സ്വന്തം ലേഖകന്‍: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ താല്‍കാലിക വിസയുമാായി യു.എ.ഇ; താത്ക്കാലിക വിസയിലെത്തി ദീര്‍ഘകാല വിസയിലേക്ക് മാറാം. യു.എ.ഇയില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും പരിശോധിക്കാന്‍ വിദേശികള്‍ക്ക് ഇനി മുതല്‍ ആറ് മാസത്തെ താല്‍കാലിക വിസ അനുവദിക്കും. താല്‍കാലിക വിസയില്‍ എത്തി കമ്പനി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവര്‍ക്ക് എമിറേറ്റ്‌സ് ഐഡിയും ലഭ്യമാക്കും. …
സ്വന്തം ലേഖകന്‍: എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം; ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നടപടികള്‍. എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണ പശ്ചാത്തലത്തില്‍ യു.എ.ഇ ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. ആക്രമണത്തിനു പിന്നിലെ വൈദഗ്ധ്യം കൂടി വിലയിരുത്തിയാണ് അധിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. അതേ സമയം എണ്ണവിതരണ …
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്; കുറ്റം മോഷണം. മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്. സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയുടെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബില്‍ ജൂണ്‍ ആദ്യവാരം അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ്. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ ആദ്യവാരത്തോടെ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വേനല്‍ക്കാല അവധിക്ക് മുമ്പായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പിന്‍വാങ്ങുന്നത് അനിവാര്യമാണെന്ന് ഡൗണിങ് സ്ട്രീറ്റ് പറഞ്ഞു. ബ്രെക്‌സിറ്റ് പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫാക്ടറി തകര്‍ത്ത് അക്രമികള്‍;. വടക്കന്‍ കൊളംബോയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫാക്ടറി തകര്‍ത്തശേഷം ഉള്ളിലുള്ളതെല്ലാം തീയിട്ട് നശിപ്പിച്ച് അക്രമികള്‍. പാസ്റ്റ ഫാക്ടറിയാണ് തകര്‍ത്തത്. അക്രമികള്‍ കത്തിക്കൊണ്ടിരിക്കുന്ന ടയര്‍ ഫാക്ടറിയ്ക്കുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ‘പുറത്ത് സുരക്ഷാ സേനയുണ്ടായിരുന്നു. എന്നാല്‍ കര്‍ഫ്യൂ സമയത്ത് നടന്ന ആക്രമണത്തെ അവര്‍ക്കു തടയാനായില്ല.’ ഡയമണ്ട് പാസ്റ്റ പ്രൈവറ്റ് ലിമിറ്റഡിന്റെ …
സ്വന്തം ലേഖകന്‍: ഇറാന്‍ അധിനിവേശത്തിന് പദ്ധതിയുമായി യുഎസ്; 1,20,000 സൈനികരെ നിയോഗിക്കാന്‍ നീക്കം. 1,20,000 സൈനികരെ അയച്ച് ഇറാനില്‍ അധിനിവേശം നടത്താനുള്ള പദ്ധതി യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനു കൈമാറി. 2003ല്‍ ഇറാക്കില്‍ അധിനിവേശം നടത്താനും ഇത്രയും സൈനികരെയാണ് ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കാന്‍ ആഴ്ചകള്‍ മുതല്‍ …
സ്വന്തം ലേഖകന്‍: പതിനൊന്നു കിലോമീറ്റര്‍ ആഴമുള്ള മരിയാന ട്രഞ്ചിനും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് രക്ഷയില്ല. ഭൂമിയിലെ ഏറ്റവും ആഴമേറിയ സമുദ്രഭാഗമായ മരിയാന ട്രഞ്ചിലും പ്‌ളാസ്റ്റിക് മാലിന്യം. ഫിലിപ്പീന്‍സിനും ജപ്പാനും ഇടയിലുള്ള പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിന്റെ ആഴം പതിനൊന്നു കിലോമീറ്ററാണ്.അമേരിക്കന്‍ സാഹസിക പര്യവേക്ഷകന്‍ വിക്ടര്‍ വെസ്‌കോവോ ഒറ്റയ്ക്കു നടത്തിയ സാഹസിക പര്യവേക്ഷണത്തിലാണ് മരിയാന ട്രഞ്ചില്‍ പ്‌ളാസ്റ്റിക് …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാവര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഇത്തവണയും പ്രമുഖ അതിഥികള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇഫ്താര്‍ വിരുന്നിനെത്തി. സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മാസമാണ് റംസാനെന്ന് ഡൊണാള്‍ഡ് ട്രംപ് …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു; പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി ആക്രമണം. ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. മുസ്!ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായി ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളാണ് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: അമേരിക്കയും ചൈനയും തമ്മില്‍ വാണിജ്യ യുദ്ധം മുറുകുന്നു; ട്രംപിന്റെ മുന്നറിയിപ്പിന് ചുങ്കം വര്‍ധിപ്പിച്ച് ചൈനീസ് മറുപടി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം വര്‍ധിപ്പിച്ചാല്‍ ചൈനയ്ക്കു ചുട്ട തിരിച്ചടി നല്കുമെന്നു ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി രണ്ടു മണിക്കൂറിനകം ചൈന ചുങ്കം കൂട്ടി. 6000 കോടി ഡോളറിനുള്ള യുഎസ് ഉത്പന്നങ്ങള്‍ക്കു ജൂണ്‍ ഒന്നിനാണ് 25 ശതമാനം …