1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രായേല്‍ സഹായത്തോടെ സൗദി തന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നു: ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍
ഇസ്രായേല്‍ സഹായത്തോടെ സൗദി തന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നു: ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍
സ്വന്തം ലേഖകന്‍: ഫോണ്‍ ചോര്‍ത്തല്‍ ആരോപിച്ച് സൗദി അറേബ്യയ്‌ക്കെതിരെ നിയമനടപടിയുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍. ഇസ്രഈലി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സ്‌പൈവെയറിന്റെ സഹായത്തോടെ സൗദി തന്റെ ഫോണ്‍ചോര്‍ത്തുന്നുവെന്നാണ് സൗദി ആക്ഷേപഹാസ്യകാരന്‍ ഘനേം അല്‍മസരിര്‍ ആരോപിക്കുന്നത്. ലണ്ടനിലെ സൗദി എംബസിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. സൗദി സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുകയും …
ആര്‍ക്കും ഭൂരിപക്ഷമില്ല; യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് ഭരണ പ്രതിസന്ധി
ആര്‍ക്കും ഭൂരിപക്ഷമില്ല; യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് ഭരണ പ്രതിസന്ധി
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ പ്രധാന പദവികളില്‍ ആരൊക്കെ വരണമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പ്രധാന പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നേതൃസ്ഥാനത്ത് ആര് വരുമെന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങിയിരിക്കുകയാണ് ജര്‍മ്മനിയും ഫ്രാന്‍സും. ചൊവ്വാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്. നേതാവിനെ തെരഞ്ഞെടുക്കാനുള്ള കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും …
ഭിന്നിപ്പിന്റെ തലവന്‍ ഒറ്റയടിക്ക് ഇന്ത്യയെ ഒരുമിച്ച ആളായി; നിന്നനില്പില്‍ മലക്കം മറിഞ്ഞ് ടൈം മാഗസിന്‍
ഭിന്നിപ്പിന്റെ തലവന്‍ ഒറ്റയടിക്ക് ഇന്ത്യയെ ഒരുമിച്ച ആളായി; നിന്നനില്പില്‍ മലക്കം മറിഞ്ഞ് ടൈം മാഗസിന്‍
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്ന് വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോദി അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെ നിലപാട് മാറ്റി. മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഒരുമിപ്പിക്കാത്ത തരത്തില്‍ മോദി ഇന്ത്യയെ ഒരുമിപ്പിച്ചെന്നാണ് ടൈം മാഗസിന്റെ പുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്. മനോജ് ലാഡ്‌വയാണ് എഡിറ്റോറിയല്‍ എഴുതിയത്. ‘ഭിന്നിപ്പിക്കുന്ന വ്യക്തിത്വമായി പരിഗണിക്കപ്പെടുന്നയാള്‍ക്ക് എങ്ങനെയാണ് അധികാരം …
മോദി അധികാരത്തില്‍ വന്നതിനെ സ്വാഗതം ചെയ്ത് വെല്‍ക്കം മോദിജി ബസുകള്‍ ലണ്ടനില്‍? വാര്‍ത്തയുടെ പിന്നിലെ സത്യം ഇതാണ്
മോദി അധികാരത്തില്‍ വന്നതിനെ സ്വാഗതം ചെയ്ത് വെല്‍ക്കം മോദിജി ബസുകള്‍ ലണ്ടനില്‍? വാര്‍ത്തയുടെ പിന്നിലെ സത്യം ഇതാണ്
സ്വന്തം ലേഖകന്‍: എന്‍ഡിഎ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ ഒന്നാണ് ലണ്ടനിലെ ‘വെല്‍ക്കം മോദിജി’ ബസ്സുകള്‍. മോദി വീണ്ടും അധികാരത്തില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ലണ്ടനില്‍ ബസ്സുകള്‍ ഓടിയെന്നും മറ്റൊരു പ്രധാനമന്ത്രിക്കും ഇങ്ങനെയൊരു സൗഭാഗ്യം ഉണ്ടായിട്ടില്ലെന്നുമാണ് പ്രചരണം. എന്നാല്‍ ഈ പ്രചരിപ്പിക്കുന്നതില്‍ സത്യമുണ്ടോ?,ഇല്ല. 2015ലെ ചിത്രങ്ങളാണ് മെയ് 23ന് ശേഷം …
ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമല്ല: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി ട്രംപ്
ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമല്ല: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി ട്രംപ്
സ്വന്തം ലേഖകന്‍: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ ഭരണമാറ്റത്തിനു യുഎസ് ശ്രമിക്കുന്നില്ലെന്നു വ്യക്തമാക്കിയ ട്രംപ് ഇറാനുമായി പുതിയ ആണവക്കരാര്‍ ഉണ്ടാക്കുക സാധ്യമാണെന്നും ചൂണ്ടിക്കാട്ടി. ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിന്‍സോയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ശക്തമായ രാജ്യമായി മാറാന്‍ ഇനിയും ഇറാന് അവസരമുണ്ട്. ഇപ്പോഴത്തെ ഇറാന്‍ നേതൃത്വത്തെ …
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടം; കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടം; കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കി. തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ജെറമി കോര്‍ബിന്റെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി ലഭിച്ചു. കണ്‍സര്‍വേറ്റീവുകള്‍ക്ക് പത്തുശതമാനത്തില്‍ താഴെ വോട്ടാണു കിട്ടിയത് .കഴിയുംവേഗം യൂറോപ്യന്‍യൂണിയനില്‍നിന്നു പുറത്തുകടക്കണമെന്നു വാദിക്കുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ നേതാവ് നൈജല്‍ ഫരാജാണ്. ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് 35ശതമാനം വോട്ടുണ്ട്. യൂറോപ്പ് …
പാക്കിസ്ഥാനില്‍ ഗുരുനാനാക് കൊട്ടാരം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു, വാതിലുകള്‍ പൊളിച്ചുവിറ്റു
പാക്കിസ്ഥാനില്‍ ഗുരുനാനാക് കൊട്ടാരം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു, വാതിലുകള്‍ പൊളിച്ചുവിറ്റു
സ്വന്തം ലേഖകന്‍: നാനൂറോളം വര്‍ഷം പഴക്കമുള്ള ലാഹോറിലെ ഗുരുനാനാക് കൊട്ടാരത്തിന്റെ വിലപിടിപ്പുള്ള തടി ഉരുപ്പടികളും വാതിലുകളും പ്രദേശവാസികളായ സാമൂഹികവിരുദ്ധര്‍ പൊളിച്ചു വിറ്റു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ നരോവാള്‍ പട്ടണത്തിലാണ് കൊട്ടാരം. സിക്ക് മതസ്ഥാപകനായ ഗുരുനാനാക്കിന്റെയും ഹൈന്ദവ ഭരണാധികാരികളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പാലസ് ഓഫ് ബാബ ഗുരു നാനാക് എന്ന …
അമേരിക്കയുമാ യുള്ള ബന്ധം വരും ദിവസങ്ങളില്‍ വഷളാകുമെന്ന് മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി
അമേരിക്കയുമാ യുള്ള ബന്ധം വരും ദിവസങ്ങളില്‍ വഷളാകുമെന്ന് മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി
സ്വന്തം ലേഖകന്‍: അമേരിക്കയുമായുള്ള ബന്ധം വരും ദിവസങ്ങളിലും വഷളാകുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. ഇറാഖ് സന്ദര്‍ശനത്തിനിടെയാണ് സരിഫ് വീണ്ടും വിഷയം ഉന്നയിച്ചത്. വിഷയത്തില്‍ ഇടനിലക്കാരായി നില്‍ക്കുമെന്ന് ഇറാഖ് അറിയിച്ചിരുന്നു. 1500ലധികം പട്ടാളക്കാരെ അറബ് രാഷ്ട്രങ്ങളിലേക്ക് അമേരിക്ക വീണ്ടും വിന്യസിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ഇറാഖ് സന്ദര്‍ശിച്ചത്. അമേരിക്കയുടെ …
യു എ ഇ 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി; മന്ത്രാലയങ്ങളുടെ ഫീസ്ഘടന ഭേദഗതി ചെയ്യും
യു എ ഇ 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി; മന്ത്രാലയങ്ങളുടെ ഫീസ്ഘടന ഭേദഗതി ചെയ്യും
സ്വന്തം ലേഖകന്‍: യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് റദ്ദാക്കി. രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ചക്കും വിദേശനിക്ഷേപത്തിനും പ്രോല്‍സാഹനം നല്‍കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ചില ഫീസുകളില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്. യു എ ഇ മന്ത്രിസഭയാണ് 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പിന്‍വലിച്ച് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, …
തെരേസ മേയുടെ പിന്‍ഗാമിയാര്? കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു; 8 പേര്‍ മത്സരരംഗത്തെന്ന് റിപ്പോര്‍ട്ട്
തെരേസ മേയുടെ പിന്‍ഗാമിയാര്? കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു; 8 പേര്‍ മത്സരരംഗത്തെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങിയതിന് പിന്നാലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സര്‍വ്വേകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വടംവലി ശക്തമായത്. തെരേസ മേയുടെ രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നേതൃ തര്‍ക്കം മറ നീക്കി പുറത്തുവരികയാണ്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത് തടയുന്നതിനായി ശക്തമായ പ്രചാരണം തുടങ്ങിയിരിക്കുകയാണ് …