സ്വന്തം ലേഖകൻ: ഡ്രൈവർ വീസയിൽ എത്തുന്നവർക്ക് ഇനി ഖത്തറിൽ കണ്ണ് പരിശോധന നടത്തേണ്ടതില്ല. ഖത്തർ വീസ സെന്ററുകളിൽ നടത്തുന്ന നേത്ര പരിശോധന ട്രാഫിക് വിഭാഗവുമായി ബന്ധിപ്പിച്ചതോടെയാണ് ഈ സൗകര്യം ലഭ്യമായത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ വീസ സെന്ററുകളിലെ കണ്ണ് പരിശോധനാ ഫലം ഇനി മുതൽ ട്രാഫിക് വിഭാഗത്തിലെ ലൈസൻസിങ് അതോറിറ്റിക്ക് ലഭിക്കും. ഡ്രൈവിങ് വീസയിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള റെയിഡുകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. റെയിഡില്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ നിയമാനുസൃതമല്ലാതെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസി ജീവനക്കാര്‍ ജോലിക്ക് ഹാജരാവാതെ മുങ്ങിനടക്കുന്നതായാണ് വിവരം. വിവിധ മാര്‍ക്കറ്റുകളില്‍ ഇത് വ്യാപാരത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും ആർടിഎ ആപ്പ് വഴി അവരുടെ സാംസങ് വാലറ്റിലേക്ക് നേരിട്ട് ചേർക്കാവുന്നതാണെന്ന് ദുബായ് ആർടിഎ അറിയിച്ചു. ഡ്രൈവർമാരുടെ സൗകര്യവും കാര്യക്ഷമതയും വർധിപ്പിച്ച് ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയായി മാറാനുള്ള ദുബായ്‌യുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് സംവിധാനം. ദുബായ് ആർടി ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും നിർണായകമെന്നു വിളിക്കാവുന്ന പൊതുതിരഞ്ഞെടുപ്പ് നാളെ. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത പരാജയം പ്രവചിക്കുന്ന അഭിപ്രായസർവേ ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെയ്ർ സ്റ്റാർമർ നേതാവായുള്ള ലേബർ പാർട്ടി വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നു. പിന്നീട് പശ്ചാത്തപിക്കാൻ ഇടവരുത്താത്ത തീരുമാനം വേണം എടുക്കാനെന്ന് വോട്ടർമാരെ സുനക് ഓർമിപ്പിച്ചു. ലേബർ …
സ്വന്തം ലേഖകൻ: യുകെയിൽ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ ജൂലൈ 1 മുതൽ സഫോൾക്ക് …
സ്വന്തം ലേഖകൻ: ഈ വേനല്‍ക്കാലത്ത് ദുബായിലേക്കു വരുന്ന യാത്രക്കാര്‍ക്ക് കോംപ്ലിമെന്‍ററി 5-സ്റ്റാര്‍ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍. ജൂലൈ 1 മുതല്‍ 21 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഫസ്റ്റ് ക്ലാസ്, അല്ലെങ്കില്‍ ബിസിനസ് ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ വാങ്ങുന്ന യാത്രക്കാര്‍ക്ക് ദുബായിലെ ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വീസ് ഹോട്ടലില്‍ രണ്ട് …
സ്വന്തം ലേഖകൻ: യു.എ.ഇ പൊതു വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അതിവേഗം അറ്റസ്റ്റ് ചെയ്ത് ലഭിക്കാൻ ഏകജാലക സംവിധാനമൊരുക്കി അധികൃതർ. ദിവസങ്ങൾ എടുത്തിരുന്ന പ്രക്രിയയാണ് പുതിയ സംവിധാനം വഴി മിനിറ്റുകൾക്കകം പൂർത്തിയാക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയം എമിറേറ്റ്‌സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റുമായി (ഇ.എസ്.ഇ) സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, സ്കൂൾ സർട്ടിഫിക്കറ്റ് ഇഷ്യു സേവനവുമായി …
സ്വന്തം ലേഖകൻ: സൗദിയിൽ എഞ്ചനിയറിംഗ് മേഖലയിൽ പ്രഖ്യാപിച്ച 25 ശതമാനം സ്വദേശിവത്ക്കരണ നടപടി ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശികളായ യുവതിയുവാക്കൾക്ക് ആകർഷകമായി കൂടുതൽ തൊഴിലവസരങ്ങൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മുനിസിപ്പൽ ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ …
സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രമോഷനുകളും ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അധികൃതരുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി സഹകരിച്ചാണ് പുതിയ തീരുമാനം. മുന്‍കൂര്‍ അനുമതിയില്ലാതെ 30 ശതമാനം വരെ ഇളവുകളും ഡിസ്‌കൗണ്ടും നല്‍ക്കാന്‍ സാധിക്കും. കിഴിവുകളും പ്രമോഷനല്‍ ഓഫറുകളും ആഴ്ചയില്‍ തുടര്‍ച്ചയായി മൂന്ന് …
സ്വന്തം ലേഖകൻ: രണ്ടു വര്‍ഷം മുമ്പ് കുവൈത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയ സംഭവമായിരുന്നു അറുപത് വയസ്സിന് മുകളിലുള്ള ബിരുദധാരികളല്ലാത്ത തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍. രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ മാസങ്ങളോളം 60 വയസ്സ് കഴിഞ്ഞ ജീവനക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് കുവൈത്ത് തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചത് വലിയ …