍ പോണ്‍ താരത്തിന്റെ ചിത്രം പങ്കുവച്ച പാക് മുന്‍ ഹൈക്കമ്മിഷണര്‍ക്ക് ട്രോള്‍ മഴ
കശ്മീരിലെ കാഴ്ച പോയ യുവാവ് എന്ന പേരില്‍ പോണ്‍ താരത്തിന്റെ ചിത്രം പങ്കുവച്ച പാക് മുന്‍ ഹൈക്കമ്മിഷണര്‍ക്ക് ട്രോള്‍ മഴ
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റ് സൈബര്‍ ഇടങ്ങളില്‍ വന്‍പരിഹാസമാണ് ഉയര്‍ത്തുന്നത്. കശ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടത്. …
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ധനവ്
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ധനവ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വന്‍തോതിലുള്ള വിലയിടിവ് തുടരുന്നതിനിടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണപ്രവാഹം കൂടുന്നു. എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന തോതിലുള്ള വിനിമയമൂല്യമാണ് ലഭിക്കുന്നത്. ഈ പ്രവണത ഇനിയും തുടര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രൂപക്ക് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ ചൊവ്വാഴ്ച മാത്രം 96 പൈസയുടെ ഇടിവാണ് രൂപപ്പെട്ടത്. ഡോളറിന് 72 രൂപ …
ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റില്‍ കേരള സമാജത്തിന്റെ മെനുവില്‍ ബീഫ് കറിയും പൊറോട്ടയും; പ്രതിഷേധക്കാരെ ജര്‍മന്‍ പൊലീസ് അടിച്ചോടിച്ചതായി വ്യാജവാര്‍ത്ത; ഇന്ത്യന്‍ ഫെസ്റ്റില്‍ നടന്നത് ഇതാണ്
ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റില്‍ കേരള സമാജത്തിന്റെ മെനുവില്‍ ബീഫ് കറിയും പൊറോട്ടയും; പ്രതിഷേധക്കാരെ ജര്‍മന്‍ പൊലീസ് അടിച്ചോടിച്ചതായി വ്യാജവാര്‍ത്ത; ഇന്ത്യന്‍ ഫെസ്റ്റില്‍ നടന്നത് ഇതാണ്
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഫുഡ്‌ഫെസ്റ്റില്‍ കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിച്ചു. ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ചിലര്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് മെനു കാര്‍ഡില്‍ പിന്‍വലിക്കേണ്ടി വന്നത്. ഓരോ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് മദ്യമൊഴികെയുള്ള അവരുടെ സംസ്ഥാനത്തിന്റെ തനത് വിഭവങ്ങള്‍ വിളമ്പാന്‍ അനുമതിയുണ്ടായിരുന്നെന്ന് കേരളസമാജം വ്യക്തമാക്കി. ബീഫ് …
ബ്രിട്ടനില്‍ ബ്രക്‌സിറ്റ് പ്രതിസന്ധി രൂക്ഷമാകുന്നു; ബ്രെക്‌സിറ്റിന് എതിരായ കരുനീക്കം തുടര്‍ന്നാന്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി
ബ്രിട്ടനില്‍ ബ്രക്‌സിറ്റ് പ്രതിസന്ധി രൂക്ഷമാകുന്നു; ബ്രെക്‌സിറ്റിന് എതിരായ കരുനീക്കം തുടര്‍ന്നാന്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ബ്രെക്‌സിറ്റിനെ എതിര്‍ക്കാനാണ് എംപിമാരുടെ നീക്കമെങ്കില്‍ ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ നിബന്ധിതനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കരാറില്ലാതെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ചെറുക്കാന്‍ ഭരണപക്ഷത്തെ ചില എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ചൊല്ലി ഉടലെടുത്ത പ്രതിസന്ധി …
ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍; ഒരിക്കലും ഇന്ത്യയോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും പാക് പ്രധാനമന്ത്രി
ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍; ഒരിക്കലും ഇന്ത്യയോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും പാക് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പരാമര്‍ശം. ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള …
വിമാനം പറത്തുന്നതിനിടെ പരിശീലകന്റെ ബോധം പോയി! ട്രെയിനി പൈലറ്റിന്റെ സാഹസിക ലാന്‍ഡിങ്
വിമാനം പറത്തുന്നതിനിടെ പരിശീലകന്റെ ബോധം പോയി! ട്രെയിനി പൈലറ്റിന്റെ സാഹസിക ലാന്‍ഡിങ്
സ്വന്തം ലേഖകന്‍: വിമാനം പറത്തുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി. ട്രെയിനി പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ അപകടം ഒഴിവാക്കി വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു. മാക്‌സ് സില്‍വസ്റ്റര്‍ എന്നയാളാണ് പെര്‍ത്തിലെ ജന്‍ദകോട്ട് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയത്. 6,200 അടി മുകളില്‍ വിമാനം പറക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പരിശീലകന്‍ മാക്‌സ് സില്‍വെസ്റ്ററിന്റെ തോളിലേക്ക് ബോധംക്കെട്ട് വീഴുകയായിരുന്നു. വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ …
വിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ; ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന ധോണിയുടെ റെക്കോര്‍ഡ് ഇനി കോലിയ്ക്ക് സ്വന്തം
വിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ; ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന ധോണിയുടെ റെക്കോര്‍ഡ് ഇനി കോലിയ്ക്ക് സ്വന്തം
സ്വന്തം ലേഖകന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടം കോലി സ്വന്തമാക്കി. കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയില്‍ കോലിയുടെ പേരില്‍ 28 ജയങ്ങളായി. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 48 ടെസ്റ്റ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റില്‍ 27 ജയങ്ങള്‍ എന്ന …
ഇന്ന് അത്തം; തിരുവോണത്തിന് ഇനി പത്തു ദിവസം; നിറങ്ങളിഞ്ഞ് സുന്ദരിയായി മലയാളക്കര
ഇന്ന് അത്തം; തിരുവോണത്തിന് ഇനി പത്തു ദിവസം; നിറങ്ങളിഞ്ഞ് സുന്ദരിയായി മലയാളക്കര
സ്വന്തം ലേഖകന്‍: കേരളീയര്‍ കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പത്തു ദിവസം. മലയാളികള്‍ക്ക് ഇനി ഓണത്തിരക്കിന്റെ നാളുകള്‍. മലയാളത്തിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകിയാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം. തിരുവോണദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള …
‘ഇനി ഒരടി പിന്നോട്ടില്ല,’ ബ്രെക്‌സിറ്റുമായി മുന്നോട്ട് തന്നെയെന്ന് ബോറിസ് ജോണ്‍സണ്‍; നോഡീല്‍ ബ്രെക്‌സിറ്റ് തടയാന്‍ കരുനീക്കവുമായി എംപിമാര്‍; സാഹചര്യം മുതലാക്കാന്‍ തക്കം പാര്‍ത്ത് ലേബര്‍
‘ഇനി ഒരടി പിന്നോട്ടില്ല,’ ബ്രെക്‌സിറ്റുമായി മുന്നോട്ട് തന്നെയെന്ന് ബോറിസ് ജോണ്‍സണ്‍; നോഡീല്‍ ബ്രെക്‌സിറ്റ് തടയാന്‍ കരുനീക്കവുമായി എംപിമാര്‍; സാഹചര്യം മുതലാക്കാന്‍ തക്കം പാര്‍ത്ത് ലേബര്‍
സ്വന്തം ലേഖകന്‍: സ്വന്തം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ ഉറച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബ്രെക്‌സിറ്റ് നിശ്ചിത സമയപരിധിക്കുള്ളില്‍ നടന്നില്ലെങ്കില്‍ പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന് തനിക്കെതിരെ നീങ്ങുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റ് നടപടികള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള ജോണ്‍സന്റെ നീക്കത്തില്‍ കടുത്ത …