സ്വന്തം ലേഖകന്‍: ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി; പാക് വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ അക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. മുള്‍ത്താനില്‍ വെച്ചാണ് ഷാ മഹ്മൂദ് ഖുറൈഷിയുടെ പ്രതികരണം. …
സ്വന്തം ലേഖകന്‍: അധികൃതരുടെ കണ്ണുവെട്ടിച്ച് കണ്ടാമൃഗത്തെ വേട്ടയാടാന്‍ പോയി; ആന ചവിട്ടികൊന്നു; സിംഹം തിന്നുതീര്‍ത്തു; ദക്ഷിണാഫ്രിക്കന്‍ വേട്ടക്കാരന്റേതായി അവശേഷിച്ചത് പാന്റും തലയോട്ടിയും. കഴിഞ്ഞയാഴ്ചയാണ് അഞ്ച് കണ്ടാമൃഗ വേട്ടക്കാര്‍ ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശീയ പാര്‍ക്കില്‍ കണ്ടാമൃഗത്തെ കൊല്ലാനായി അനധികൃതമായി പ്രവേശിച്ചത്. പക്ഷെ ഒരാഴ്ച പിന്നിടുമ്പോള്‍ നാല് പേരെ തിരിച്ചു വന്നുള്ളൂ. ഒരാള്‍ കൊല്ലപ്പെട്ടു. വേട്ടക്കാരനെ ആന കൊന്നെന്നും …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ പുറത്ത്; ഇയു ഇല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടന്‍ വിതരണം ചെയ്തു തുടങ്ങി. ബ്രെക്‌സിറ്റ് വൈകിയെങ്കിലും യൂറോപ്യന്‍ യൂണിയന്റെ പേരില്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടന്‍ വിതരണം ചെയ്തുതുടങ്ങി. മാര്‍ച്ച് 30നാണ് പുതിയ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തുതുടങ്ങിയത്. ബ്രെക്‌സിറ്റ് തീയതിയായി ആദ്യം നിശ്ചയിച്ചത് മാര്‍ച്ച് 29 ആയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വിടുതല്‍ …
സ്വന്തം ലേഖകന്‍: വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്. പാസ്‌പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന സംവിധാനമാണ് താമസകാര്യ വകുപ്പ് കഴിഞ്ഞ മാസം മുതല്‍ നടപ്പാക്കിയത്. പുതിയ സംവിധാനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. എമിഗ്രെഷന്‍ …
സ്വന്തം ലേഖകന്‍: വിവാഹ മോചനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധനികയാവാന്‍ മാക്കെന്‍സി. 25 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ വിവാഹമോചിതരാവാ നൊരുങ്ങി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും. ബുധനാഴ്ച ട്വിറ്ററില്‍ ഒരുമിച്ചുളള പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വെളിപെടുത്തിയത്. ‘നീണ്ട കാലത്തെ സ്‌നേഹബന്ധത്തിനും ചെറിയ വേര്‍പിരിയലുകള്‍ക്കും ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചിരിക്കുന്നു,’ …
സ്വന്തം ലേഖകന്‍: ഹോമോഫോബിയ; ബ്രൂണെ സുല്‍ത്താന് ഹോണററി ഡിഗ്രി നല്‍കിയ തീരുമാനം പുന:പരിശോധിക്കുമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല. സ്വവര്‍ഗ ലൈംഗികത മരണ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയ മാറ്റിയ ബ്രൂണെ സുല്‍ത്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഓക്‌സ്ഫഡിന്റെ തീരുമാനം. ബ്രൂണെയുടെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളോട് തങ്ങള്‍ ഐക്യപ്പെടുകയാണെന്ന് സര്‍വകലാശാല വക്താവ് …
സ്വന്തം ലേഖകന്‍: കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി ഇദ്ദേഹമാണ്‍ സ്വയം ഉറപ്പുവരുത്താന്‍ വേണ്ടി ബാങ്കില്‍ നിന്ന് പത്ത് മില്യണ്‍ ഡോളര്‍ (69.2 കോടി രൂപ) പിന്‍വലിച്ചത് ആഫ്രിക്കയിലെ ഏറ്റവും വലിയ ധനികനായ ആലികോ ദാന്‍ഗോട്ടാണ്. ഇബ്രാഹിം ഫോറത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദാന്‍ഗോട്ട് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക അഭിമുഖീകരിക്കുന്ന പ്രധാന …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്നു മേയ്; ഒരു വര്‍ഷത്തേക്ക് നീട്ടുകയാണ് നല്ലതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്. ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിക്കാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് അയച്ച കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അഭ്യര്‍ഥിച്ചു. ബ്രെക്‌സിറ്റ് കാലാവധി ഒരുവര്‍ഷത്തേക്കു നീട്ടുന്നതാവും നല്ലതെന്നു ടസ്‌ക് അഭിപ്രായപ്പെട്ടു. …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്. ഫ്‌ളോറിഡയിലെ തന്റെ ആഡംബര റിസോര്‍ട്ടില്‍ നിന്നു ചാരവൃത്തി ആരോപിച്ച് ചൈനക്കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആശങ്കയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 4 സെല്‍ഫോണുകളും ലാപ്‌ടോപും കംപ്യൂട്ടര്‍ വൈറസുകള്‍ നിറച്ച തംപ് ഡ്രൈവുമായി റിസോര്‍ട്ടില്‍ കടന്നുകയറിയ യുയിങ് ജാങ് …
സ്വന്തം ലേഖകന്‍: ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍ കൊണ്ടുവരുന്നതില്‍ മാതൃകയാണ് യു.എ.ഇ യിലെ എമിറേറ്റുകള്‍. ആരോഗ്യ ഇന്‍ഷൂറന്‍സില്ലാതെ അബൂദബിയിലും ദുബൈയിലും താമസ വിസ ലഭിക്കില്ല.2006 മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയ എമിറേറ്റാണ് യു.എ.ഇ യിലെ അബൂദബി. ദുബൈ എമിറേറ്റിലും ഇപ്പോള്‍ മുഴുവന്‍പേര്‍ക്കും ആരോഗ്യ …