സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാന ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും; ബോയിംഗിനോട് വിശദീകരണം തേടി ഇന്ത്യ. എത്യോപ്യന്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുഎന്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗയാണ് മരിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായും ഇവരുടെ …
സ്വന്തം ലേഖകന്‍: റഷ്യന്‍ സൈബര്‍ സുരക്ഷാ ബില്ലിനെതിരെ പ്രതിഷേധം ഇരമ്പുന്നു; ബില്‍ പാസായാല്‍ റഷ്യ ഇന്റ്ര്‍നെറ്റിന്റെ വലയത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് സമരക്കാര്‍. ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന സൈബര്‍ സുരക്ഷാ ബില്ലിനെതിരെ റഷ്യയില്‍ വന്‍ പ്രതിഷേധം. മോസ്‌കോയിലും മറ്റ് നഗരങ്ങളിലുമായി നടന്ന പ്രക്ഷോഭ പരിപാടികളില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ മാസം ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെയാണ് …
സ്വന്തം ലേഖകന്‍: കൊളംബിയയിലും എതോപ്യയിലും വിമാനദുരന്തങ്ങള്‍; കൊളംബിയയില്‍ ലേസര്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി; എതോപ്യയില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 മരണം. കൊളംബിയയില്‍ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡി.സി3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. തെക്കന്‍ കൊളംബിയയിലെ സാന്‍ …
സ്വന്തം ലേഖകന്‍: ‘അവള്‍ ചെയ്തത് തെറ്റാണ്. അവളോട് ക്ഷമിക്കണം. ഞാന്‍ മാപ്പ് ചോദിക്കുന്നു,’ ബ്രിട്ടീഷ് ജനതയോട് മാപ്പപേക്ഷിച്ച് ഭീകരവധുവായ ഷമീമ ബീഗത്തിന്റെ പിതാവ്. മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാന്‍ ബ്രിട്ടിഷ് ജനതയോടു …
സ്വന്തം ലേഖകന്‍: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജനവിധി ഏഴ് ഘട്ടമായി ; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ …
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ ബില്ലിന് അനുമതി; ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന. ബഹ്‌റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ അംഗീകാരം നല്‍കി. തീരുമാനത്ത ബഹ്‌റൈന്‍ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ സ്വാഗതം ചെയ്തു …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്ന് ഒളിച്ചോടിയ ബ്രിട്ടിഷ് യുവതിയുടെ മൂന്നാമത്തെ കുഞ്ഞും സിറിയയില്‍ മരിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ആകൃഷ്ടയായി സിറിയയിലേക്കു പോയി ഭീകരരിലൊരാളെ വിവാഹം ചെയ്ത ബ്രിട്ടിഷ് പെണ്‍കുട്ടി ഷമീമ ബീഗ(19)ത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുകയായിരുന്നു ഷമീമയും ജാറ എന്നു പേരിട്ട രണ്ടാഴ്ച പ്രായമുള്ള …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പോര്‍ച്ചുഗലില്‍ നടത്തിയത് വമ്പന്‍ പ്രകടനം; പ്രതിഷേധവുമായി അണിനിരന്നത് പതിനായിരങ്ങള്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് പോര്‍ച്ചുഗലില്‍ നഴ്‌സുമാര്‍ മാര്‍ച്ച് നടത്തി. പതിനായിരത്തിനടുത്ത് നഴ്‌സുമാരാണ് തങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് കൈയ്യില്‍ വെളുത്ത റോസാപ്പൂവും പിടിച്ചാണ് നഴ്‌സുമാര്‍ …
സ്വന്തം ലേഖകന്‍: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ വി.പി സാനു; പൊന്നാനിയില്‍ പി.വി അന്‍വര്‍: പാലക്കാട് എംബി രാജേഷിന് മൂന്നാമൂഴം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് നിന്നും എസ്.എഫ്.ഐ ദേശീയ നേതാവ് വി.പി സാനു തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എം.പി കുഞ്ഞാലിക്കുട്ടിയെ നേരിടും. പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി പി.വി അന്‍വറാണ് മത്സരിക്കുന്നത്. ഇ.ടി മുഹമ്മദ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിക്കളത്തില്‍; കളിയെ രാഷ്ട്രീയവല്‍ക്കരിച്ച ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പാകിസ്ഥാന്‍. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐ.സി.സി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം. ഐ.സി.സി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ …