സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികളും സ്‌കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം: ഈയാഴ്ച ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടെന്ന് ബിഷപ്പ്. ഈയാഴ്ച പള്ളികള്‍ ആക്രമിക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ശ്രീലങ്കയിലെ കത്തോലിക് പള്ളികള്‍ക്ക് വിവരം ലഭിച്ചതായി കൊളംബോ ആര്‍ച്ച് ബിഷപ്പ്. ആര്‍ച്ച് ബിഷപ്പ് മാല്‍കോം രഞ്ജിത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയിലെ പള്ളികളും കത്തോലിക് …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; തെരുവില്‍ ജനങ്ങളെ നേരിടാന്‍ സൈന്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മദുറോ. വെനസ്വേലയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാന്‍ സൈന്യം ഒന്നിച്ച് നില്‍ക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് മദുറോ. സൈന്യത്തിന്റെ ഐക്യവും ശക്തിയും പ്രകടിപ്പിക്കാന്‍ വേണ്ടി പ്രത്യേകം നടത്തിയ പരേഡിലാണ് മദുറോയുടെ ആഹ്വാനം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് യുവാന്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് മുമ്പില്‍ മുട്ടുകുത്തില്ലെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്; പോരാട്ടം തുടരും. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തിയ കേസില്‍ അമേരിക്കക്ക് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കിടെയാണ് അസാഞ്ചിന്റെ പ്രതികരണം. അമേരിക്ക നടത്തിയ രഹസ്യ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടതിന്റെ പശ്ചാത്തലത്തില്‍ …
സ്വന്തം ലേഖകന്‍: ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഈസ്റ്റര്‍ അവധി കഴിഞ്ഞാല്‍ മിന്നുകെട്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണും അവരുടെ പങ്കാളിയായ ക്ലാര്‍ക്ക് ഗെഫോര്‍ഡും ഉടന്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈസ്റ്റര്‍ അവധിക്കുശേഷം ഇരുവരും വിവാഹിതരാവുമെന്ന് ആര്‍ഡേണിന്റെയും ഗേഫോര്‍ഡിന്റെയും വക്താവ് അറിയിച്ചു. വിവാഹചടങ്ങിന്റെ …
സ്വന്തം ലേഖകന്‍: വാടക കരാര്‍ കാലാവധി കൂട്ടാനൊരുങ്ങി ദുബായ്; നീക്കം പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബായ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിര്‍ദേശം ദുബൈ ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാടക നിയമത്തില്‍ കാതലായ പരിഷ്‌കരണങ്ങളാണ് ദുബായ് ലക്ഷ്യമിടുന്നത്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള കരാര്‍ മൂന്നു …
സ്വന്തം ലേഖകന്‍: രഹസ്യ രേഖകള്‍ ചോര്‍ന്നു; പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്ല്യംസനെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കി. ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഗവിന്‍ വില്യംസിനെതിരായ ആരോപണം. ലണ്ടനില്‍ വാവെയ് ഗ്രൂപ്പിന് 5ജി നെറ്റുവര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതിലാണ് നടപടി. പ്രതിരോധ സെക്രട്ടറിയായ ഗവിന്‍ വില്യംസണ്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ …
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹീത്രൊ വിമാനത്താവളം വിപുലീകരിക്കുന്നു; മൂന്നാമത്തെ റണ്‍വേ ഉടന്‍. ലണ്ടനിലെ ഹീത്രൊ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കരുതെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതി കോടതി തള്ളി. പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയില്‍ സമര്‍പ്പിച്ച വാദഗതികള്‍ താന്‍ അംഗീകരിക്കുന്നില്ലന്നും വിമാനത്താവളം വിപുലീകരിക്കാന്‍ അനുമതി നല്കിയപ്പോള്‍ ഗതാഗത മന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും …
സ്വന്തം ലേഖകന്‍: മസൂദ് അസ്ഹര്‍ ആഗോള ഭീകരരുടെ പട്ടികയില്‍; ഇത് അമേരിക്കന്‍ നയതന്ത്രവിജയമെന്ന് മൈക്ക് പോംപിയോ; പാകിസ്താന് കടുത്ത സ്വരത്തില്‍ താക്കീതും. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മസൂദ് അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രമേയത്തെ അനുകൂലിക്കാന്‍ ഇത്രനാളും തടസ്സവാദങ്ങള്‍ ഉന്നയിച്ചത് ചൈനയായിരുന്നു. രേഖകള്‍ പരിശോധിച്ച് …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് 50 ആഴ്ച തടവ്; അമേരിക്കയ്ക്ക് കൈമാറാന്‍ സാധ്യത. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് 50 ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് അസാന്‍ജിനെ ശിക്ഷിച്ചത്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കേണ്ടി വന്നതെന്ന് അസാന്‍ജ് പറയുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തടാകത്തില്‍ ഭീതി പരത്തി കൊലയാളി മീനുകളായ ആമസോണ്‍ പിരാനകള്‍; തടാകത്തില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്. ഉഷ്ണമേഖലാ പ്രദേശമായ ആമസോണിലെ പിരാനകള്‍ താരതമ്യേന തണുപ്പേറിയ ബ്രിട്ടനിലെ മാര്‍ട്ടിന്‍ വെല്‍സ് തടാകത്തില്‍ അതിജീവിക്കുന്നു എന്നതാണ് ഗവേഷകരെ വിസ്മയിപ്പിക്കുന്ന മറ്റൊരു വസ്തുത. ചത്ത നിലയിലാണ് ഈ പിരാനകളുടെ സാന്നിധ്യം തടാകത്തില്‍ ആദ്യം തിരിച്ചറിഞ്ഞത്. രണ്ട് …