സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മുസ്‌ലിങ്ങളുടെ പള്ളികളും കടകളും തകര്‍ത്ത് കത്തോലിക്കര്‍; സമാധാനം നിലനിര്‍ത്തണമെന്ന് ആര്‍ച്ച് ബിഷപ്പ്; ഭീകരതയ്‌ക്കെതിരെ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍. ശ്രീലങ്കയില്‍ മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം. ആക്രമണത്തിനു പിന്നാലെ സമാധാനം നിലനിര്‍ത്തണമെന്നും ആളുകള്‍ സംയമനം പാലിക്കണമെന്നും സ്പര്‍ദ്ധ വളര്‍ത്തരുതെന്നും ആവശ്യപ്പെട്ട് സഭ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച നെഗാംബോയ്ക്ക് സമാനമുള്ള പോറുടോട ഗ്രാമത്തില്‍ ഒരു …
സ്വന്തം ലേഖകന്‍: മേഗനും ഹാരിക്കും ആണ്‍കുഞ്ഞ്; ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതുതായി ഒരംഗം കൂടി; ഏഴാമത്തെ കിരീടാവകാശി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളിനും ആണ്‍കുഞ്ഞു പിറന്നു. ഇന്നലെ രാവിലെയായിരുന്നു കുഞ്ഞുരാജകുമാരന്റെ ജനനം. തൂക്കം മൂന്നു കിലോ 200ഗ്രാം. ഹാരി തന്നെയാണു കുഞ്ഞുപിറന്ന വാര്‍ത്ത അറിയിച്ചത്. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളില്‍ എട്ടാമനായി പിറന്നു …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്കും ശക്തരായ സൈന്യമുണ്ടെന്ന് മറക്കരുത്,’ അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് വെനെസ്വേല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഏത് അക്രമവും നേരിടാന്‍ വേനസ്വേല തയ്യാറാണെന്ന് വിദേശ കാര്യ മന്ത്രി ജോര്‍ജ് അരീസ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അരീസയുടെ പ്രതികരണം. ഏത് സാഹചര്യം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. നയതന്ത്രം, സംഭാഷണം, …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സന്യാസി അറസ്റ്റില്‍. സന്യാസി മഠത്തില്‍ പ്രാര്‍ഥനയ്!ക്കായി എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ ആത്മീയഗുരു ആനന്ദ് ഗിരി ആസ്‌ട്രേലിയയില്‍ അറസ്റ്റില്‍. 2016ലും 2018ലുമായി നടന്ന രണ്ട് വ്യത്യസ്!ത സംഭവങ്ങളുടെ പേരിലുള്ള പരാതികളിലാണ് 38 വയസ്സുകാരനായ ആത്മീയ ഗുരുവിനെ ആസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗിരി …
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പട്ടാളത്തിന്റെ തടവില്‍ നിന്ന് റോയിട്ടേഴ്‌സിലേക്ക് മടക്കം; മാധ്യമ പ്രവര്‍ത്തരെ മോചിപ്പിച്ചു. ‘ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ അങ്ങനെ തന്നെ തുടരും. ന്യൂസ്‌റൂമിലേക്ക് തിരിച്ച് പോവാന്‍ തിടുക്കമാവുന്നു,’ ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ ജയിലിടച്ച റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകന്‍ വാ ലോന്‍ കിനിന്റെ വാക്കുകളാണിവ. മ്യാന്‍മറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് റോയിട്ടേഴ്‌സിന്റെ വാ ലോനിനേയും, …
സ്വന്തം ലേഖകന്‍: ഒരു പതിറ്റാണ്ടിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ജീവികള്‍ ഇല്ലാതാകും; യു.എന്‍ റിപ്പോര്‍ട്ട്. ലോകത്തെ പ്രശസ്ത ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂര പ്രവര്‍ത്തനങ്ങള്‍ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നു എന്നതിനോടൊപ്പം ഒരു മില്ല്യനിലധികം ജീവജാലങ്ങള്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കുരുക്കഴിക്കാന്‍ തെരേസ മേയും ജെറമി കോര്‍ബിനും നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു; ഇരു പാര്‍ട്ടികളിലും ഉള്‍പാര്‍ട്ടി കലാപം ശക്തം. ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ അവസാന ഒത്തുതീര്‍പ്പ് ചര്‍ച്ചയും അലസിപ്പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടതിനെ …
സ്വന്തം ലേഖകന്‍: ആറ് മണിക്കൂറിലേറെ ജോലി പാടില്ല; റമദാനിലെ പ്രവര്‍ത്തന സമയം കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. റമദാനില്‍ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായി കണക്കാക്കും. …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മതപണ്ഡിതര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണം; 600 വിദേശികളെ പുറത്താക്കി. ശ്രീലങ്കയില്‍ മതപണ്ഡിതരെ വിലക്കുന്നു. കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ശ്രീലങ്കയില്‍നിന്ന് 200 മതപണ്ഡിതരടക്കം 600 വിദേശികളെ പുറത്താക്കി. എന്നാല്‍, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്നവരെയാണ് പുറത്താക്കിയതെന്ന് ആഭ്യന്തര മന്ത്രി വജിറ അബയ്‌വര്‍ധന പറഞ്ഞു. മതപണ്ഡിതര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്ന …
സ്വന്തം ലേഖകന്‍: റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച സംഭവം: മരണസംഖ്യ ഉയരുന്നു; ആദ്യത്തെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 41 ആയി. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടേക്ക്ഓഫിനു ശേഷം ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് വിമാനം അടിയന്തിരമായി നിലനിറത്തുകയായിരുന്നു. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി …