സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം ബഹാമാസ് ദ്വീപില്‍ ആഞ്ഞു വീശിയ ഡോറിയന്‍ ചുഴലികൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. കൊടുങ്കാറ്റായി മാറിയ ഡോറിയന്‍ ഇന്ന് ശക്തമായ വേഗതയില്‍ അമേരിക്കയിലെ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിലെ ഫ്‌ലോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെ ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ബഹാമാസില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റ് അടുത്ത …
സ്വന്തം ലേഖകന്‍: സൗദിയില്‍ അക്കൗണ്ടിങ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കുള്ള പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇന്നലെ മുതല്‍ ആരംഭിച്ച പുതിയ നിയമം മലയാളികളുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് പുതിയ വെല്ലുവിളിയായി. താമസരേഖ എടുക്കുന്നതിനും പുതുക്കുന്നതിനും ജോലി മാറ്റത്തിനുമെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധ ഉപാധിയായിരിക്കുകയാണ്. പുതിയ ഹിജ്‌റ വര്‍ഷാരംഭമായ ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സൗദിയില്‍ അക്കൗണ്ടിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ …
സ്വന്തം ലേഖകന്‍: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ തടവിലിട്ട കുല്‍ഭൂഷന്‍ ജാദവിന് ഇന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍!. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചതിന് ശേഷം …
സ്വന്തം ലേഖകന്‍: യു.എസിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ച് മരണം. 20ലേറെപ്പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്‌ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടിച്ച പോസ്റ്റല്‍ വാഹനത്തിലാണ് ഇയാള്‍ അക്രമം നടത്തിയത്. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിവെപ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. ചികിത്സ തേടിയവരില്‍ രണ്ട് …
സ്വന്തം ലേഖകന്‍: കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറാനുള്ള ബില്ലിനെതിരെ തുടങ്ങിയ പ്രക്ഷോഭം ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള മുന്നേറ്റമായി മാറിയ ഹോങ്കോങ്ങില്‍, പാര്‍ലമെന്റിനു മുന്നില്‍ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ പൊലീസ് ഇന്നലെയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരോധനാജ്ഞ ലംഘിച്ചു ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകര്‍ നഗരത്തിലുടനീളം നടത്തിയ മാര്‍ച്ച് വലിയ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പാര്‍ലമെന്റ് മന്ദിരം (ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍), സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് …
സ്വന്തം ലേഖകന്‍: അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമിലെ പത്തൊമ്പത് ലക്ഷം പേര്‍ ആശങ്കയിലാണ്. അതേസമയം ഇവര്‍ക്കായി കൂടുതല്‍ തടങ്കല്‍ പാളയങ്ങള്‍ പണിയാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ . കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും അസം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അന്തിമ ദേശീയ പൗരത്വ പട്ടികയിലെ കണക്കില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അസം …
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ബന്ധുവിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കി. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ സിംഗപ്പൂരുകാരനായ ചുന്‍ ഹാന്‍ വോങ്ങിന്റെ വിസ പുതുക്കേണ്ടെന്ന് ചൈന തീരുമാനിച്ചു. വാള്‍സ്ട്രീറ്റ് ജേര്‍ണലിനായി 2014 മുതല്‍ ചൈനീസ് രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചുന്‍ ഹാന്‍ വോങ്ങായിരുന്നു. ഷീ ജിന്‍പിങ്ങിന്റെ ബന്ധുവും ഒരു ഓസ്‌ട്രേലിയന്‍ പൗരനും …
സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു. അഴിമതി വിരുദ്ധ നീക്കങ്ങളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ പുതിയ മേധാവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. സൌദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റ ശേഷം ശക്തമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. വിവിധ മന്ത്രിമാര്‍ക്കും ഉദ്യേഗസ്ഥര്‍ക്കും …
സ്വന്തം ലേഖകന്‍: ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി ഫ്‌ലോറിഡ. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള കൊടുങ്കാറ്റ് നാളെ തീരത്തെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡിലെ 2,500 അംഗങ്ങളെ ദുരന്തം നേരിടാന്‍ നിയോഗിച്ചതായി ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു. വേണ്ടിവന്നാല്‍ രംഗത്തിറങ്ങാന്‍ മറ്റൊരു 1,500 അംഗങ്ങളെയും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. യുഎസിലെ ഫ്‌ളോറിഡ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസമായി വിറപ്പിച്ച് ഒരു മൂര്‍ഖന്‍. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും പോയി പാര്‍പ്പിടമേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാന്നിധ്യമായി വാര്‍ത്തയില്‍ നിറയുന്നത്. ഈ മൂര്‍ഖന്റെ സാന്നിധ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് വരെ ജര്‍മന്‍ …