1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് പ്രതിസന്ധി; ഇടഞ്ഞു നില്‍ക്കുന്ന എംപിമാര്‍ക്ക് മുന്നറിയിപ്പുമായി ബോറിസ് ജോണ്‍സണ്‍; നടപടിയ്ക്ക് എതിരെ കേസുമായി ജോണ്‍ മേജര്‍; അടിയന്തിര ചര്‍ച്ച വേണമെന്ന് കോര്‍ബിന്‍
ബ്രെക്‌സിറ്റ് പ്രതിസന്ധി; ഇടഞ്ഞു നില്‍ക്കുന്ന എംപിമാര്‍ക്ക് മുന്നറിയിപ്പുമായി ബോറിസ് ജോണ്‍സണ്‍; നടപടിയ്ക്ക് എതിരെ കേസുമായി ജോണ്‍ മേജര്‍; അടിയന്തിര ചര്‍ച്ച വേണമെന്ന് കോര്‍ബിന്‍
സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി ബ്രെക്‌സിറ്റ് ചര്‍ച്ച തടയാനുള്ള പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നടപടിക്കെതിരേ പരക്കെ പ്രതിഷേധം. ജോണ്‍സന്റെ നടപടിയെ ചോദ്യം ചെയ്ത് ജീനാ മില്ലര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷിചേരുമെന്നു മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചിന് ഹൈക്കോടതി കേസ് കേള്‍ക്കും. പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ …
ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കി അമേരിക്ക; നയിക്കാന്‍ ജനറല്‍ റെയ്മണ്ടിനെ നിയമിച്ച് ട്രംപിന്റെ ഉത്തരവ്
ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കി അമേരിക്ക; നയിക്കാന്‍ ജനറല്‍ റെയ്മണ്ടിനെ നിയമിച്ച് ട്രംപിന്റെ ഉത്തരവ്
സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് അമേരിക്കയുടെ ആധിപത്യം ഉറപ്പാക്കുന്നതിനും അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് ശത്രുരാജ്യങ്ങളില്‍നിന്നുള്ള ഭീഷണി നേരിടുന്നതിനും ലക്ഷ്യമിട്ടു രുപീകരിച്ച യുഎസ് സ്‌പേസ് കമാന്‍ഡിന്റെ പ്രഥമ കമാന്‍ഡറായി ജനറല്‍ ജോണ്‍ റെയ്മണ്ടിനെ നിയമിച്ചു. സ്‌പേസ് കമാന്‍ഡിന്റെ ഉദ്ഘാടനം വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ട്രംപ് നിര്‍വഹിച്ചു. തത്കാലം 287 സൈനികരാണ് ഈ കമാന്‍ഡിലുള്ളത്. ഭാവിയിലെ യുദ്ധരംഗമായ ബഹിരാകാശത്തെ യുഎസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു …
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഒരു സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ഇമ്രാന്‍ ഖാന്‍; കശ്മീരിന് വേണ്ടി തെരുവിലിറങ്ങാന്‍ പാക് ജനതയോട് ആഹ്വാനം
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഒരു സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ഇമ്രാന്‍ ഖാന്‍; കശ്മീരിന് വേണ്ടി തെരുവിലിറങ്ങാന്‍ പാക് ജനതയോട് ആഹ്വാനം
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയം ലോകരാഷ്ട്രങ്ങള്‍ അവഗണിച്ചാല്‍ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ‘കശ്മീരിനെതിരായും അവിടുത്തെ ജനങ്ങള്‍ക്ക് എതിരായും ഇന്ത്യന്‍ ആക്രമണം തുടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കും. രണ്ട് ആണവ ശക്തികള്‍ …
‘നിനക്ക് ഒപ്പമാകുമ്പോള്‍ ജീവിതത്തിന് മധുരമേറും,’ ഇന്ത്യാപാക് ലെസ്ബിയന്‍ ദമ്പതികള്‍ ഒന്നായി; പ്രണയത്തിന് ജാതി, മത, ലിംഗ ഭേദമില്ലെന്ന് വാഴ്ത്തി ലോകം
‘നിനക്ക് ഒപ്പമാകുമ്പോള്‍ ജീവിതത്തിന് മധുരമേറും,’ ഇന്ത്യാപാക് ലെസ്ബിയന്‍ ദമ്പതികള്‍ ഒന്നായി; പ്രണയത്തിന് ജാതി, മത, ലിംഗ ഭേദമില്ലെന്ന് വാഴ്ത്തി ലോകം
സ്വന്തം ലേഖകന്‍: പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തുകയാണ് ഇന്ത്യാപാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമാണ് സന്ദേശങ്ങളെത്തുന്നത് സൈമ പാക് സ്വദേശിനിയാണ്. ബിയാന്‍സ കൊളംബിയയിലും വേരുകളുള്ള ഇന്ത്യന്‍ വംശജയാണ്. രണ്ട് പേരും …
ബ്രെക്‌സിറ്റ് നടത്തിയെടുക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ‘പൂഴിക്കടകന്‍’ അടവ്; പാര്‍ലമെന്റ് കരാര്‍ തള്ളിയാന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിനും നീക്കം; നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ബ്രിട്ടന്‍

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളനം അടുത്ത മാസം രണ്ടാം വാരത്തോടെ അവസാനിപ്പിക്കാനും ഒക്ടോബര്‍ 14നു വീണ്ടും ചേരാനും തീരുമാനം. സമ്മേളനം നേരത്തേ അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് എലിസബത്ത് രാജ്ഞി അനുമതി നല്‍കി. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ‘ബ്രെക്‌സിറ്റ്’ നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31നു തുടങ്ങണമെന്നിരിക്കെ, അടുത്ത സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ക്ക് …
ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ഇന്ത്യയുടെ വ്യോമപാത ‘തിരഞ്ഞെടുക്കുന്ന സമയത്ത്’ അടയ്ക്കുമെന്ന പ്രഖ്യാപനവുമായി പാക്കിസ്താന്‍
ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ഇന്ത്യയുടെ വ്യോമപാത ‘തിരഞ്ഞെടുക്കുന്ന സമയത്ത്’ അടയ്ക്കുമെന്ന പ്രഖ്യാപനവുമായി പാക്കിസ്താന്‍
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കേ പാകിസ്താന്റെ മിസൈല്‍ പരീക്ഷണം. 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആണവ വാഹക ശേഷിയുള്ള ഗസ്തവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. പരീക്ഷണം വിജയമാണെന്ന് വക്താവ് അവകാശപ്പെടുന്നു. ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. മിസൈല്‍ …
‘തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു,’ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ്
‘തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു,’ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ്
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് മലയാളി ഉദ്യോഗസ്ഥന്റെ വീടിന് മുന്നില്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനിയും താന്‍ ജോലിയില്‍ പ്രവേശിക്കുന്നത് ശരിയാകില്ലെന്ന് കണ്ണന്‍ വ്യക്തമാക്കി. ‘കഴിഞ്ഞ …
‘പാഠം പഠിച്ചു!’ കൃഷി ചെയ്യാനായി ആമസോണ്‍ കാടുകളില്‍ തീയിടുന്നതിന് കര്‍ക്കശ വിലക്ക് ഏര്‍പ്പെടുത്തി ബ്രസീല്‍
‘പാഠം പഠിച്ചു!’ കൃഷി ചെയ്യാനായി ആമസോണ്‍ കാടുകളില്‍ തീയിടുന്നതിന് കര്‍ക്കശ വിലക്ക് ഏര്‍പ്പെടുത്തി ബ്രസീല്‍
സ്വന്തം ലേഖകന്‍: കൃഷിഭൂമിക്കായി ആമസോണ്‍ കാടുകളില്‍ തീയിടുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രസീല്‍.അറുപത് ദിവസത്തേക്കാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോ വിലക്കേര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരാന്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടു. ഈ കാഴ്ച ലോകം ഏറെ നിസ്സഹായതയോടെയാണ് നോക്കി നില്‍ക്കുന്നത്. കൃഷിക്കായി കാടുകളില്‍ …
‘ഇവന്‍ എന്റെ മുത്തുമണി, എന്റെ അഭിമാനം,’ ഓട്ടിസമുള്ള ചങ്ങാതിയെ സഹായിച്ച എട്ടു വയസുകാരനെ കുറിച്ച് അമ്മയുടെ കണ്ണുനനയിക്കുന്ന സോഷ്യം മീഡിയ പോസ്റ്റ്
‘ഇവന്‍ എന്റെ മുത്തുമണി, എന്റെ അഭിമാനം,’ ഓട്ടിസമുള്ള ചങ്ങാതിയെ സഹായിച്ച എട്ടു വയസുകാരനെ കുറിച്ച് അമ്മയുടെ കണ്ണുനനയിക്കുന്ന സോഷ്യം മീഡിയ പോസ്റ്റ്
സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് ശേഷം സ്‌കൂളിലെത്തിയതിന്റെ സങ്കടം സഹിക്കാനാവാതെ വിതുമ്പുന്ന സഹപാഠിയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്ന ക്രിസ്റ്റ്യന്‍ മൂര്‍ എന്ന എട്ടുവയസുകാരന്റെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറല്‍. ആഘോഷത്തിമിര്‍പ്പില്‍ നിന്ന് സ്‌കൂളിലെത്തിയ മകന്‍ സങ്കടപ്പെട്ടേക്കുമെന്ന ആശങ്കയില്‍ സ്‌കൂളിന് പുറത്ത് നിന്ന നോക്കി നില്‍ക്കുകയായിരുന്ന അമ്മ കോര്‍ട്ട്‌നി കോക്ക് മൂര്‍ തന്നെയാണ് ഓട്ടിസബാധിതനായ കോണറിനെ ആശ്വസിപ്പിക്കാനായി ക്രിസ്റ്റ്യന്‍ കൈപിടിച്ചതിന്റെ …
ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 40 പേര്‍ മരിച്ചതായി യു.എന്‍; അപകടത്തില്‍ പെട്ടത് കുടിയേറ്റക്കാരുടെ ബോട്ട്
ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 40 പേര്‍ മരിച്ചതായി യു.എന്‍; അപകടത്തില്‍ പെട്ടത് കുടിയേറ്റക്കാരുടെ ബോട്ട്
സ്വന്തം ലേഖകന്‍: ലിബിയന്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 40 പേര്‍ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി എജന്‍സി. കുടിയേറ്റക്കാരണ് അപകടത്തിന്‍പെട്ടതെന്നും നിരവധിപേരെ രക്ഷപ്പെടുത്തിയതായും അഭയാര്‍ത്ഥി എജന്‍സി വക്താവ് ചാര്‍ലി യാക്‌സി അറിയിച്ചു. തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ നഗരമായ ഖോംസിന് സമീപം ഒരു കുട്ടിയുടേതടക്കം അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലിബിയയുടെ തീര …