സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വീണ്ടും കലമുടച്ചു; ഇത്തവണ പരാജയം 242 നെതിരേ 391 വോട്ടുകള്‍ക്ക്; തെരേസാ മേയ് രാജിവെച്ച് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെടുന്നത്. 242 നെതിരെ 391 വോട്ടുകള്‍ക്കാണ് …
സ്വന്തം ലേഖകന്‍: ‘എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണം,’ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ അന്ത്യശാസനം; തീരുമാനം എത്യോപ്യന്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍. വ്യോമയാന സെക്രട്ടറി എല്ലാ വിമാനകമ്പനികളുടെയും അടിയന്തരയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദേശം …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയിലെ തെരഞ്ഞെടുപ്പ്; ഒരൊറ്റ സ്ഥാനാര്‍ഥി മാത്രം മത്സരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 99.99%; 100% തികയ്ക്കാമായിരുന്നു എന്ന് ലോകം! ഉത്തര കൊറിയയില്‍ ഒരൊറ്റ സ്ഥാനാര്‍ഥി മാത്രം മത്സരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 99.99. നാട്ടിലുള്ള മുഴുവന്‍ പേരും വോട്ടു ചെയ്തെങ്കിലും വിദേശത്തുള്ളവര്‍ക്കും കപ്പലിലെ ജോലിക്കാര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയാഞ്ഞതിനാലാണു 100 ശതമാനത്തില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം 200 മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് മാറ്റിയെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവര്ത്തകന്. ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് അധീന കശ്മീര്‍ സ്വദേശിയായ സെന്‍ജെ ഹസ്നാന്‍ സെറിങാണ് അറിയിച്ചത്. ഇപ്പോള്‍ അമേരിക്കയിലാണ് ഇയാള്‍. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍. നിരവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്താനിലെ ഖൈബര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണം; അന്ത്യ ശാസനവുമായി വെനസ്വേല. വെനസ്വേലയില്‍ തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ. നയതന്ത്രജ്ഞര്‍ രാജ്യത്ത് തുടരുന്നത് സമാധാന അന്തരീക്ഷം ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം. അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ പുതുക്കിയ ബ്രെക്സിറ്റ് ബില്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍; പ്രധാനമന്ത്രി തെരേസാ മേയ്ക്ക് നിര്‍ണായക ദിനം. ഐറിഷ് ബാക്ക് സ്റ്റോപ്പിലടക്കം നിര്‍ണായക തീരുമാനങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ഉറപ്പുകള്‍ ബ്രെക്സിറ്റിന് ലഭിച്ചു. തെരേസ മെയും യൂറോപ്യന്‍ യൂണിയന് കമ്മിഷന് പ്രസിഡ!ന്റ് ജോണ്‍ ക്ളോഡ് ജങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമപരമായ ഉറപ്പുകള്‍ ലഭിച്ചത്. …
സ്വന്തം ലേഖകന്‍: താലിബാന് നേതാവ് മുല്ലാ ഉമര്‍ ഒളിച്ചുതാമസിച്ചിരുന്നത് അമേരിക്കന്‍ സൈന്യത്തിന്റെ മൂക്കിന് താഴെയെന്ന് വെളിപ്പെടുത്തല്‍. 2013ല്‍ മരിച്ച ഉമറിനെക്കുറിച്ച് ഡച്ച് മാധ്യമപ്രവര്‍ത്തക ബെറ്റി ഡാം എഴുതിയ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. 2001ല്‍ അമേരിക്കന്‍ സേന താലിബാന് ഭരണകൂടത്തെ അട്ടിമറിച്ചശേഷമാണ് ഒമര്‍ ഒളിവില്‍പോയത്. അഫ്ഗാനിസ്ഥാനിലെ സാബൂള്‍ പ്രവിശ്യയിലെ ലാഗ്മാന്‍ സൈനികകേന്ദ്രത്തിനു തൊട്ടടുത്ത ഗ്രാമത്തിലെ ഭവനത്തിലാണ് …
സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാന ദുരന്തം; ബോയിങിന്റെ 737 മാക്സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയത്തിന്റെ നിഴലില്‍; വിമാനങ്ങള്‍ നിലത്തിറക്കി ചൈനയും എത്യോപ്യന്‍ എയര്‍ലൈന്‍സും. എത്യോപ്യന്‍ വിമാന ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങിന്റെ 737 മാക്സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയ നിഴലില്‍. 5 മാസത്തിനുള്ളില്‍ ഈ ശ്രേണിയില്‍പെട്ട രണ്ട് വിമാനങ്ങളാണ് …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം. പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഡോക്ടറെ കണ്ട് ചികിത്സിക്കാതെ സ്വയം മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കരോഗങ്ങള്‍ കൂടുന്നതിന് കാരണമാവുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് മിക്ക പ്രവാസികളും. പ്രമേഹവും രക്തസമ്മര്‍ദവുമെല്ലാം സര്‍വ സാധാരണം. രോഗലക്ഷണങ്ങള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷന് മാമാങ്കം; മൊത്തം പൊടിക്കുന്നത് 50,000 കോടി; ഒരു വോട്ടര്‍ക്കായി ശരാശരി 550 രൂപ ചെലവ്! ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിനായി 50,000 കോടി രൂപ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തിപ്പും പ്രചാരണം കൊഴിപ്പിക്കാനുള്ള …