സ്വന്തം ലേഖകന്‍: ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇറാന്‍, സൈനിക സഹകരണം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ വിഷയങ്ങളായി. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘ വീക്ഷണമുള്ള ബന്ധമാണ് ഉള്ളതെന്ന് മോദി പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ അമേരിക്ക സമ്മര്‍ദ്ദം ഉണ്ടാക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ ആന്തരികാവയങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ജഡ്ജിയോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നതു കൊണ്ട് തന്നെ അഴുകിയ നിലയിലായിരുന്നു. അതിനാല്‍ തന്നെ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃപദവി രാജിവയ്ക്കും. ഫലത്തില്‍ ഇത് പ്രധാനമന്ത്രിപദം രാജിവയ്ക്കലാണ്. പക്ഷേ, ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അവര്‍ പ്രധാനമന്ത്രിയുടെ ചുമതലകള്‍ തുടരും. ബ്രെക്‌സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയാക്കിയത്. പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നവരില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സണ്‍ ആണു …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് ബ്രിട്ടന്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്നില്‍ ആഭ്യന്തരകാര്യ സെക്രട്ടറി സാജിദ് ജാവിദ് മാത്രം ക്ഷണമില്ല. സാജിദിന്റെ മുസ്‌ലിം സത്വമാണോ ബ്രിട്ടനെ ഇത്തരം തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കണെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് മുസ്‌ലിംസ് തെരേസ മേയോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരില്‍ സാജിദിന് മാത്രമാണ് രാജ്ഞി ഒരുക്കിയ …
സ്വന്തം ലേഖകന്‍: ദുബായ് ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. ഇവരില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഉപ്പയും മകനും ഉള്‍പ്പെടും. 12 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ദുബൈയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 17 പേരാണ് മരിച്ചത്. ദീപകുമാര്‍, ജമാലുദ്ദീന്‍, …
സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ് കേസില്‍ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയില്‍ ഹാജരായി. കേസില്‍ മൊഴി നല്‍കാനാണ് ഷാക്കിറ എത്തിയത്. നികുതിയിനത്തില്‍ നൂറു കോടിയിലേറെ രൂപ വെട്ടിച്ചെന്നാണ് ഷാക്കിറക്കെതിരായ കേസ്. കനത്ത സുരക്ഷയില്‍ വ്യാഴാഴ്ചയാണ് ഷാക്കിറ സ്പാനിഷ് കോടതിയില്‍ എത്തിയത്. ഷാക്കിറയെ കാത്ത് വലിയ മാധ്യമപ്പട തന്നെ കോടതിക്ക് പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ …
സ്വന്തം ലേഖകന്‍: സംഗീത ലോകത്തിലെ ഏറ്റവും സമ്പന്നയായ യുവതിയായി ബാര്‍ബാഡിയന്‍ പാട്ടുകാരി റിഹാനയെ ഫോര്‍ബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തു. 31 വയസുള്ള റിഹാനയ്ക്ക് 600 മില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു സംഗീത ആള്‍ബം പോലും റിഹാന ചെയ്തിട്ടില്ലെങ്കിലും സംഗീത ലോകത്തെ എറ്റവും സമ്പന്നയായിട്ടാണ് റിഹാനയെ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തത്. 570 മില്യണ്‍ ഡോളര്‍ …
സ്വന്തം ലേഖകന്‍: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും അധികാരമേറ്റശേഷം ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെകില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് സഹകരണ ഉച്ചകോടി. ഇമ്രാന്‍ ഖാനുമായി മോദി കൂടിക്കാഴ്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളില്‍ ശുദ്ധമായ വായുവോ വെള്ളമോ ഇല്ലെന്നും എന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശം. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലൊന്നും ശുദ്ധമായ …
സ്വന്തം ലേഖകന്‍: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.പരിക്കേറ്റവര്‍ …