സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയില്‍ ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളില്‍ പെട്ട ആയിരത്തോളം പേര്‍ തലസ്ഥാനത്ത് പ്രകടനം നടത്തി. സുരക്ഷ ഉറപ്പാക്കാനും പ്രക്ഷോഭകരെ നേരിടാനുമായി ആയിരക്കണക്കിന് പട്ടാളക്കാരെയും പൊലീസുകാരെയും ജലപീരങ്കികളും കവചിതവാഹനങ്ങളുമായി തലസ്ഥാനനഗരിയില്‍ വിന്യസിച്ചു. അനേകം തീവ്രവാദികളെ കരുതല്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ആറ് സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കുന്ന യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജര്‍മനിയില്‍ തെക്കന്‍ സംസ്ഥാനങ്ങളും മധ്യ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംസ്ഥാനങ്ങളിലെ 17 ജില്ലകള്‍ പ്രളയ ഭീഷണിയിലാണ്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച തോരാത്ത മഴ ജനജീവിതം ദുസ്സഹമാക്കി. ഇനിയും രണ്ടു ദിവസം കൂടി ഈ കാലാവസ്ഥ തന്നെയെന്ന് ജര്‍മന്‍ കാലാവസ്ഥ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസാ മേയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബെയ്ന്‍. വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുതിയ കരാറിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് മേ രംഗത്തെത്തി. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരാര്‍ അവതരിപ്പിക്കുമെന്നാണ് തെരേസാ മേ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൌദി മന്ത്രി സഭ. യുദ്ധം തടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം മന്ത്രിസഭ ആവര്‍ത്തിച്ചു. ആഗോള എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഇറാനെതിരായ നീക്കം അമേരിക്കയും അറബ് രാഷ്ട്രങ്ങളും ശക്തമാക്കുന്നതിനിടെയാണ് സൌദി അറേബ്യ ഒരിക്കല്‍ കൂടി നിലപാട് ആവര്‍ത്തിച്ചത്. യുദ്ധം ഒഴിവാക്കണമെന്നതാണ് സൌദിയുടെ …
സ്വന്തം ലേഖകന്‍: റഫാല്‍ ഇടപാടുകള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പാരീസിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അജ്ഞാതര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാരപ്രവൃത്തിയാണോ ഇതെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. വ്യോമസേനയുടെ പ്രൊജ്ക്ട് മാനേജ്‌മെന്റ് ടീം പ്രവര്‍ത്തിക്കുന്ന ഓഫീസാണിത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഒരുദ്യോഗസ്ഥനാണ് ടീമിനെ നയിക്കുന്നത്. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയവും വ്യോമസേനയും …
സ്വന്തം ലേഖകന്‍: യുക്രൈന്‍ പ്രസിഡന്റായി വ്‌ളാദിമിര്‍ സെലെന്‍സ്‌കി അധികാരമേറ്റു. യുക്രെയ്‌നിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ വൊളോദ്മിര്‍ സെലന്‍സ്‌കി പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയരംഗത്ത് പരിചയമില്ലാത്ത ടിവി ഹാസ്യതാരമാണ് 41കാരനായ സെലന്‍സ്‌കി. മുന്‍ പ്രസിഡന്റ് വിക്ടര്‍ പൊറോഷെങ്കോയ്ക്ക് എതിരേ മത്സരിച്ച അദ്ദേഹത്തിന് 73ശതമാനത്തിലേറെ വോട്ടുകിട്ടി. സുപ്രീം റാദാ(പാര്‍ലമെന്റ്) പിരിച്ചുവിടുമെന്നു പ്രചാരണവേളയില്‍ തന്നെ സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യന്‍ പിന്തുണയുള്ള …
സ്വന്തം ലേഖകന്‍: ഹോളിവുഡ് നടനും മുന്‍ കലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിനു നേര്‍ക്ക് ആക്രമണം. ‘അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക’ എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്‌ബെര്‍ഗില്‍ നടക്കുന്ന കായികമേളയ്ക്കിടെയായിരുന്നു സംഭവം. പിരിയിളകിയ ആരാധകനാണ് പ്രശസ്തിക്കുവേണ്ടി അര്‍ണോള്‍ഡിനെ പിന്നില്‍നിന്നു തൊഴിച്ചതെന്നു മേളയുടെ സംഘാടകര്‍ പറഞ്ഞു. അര്‍ണോള്‍ഡ് കായികമത്സരങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ ആരാധകന്‍ പിന്നില്‍നിന്ന് ഓടിവന്ന് ചാടി തൊഴിക്കുകയായിരുന്നു. സുരക്ഷാ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരിലെ ഏറ്റവും ധനികനായയാള്‍ മൂര്‍ഹൗസ് കോളജില്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനെത്തിയപ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് അതൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാല്‍ ‘എട്ടു തലമുറയായി ഈ രാജ്യത്തുള്ള എന്റെ കുടുംബത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളുടെ വിദ്യാഭ്യാസ വായ്പകള്‍ ഏറ്റെടുക്കുന്നു’ എന്ന് റോബര്‍ട് എഫ്. സ്മിത്ത് (56) എന്ന ശതകോടീശ്വരന്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഞെട്ടി. …
സ്വന്തം ലേഖകന്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഓസ്ട്രിയ മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി. തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടിയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതി ആരോപണം തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് രാജി. ഫ്രീഡം പാര്‍ട്ടി നേതാവായ വൈസ്ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ മന്ത്രിമാരുടെ കൂട്ടരാജി. വിദേശ …
സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടെടുപ്പിനിടുന്നതു പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറായിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്. കരാറില്‍ ഒത്തുതീര്‍പ്പിനു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പാളിയ പശ്ചാത്തലത്തിലാണു …