സ്വന്തം ലേഖകന്‍: ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് …
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടീഷ് യുവാവ് യുഎസില്‍ ജയിലില്‍; മാള്‍വെയര്‍ തയ്യാറാക്കിയതായി കുറ്റസമ്മതം. ലോകത്തെ വിറപ്പിച്ച വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടിഷ് വംശജന് മാര്‍ക്കസ് ഹച്ചിന്‍സ് കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാം (മാല്‍വെയര്‍) തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തല്‍. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളില്‍ രണ്ടെണ്ണമാണ് യുഎസിലെ വിസ്കോന്‍സെനിലെ …
സ്വന്തം ലേഖകന്‍: മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവ്. ട്രംപിന്റെ ഭരണം മികച്ചതെന്നു പറയുന്നവരുടെ എണ്ണം 37 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ മധ്യത്തില്‍ നടന്ന സര്‍വേയില്‍ 40 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നു. …
സ്വന്തം ലേഖകന്‍: അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍. പതിമ്മൂന്നു മക്കളെ വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച ഡേവിഡ്(57)ലൂയിസ്(50) ടര്‍പിന്‍ ദന്പതികള്‍ക്കു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സഹിക്കാന്‍ പറ്റാത്ത പീഡനമാണു നേരിട്ടതെങ്കിലും അപ്പനെയും അമ്മയെയും ഇപ്പോഴും സ്നേഹിക്കുന്നുവെന്നും മാപ്പു നല്‍കുന്നുവെന്നും കുട്ടികള്‍ കോടതിയില്‍ …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്? ഗുരുതര ആരോപണങ്ങള്‍; അമേത്തിയില്‍ നല്കിയ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി. എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രില്‍ 22ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് …
സ്വന്തം ലേഖകന്‍: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്; വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ കേസില്‍ കുടുക്കുമെന്ന് മുന്‍ ജീവനക്കാരി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ജീവനക്കാരിയുടെ പരാതി. ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ …
സ്വന്തം ലേഖകന്‍: ആഭ്യന്തര സംഘര്‍ഷം: ഇന്ത്യക്കാര്‍ ട്രിപ്പോളി വിടണമെന്ന് മുന്നറിയിപ്പ്; മലയാളികളടക്കം 5500 ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ വെല്ലുവിളി. ട്രിപ്പോളിയിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മലയാളികളടക്കം 5500 ഇന്ത്യക്കാരാണ ട്രിപ്പോളിയിലുള്ളത്. ‘നിങ്ങള്‍ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കേളോടും ട്രിപ്പോളി വിടാന്‍ നിര്‍ദേശിക്കൂ. പിന്നീട് അവരെ ഒഴിപ്പിക്കാന്‍ …
സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് പ്രതിസന്ധിയ്ക്ക് പിന്നാലെ ബ്രിട്ടനില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം; കാലാവസ്ഥാ വ്യതിയാനം തടയാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാര്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബ്രിട്ടണില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലാവസ്ഥാ വ്യതിയാനം തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മതിയായ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. തിങ്കളാഴ്ച ബ്രിട്ടണിലെ വാട്ടര്‍ ലൂ പാലത്തിലായിരുന്നു പ്രതിഷേധ സംഗമം. …
സ്വന്തം ലേഖകന്‍: കേരളത്തെ പുകഴ്ത്തിയും ആര്.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയെയും ആര്.എസ്.എസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന കേരള പര്യടനത്തിന് തുടക്കം. രാജ്യം ആര്.എസ്.എസില്‍ നിന്ന് ഭീഷണി നേരിടുകയാണ്. ഒരുമയുടെ സന്ദേശം നല്‍കാനാണ് കേരളത്തില്‍ നിന്ന് കൂടി മത്സരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ ഒരു വിമര്‍ശവും …
സ്വന്തം ലേഖകന്‍: ദേശീയ തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. അഞ്ചാം തവണയാണ് നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി പദവിയിലിരിക്കുന്നത്. 96 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ വലത് പക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 37 സീറ്റുകളാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിന് 36 സീറ്റുകളാണ് ലഭിച്ചത്. …