സ്വന്തം ലേഖകന്‍: യസീദി ബാലിക ദാഹിച്ചു പൊരിഞ്ഞ്ഞ് മരിക്കാന്‍ അനുവദിച്ച ജര്‍മന്‍കാരിക്ക് എതിരേ യുദ്ധക്കുറ്റം. അഞ്ചുവയസുകാരി യസീദി ബാലികയെ പൊരിവെയിലത്ത് ദാഹിച്ചു മരിക്കാന്‍ വിട്ട ജര്‍മന്‍കാരിക്ക് എതിരേ കേസെടുത്തു. ഐഎസില്‍ അംഗമായ ജന്നിഫര്‍ ഡബ്ല്യു എന്ന ഇരുപത്തേഴുകാരിക്ക് എതിരേ കൊലക്കുറ്റം, യുദ്ധക്കുറ്റം എന്നിവ ചുമത്തി മ്യൂനിക്ക് കോടതിയില്‍ വിചാരണ തുടങ്ങി. 2013ല്‍ ഇസ്‌ലാം മതവിശ്വാസം സ്വീകരിച്ച …
സ്വന്തം ലേഖകന്‍: മോദി വീണ്ടും ജയിച്ചാല്‍ ഇന്ത്യപാക് സമാധന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍; ഇമ്രാന്‍ ഖാനെ പുകഴ്ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിജെപി ആശയക്കുഴപ്പത്തിലാണെന്ന് പിഡിപി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു അഭിമുഖത്തില്‍ ഒരു സംഘം …
സ്വന്തം ലേഖകന്‍: റഫാലില്‍ മോദി സര്‍ക്കാറിന് തിരിച്ചടി: ചോര്‍ന്നുകിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് കോടതി; ഇനിയെങ്കിലും റഫാലില്‍ സംവാദത്തിന് തയ്യാറുണ്ടോ മോദിയെ വെല്ലുവിളിച്ച് രാഹുല്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി. പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു വൈകീട്ട് 4.57നായിരുന്നു അന്ത്യം. നിലവില്‍ പാലാ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. രാവിലെ നില ഭേദപ്പെട്ടെങ്കിലും വൈകീട്ട് മൂന്നുമണിയോടെ നില അതീവഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പാടെ കുറഞ്ഞു. മുമ്പ് …
സ്വന്തം ലേഖകന്‍: പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അനുമതിയില്ലാത്ത ക്യൂബയില്‍ ചരിത്രം തിരുത്തി ആദ്യത്തെ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ ഹവാനയിലെ തെരുവിലൂടെ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ക്യൂബയില്‍ പ്രകടനം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി വേണം. ക്യൂബന്‍ വിപ്ലവത്തിന്റെ വാര്‍ഷികാഘോഷത്തിനും മതപരമായ ഘോഷയാത്രകള്‍ക്കും മാത്രമാണു നിലവില്‍ അനുമതിയുള്ളത്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെങ്കില്‍ അനുമതി പ്രതീക്ഷിക്കുകയേ വേണ്ട. …
സ്വന്തം ലേഖകന്‍: ഇറാന്‍ വിപ്ലവഗാര്‍ഡുകളെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; യുഎസ് സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാന്റെ തിരിച്ചടി. ഇറാനിലെ വിശിഷ്ടസേനാ വിഭാഗമായ വിപ്ലവഗാര്‍ഡുകളെ ഭീകരസംഘടനയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു രാജ്യത്തിന്റെ സൈനിക വിഭാഗത്തെ അമേരിക്ക ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യ സംഭവമാണ്. ഐഎസ്, അല്‍ക്വയ്ദ ഉള്‍പ്പെടെ അറുപതോളം സംഘടനകളാണു നിലവില്‍ ഭീകരപ്പട്ടികയില്‍ ഉള്ളത്. …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കണമെന്ന നിര്‍ദേശം വീണ്ടും ഉയരുന്നു. കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും സജീവമാകുന്നു. ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നത സമിതിയാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദേശികളെ തിരിച്ചയക്കണമെന്നു ശിപാര്‍ശ ചെയ്തത് . മന്ത്രിസഭാ ഉത്തരവിലൂടെ കാലാവധിനിയമം നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു. കുവൈത്തിലെ …
സ്വന്തം ലേഖകന്‍: റുവാണ്ടന്‍ കൂട്ടക്കൊലയ്ക്ക് ഇരുപത്തഞ്ച് വയസ്; കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായ എട്ടു ലക്ഷം ടുറ്റ്‌സികളെ അനുസ്മരിച്ച് റുവാണ്ട. ന്യൂനപക്ഷ ടുറ്റ്‌സി ഗോത്രത്തിലെ എട്ടു ലക്ഷം പേരാണ് 1994 ഏപ്രില്‍ ഏഴു മുതല്‍ ജൂലൈ 14 വരെയുള്ള നൂറു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. റുവാണ്ടന്‍ ജനത വീണ്ടും ഒരു കുടുംബമായിരിക്കുകയാണെന്ന് കിഗാലിയിലെ കൂട്ടക്കൊല സ്മാരകത്തില്‍ നടത്തിയ പ്രസംഗത്തില്‍ …
സ്വന്തം ലേഖകന്‍: ‘ശബരിമല വിശ്വാസവും ആചാരവും സുപ്രീംകോടതിക്ക് മുന്നില്‍ അവതരിപ്പിക്കും; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും; രാമക്ഷേത്ര നിര്‍മ്മാണം, ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും,; വാഗ്ദാന പ്രളയവുമായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ‘അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയിലെ കുട്ടികളെ കൊല്ലാന്‍ ആയുധങ്ങള്‍ കച്ചവടം നടത്തുന്നു; ഇത് ചോദ്യം ചെയ്യപ്പെടണം,’ അപ്രിയ സത്യം തുറന്നടിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സിറിയയിലും യെമനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം യുദ്ധത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉത്തരവാദികളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആയുധ വില്‍പനയിലൂടെ ഈ രാജ്യങ്ങളില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ് സമ്പന്ന രാജ്യങ്ങള്‍ ചെയ്യുന്നതെന്നും മാര്‍പ്പാപ്പ …