സ്വന്തം ലേഖകന്‍: സെര്‍ച്ച് എഞ്ചിനില്‍ ‘ഭിക്ഷക്കാരന്‍’ അല്ലെങ്കില്‍ ‘ഭിഖാരി’ എന്ന് തിരയുകയാണെങ്കില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍ പോപ്പ് അപ്പ് ചെയ്യും. ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. . എന്നാല്‍ പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്. …
51 വർഷങ്ങൾക്കു മുൻപ് മലയാളികൾ ഉള്‍പ്പെടെ 102 പേരുമായി കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാചലിൽ കണ്ടെത്തി സ്വന്തം ലേഖകൻ: അൻപത്തിയൊന്നു വർഷങ്ങൾക്കു മുൻപ് മലയാളി സൈനികര്‍ ഉള്‍പ്പെടെ 102 പേരുമായി കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാചൽപ്രദേശിലെ ലഹോൾ സ്‌പിതി ജില്ലയിൽപെട്ട ധാക്കാ മഞ്ഞുമലയിൽനിന്ന് കണ്ടെത്തി. എയ്റോ എന്‍ജിൻ, …
സ്വന്തം ലേഖകന്‍: വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് നാളെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക. ജൂലൈ 22നായിരുന്നു ചാന്ദ്രയാന്‍ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയെങ്കിലും പെട്ടന്ന് തന്നെ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനുമായി ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവൂ. അങ്ങനെ ചര്‍ച്ച നടന്നാല്‍ തന്നെ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന ജന്‍ ആശിര്‍വാദ് റാലിയില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റം വന്നേക്കാമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആണവ ശേഷിയെ സംബന്ധിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഫാസിസ്റ്റും വംശീയ വിരോധിയുമായ മോദിയുടെ കൈയ്യിലാണ് ഇന്ത്യയുടെ ആണവ ശക്തിയെന്നും ഇമ്രാന്‍ പറഞ്ഞു. ‘ഫാസിസ്റ്റും, വംശീയ …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. വിവാഹ സല്‍ക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്‌ഫോടനം. പ്രാദേശിക സമയം രാത്രി 10.40നായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിരവധി ആളുകളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിയ മുസ്‌ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. വിവാഹ സല്‍ക്കാരമായതിനാല്‍ തന്നെ നിരവധി ആളുകളാണ് ഹാളിന് ചുറ്റുമുണ്ടായിരുന്നത്. …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. നരേന്ദ്ര മോദിയുടെ രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി …
സ്വന്തം ലേഖകന്‍: ജമ്മു റീജിയണിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനഃസ്ഥാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും. ജമ്മു കശ്മീരിന് …
സ്വന്തം ലേഖകന്‍: ആരാധകനെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അമളി പറ്റി. പൊതു പരിപാടിക്കിടെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച ട്രംപ് ഇയാളെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് തന്റെ അനുകൂലിയാണെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് ഫോണില്‍ വിളിച്ച് ഖേദമറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പെരുമാറ്റം പലതവണ വിവാദമായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരബദ്ധം സംഭവിക്കുന്നത് ഇതാദ്യമാണ്. സ്ഥലം …