സ്വന്തം ലേഖകന്‍: അമേരിക്കയുടെ തന്ത്രപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടതിന് വിചാരണ നേരിടുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ജയില്‍ കഴിയേണ്ടി വരിക പതിറ്റാണ്ടുകളോളം. അഫ്ഗാനിസ്താന്‍, ഇറാഖ് യുദ്ധങ്ങളെ സംബന്ധിച്ച രഹസ്യ നയതന്ത്ര രേഖകളാണ് പ്രസിദ്ധീകരിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 17 അധിക കുറ്റങ്ങള്‍ കൂടി അസാന്‍ജെക്ക് മേല്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ ഇറാനെതിരായ പടയൊരുക്കത്തിന് ശക്തി പകര്‍ന്ന് 1500 അമേരിക്കന്‍ സൈനികരും. പ്രതിരോധ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൈനികരെ വിന്യസിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഗള്‍ഫ് തീരത്ത് എണ്ണകപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും അമേരിക്ക കുറ്റപ്പെടുത്തി. 1500 പേര്‍ ഉള്‍പ്പെട്ട താരതമ്യേന ചെറിയ തോതിലുള്ള സൈനിക വ്യൂഹത്തെയാണ് ഗള്‍ഫിലേക്ക് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്ന് രാജിവക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുമെന്നും മെയ് പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ അതീവ ദുഖമുണ്ടെന്നും തന്റെ പിന്‍ഗാമി അഭിപ്രായൈക്യം കൊണ്ടുവരുമെന്നും ബ്രെക്‌സിറ്റ് പാസാക്കുമെന്നും തെരേസ മെയ് പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വനിതാ …
സ്വന്തം ലേഖകന്‍: പ്രസിദ്ധമായ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ ഹാരിസി സ്വന്തമാക്കി. അവരുടെ ‘സെലെസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഈ അന്താരാഷ്ട്ര പുരസ്‌കരാത്തിന് അര്‍ഹയാകുന്ന ആദ്യത്തെ അറബ് എഴുത്ത്കാരിയാണ് ജോഖ അല്‍ ഹാരിസി. 64000 ഡോളറാണ് പുരസ്‌കാര തുക. ഒമാനിലെ ‘അല്‍ അവാഫി’ എന്ന പട്ടണത്തിലെ മൂന്ന് സഹോദരിമാരുടെ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ഫലമറിയാന്‍ സൗദിയിലെ പ്രവാസികളും പുലര്‍ച്ചെ മുതല്‍ തന്നെ സജീവമായിരുന്നു. റൂമുകളിലെ ടെലിവിഷന് മുമ്പിലും ചാനലുകളുടെ യൂട്യൂബ് പേജിലുമായി അവര്‍ ഫലമറിയാന്‍ കാത്തിരുന്നു. വിവിധ സംഘടനകള്‍ക്ക് കീഴില്‍ വലിയ സ്‌ക്രീനിലും ഫലമറിയാനുള്ള സൗകര്യമൊരുക്കിയിരുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മുമ്പെങ്ങുമില്ലാത്തത്ര സജീവമായിട്ടാരുന്നു പ്രവാസികളും കാത്തിരുന്നത്. സൗദിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതീക്ഷിക്കുന്നത് അടിമുടി മാറ്റങ്ങള്‍. മോദിക്ക് പിന്നില്‍ രണ്ടാമനായി അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ വന്നേക്കും. മിന്നും ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരം നിലനിര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുല്യമായ റോള്‍ ഉണ്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക്. ഇതാദ്യമായി തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തുന്ന അമിത് ഷാക്ക് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മേ കൊണ്ടുവന്ന പുതുക്കിയ ബ്രെക്‌സിറ്റ് കരാറിനും എംപിമാരുടെ പിന്തുണ കിട്ടാന്‍ സാധ്യതയില്ലെന്നു റിപ്പോര്‍ട്ട്. നാളെ കരാര്‍ പ്രസിദ്ധപ്പെടുത്തും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇ ന്നാണ്. ബ്രെക്‌സിറ്റിനു ശ്രമിക്കുകയാണെങ്കിലും ബ്രിട്ടനും ഇലക്ക്ഷനില്‍ പങ്കെടുക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ മേ രാജിവയ്ക്കണമെന്ന ആവശ്യത്തിനു ശക്തിയേറി. മേയ്ക്ക് എതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് അനുവദിക്കണമെന്നും ഇതിനായി …
സ്വന്തം ലേഖകന്‍: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധിയുടെ പരാജയം. 2014ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി. 2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം …
സ്വന്തം ലേഖകന്‍: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25ന് ഡല്‍ഹിയിലെത്താനും ബിജെപി നേതൃത്വം നിര്‍ദേശിച്ചു. അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായായിരിക്കും മന്ത്രിസഭയിലെ …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ഭരണത്തുടര്‍ച്ച ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ബിജെപിയുടേയും സഖ്യകക്ഷികളുടേയും തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ദക്ഷിണ ഏഷ്യയുടെ അഭിവൃദ്ധിക്കും വികസനത്തിനും സമാധാനത്തിനുമായി മോദിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹു അടക്കം നിരവധി നേതാക്കളാണ് മോദിയെ അഭിനന്ദിച്ച് …