സ്വന്തം ലേഖകന്‍: സൗദി വനിതകള്‍ ആകാശത്തും ചിറകുവിരിക്കും; എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി 11 സൗദി യുവതികള്‍ക്ക് നിയമനം. സൗദിയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി പതിനൊന്ന് സ്വദേശി യുവതികള്‍ നിയമിതരായി. എയര്‍നാവിഗേഷന്‍ സര്‍വ്വീസസ് കമ്പനിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ യുവതികള്‍ക്കാണ് നിയമനം. ജിദ്ദയിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലാണ് ഇവര്‍ ജോലിയാരംഭിച്ചത്. ലോകത്തെ ഏറ്റവും മാനസിക സമ്മര്‍ദ്ദമേറിയ തൊഴിലുകളിലൊന്നാണ് വ്യോമഗതാഗത …
സ്വന്തം ലേഖകന്‍: ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്. സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ നാല് വിദേശി തൊഴിലാളികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമ്പത് തൊഴിലാളികള്‍ വരെയുള്ള സഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ ഇളവ് ലഭിക്കുക. ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് …
സ്വന്തം ലേഖകന്‍: ‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലീം പള്ളികളിലുണ്ടായ ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന മാര്‍ച്ച് 22 ന് രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍. ഞങ്ങള്‍ ഒപ്പമുണ്ടെന്ന സന്ദേശം വിളിച്ചോതിയാണ് ന്യൂസിലന്‍ഡിലെ പ്രധാനപത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. പത്രത്തിന്റെ …
സ്വന്തം ലേഖകന്‍: ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും. പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി തെരേസാ മേയ്; മൂന്നു മാസത്തെ സാവകാശം തേടി യൂറോപ്യന്‍ യൂണിയന് കത്തയച്ചു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു മൂന്നുമാസത്തെ സാവകാശം തേടി പ്രധാനമന്ത്രി തെരേസാ മേ യൂറോപ്യന്‍ യൂണിയനു കത്തയച്ചു. മുന്‍ നിശ്ചയ പ്രകാരം ഈ മാസം 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിടുതല്‍ നേടേണ്ടത്. ഇതു ജൂണ്‍ മുപ്പതുവരെ …
സ്വന്തം ലേഖകന്‍: ‘ഇനി ഈ രാജ്യത്ത് രക്തം വീഴരുത്,’ ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി ജസീണ്ട. ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന അടിയന്തിരമായി നിരോധിക്കുമെന്ന് ജസീണ്ട വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകന്‍: ഇദായ് ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മുങ്ങി തെക്കന്‍ ആഫ്രിക്ക; ലക്ഷക്കണക്കിന് പേര്‍ ദുരിതക്കയത്തില്‍; മൊസാംബിക്കില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മൊസാംബികില്‍ മാത്രം 15 ലക്ഷത്തിലധികം പേരെയാണ് ഇദായ് ബാധിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൊസാംബികില്‍ പ്രസിഡന്റ് ഫിലിപ് ന്യൂസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൊസാംബിക്, സിംബാബ്‌വെ, മലാവി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങളിലെ 26 ലക്ഷം …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കാലാവധി നീട്ടാനുള്ള കരുനീക്കം ശക്തമാക്കി തെരേസ മേയ്; മാറ്റം വരുത്താത്ത ബ്രെക്‌സിറ്റ് ബില്‍ തെ മൂന്നാമതും പാര്‍ലമെന്റില്‍ വോട്ടിനിടില്ലെന്ന നിലപാടിലുറച്ച് സ്പീക്കര്‍. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പത്ത് ദിനം ബാക്കിനില്‍ക്കെ, നീട്ടാനുള്ള തിരക്കിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കരാര്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മേ, യൂറോപ്യന്‍ യൂണിയനെ സമീപിക്കും. കാര്യമായ …
സ്വന്തം ലേഖകന്‍: ഇദായ് ചുഴലിക്കാറ്റ് മൊസാംബിക്കിലും സിംബാബ്‌വെയിലുമായി 1500 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്; 26 ലക്ഷത്തോളം ജനങ്ങള്‍ തീരാദുരിതത്തില്‍; വീഡിയോ കാണാം. ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ‘ദ ഗാര്‍ഡിയന്‍’ പത്രം പുറത്ത് വിട്ടിട്ടുണ്ട്. മരണപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആണെന്നാണ് കണക്കുകള്‍ …
സ്വന്തം ലേഖകന്‍: കരുത്തു കാട്ടി ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ചെലവ് കൂടും. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴ് മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് …