സ്വന്തം ലേഖകൻ: നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു. ക്വാണ്ടാസ് വിമാനത്തിൽ കയറിയ യാത്രക്കാരിയാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് കുഴഞ്ഞുവീണ് മരിച്ചത്. ജൂൺ 20 നാണ് സംഭവം നടന്നത്. മൻപ്രീത് കൗർ (24) ആണ് മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനുള്ള വിമാനത്തിനുള്ളിൽ വച്ച് കുഴഞ്ഞ്വീണ് മരിച്ചത്. …
സ്വന്തം ലേഖകൻ: യുഎ.ഇയിലെ 50 ലേറെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ ഒരു ശതമാനം സ്വദേശികളെ കൂടി നിയമിക്കാനുള്ള സമയ പരിധി അവസാനിച്ചു. കമ്പനികൾ നിയമം പാലിച്ചിട്ടുണ്ടോയെന്ന പരിശോധന നാളെ മുതൽ നടക്കും. നിയമനം പൂർത്തിയായില്ലെങ്കിൽ ഈ വർഷം ഓരോ സ്വദേശിക്കും പ്രതിമാസം 8,000 ദിർഹം എന്ന നിരക്കിലാകും പിഴ ഈടാക്കുക. കഴിഞ്ഞ വർഷം ഇത് 7,000 …
സ്വന്തം ലേഖകൻ: ദുബായ് പൊതുഗതാഗതത്തിന്റെ നെടുന്തൂണായി മാറിയ ദുബായ് മെട്രോയ്ക്ക് വന്‍ വിപുലീകരണ പദ്ധതി വരുന്നു. മെട്രോ വിപുലീകരണ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന എമിറേറ്റിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. പദ്ധഥി പ്രകാരം നിലവില്‍ 84 ചതുരശ്ര കിലോമീറ്ററില്‍ പ്രവര്‍ത്തിക്കുന്ന 64 മെട്രോ സ്റ്റേഷനുകള്‍ 2030-ഓടെ 140 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള 96 സ്റ്റേഷനുകളായി ഉയര്‍ത്താനാണ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നടക്കുന്ന വിവിധ ലേലങ്ങളില്‍ പൗരന്‍മാര്‍ക്കെന്ന പോലെ രാജ്യത്തെ പ്രവാസികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയാണ് സുപ്രധാനമായ ഈ നയം മാറ്റം പ്രഖ്യാപിച്ചത്. പ്രവാസികള്‍ക്ക് അവസരം നല്‍കുന്നതോടെ ലേലത്തില്‍ പങ്കെടുക്കുന്നവലരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതുക്കിയ നിയമങ്ങള്‍ ലേല പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇത് …
സ്വന്തം ലേഖകൻ: വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍, ഒരിക്കലും നേരെയാക്കാന്‍ കഴിയാത്ത ഹാനിയായിരിക്കും രാജ്യത്തിനുണ്ടാക്കുക എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മുന്നറിയിപ്പ് നല്‍കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഒരു വന്‍ ഭൂരിപക്ഷം ലഭിക്കാതിരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയില്‍, സര്‍ കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ ഉടനടി നടപ്പാക്കുമെന്ന് കരുതപ്പെടുന്ന നയങ്ങളെ എടുത്തു പറഞ്ഞു …
സ്വന്തം ലേഖകൻ: ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ അകപ്പെട്ട അവസ്ഥയിലാണ്. 45 ദിവസമാണ് സ്റ്റാർലൈനറിന്റെ ഡോക്കിങ് കാലാവധി. അതായത് 45 ദിവസങ്ങൾ ഇതു സുരക്ഷിതമായി നിലയവുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യും. ഈ കാലാവധി 90 ദിവസമാക്കാനാണ് ഇപ്പോൾ നാസ അധികൃതരുടെ ശ്രമം. ന്യൂമെക്‌സിക്കോയിൽ സ്റ്റാർലൈനറിന്റെ ത്രസ്റ്റർ തകരാർ പരിഹരിക്കുന്നതു സംബന്ധിച്ച …
സ്വന്ത്യം ലേഖകൻ: ഫ്രഞ്ച് ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. 577 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ 289 അംഗങ്ങളുടെ പിന്തുണയാണ് പാർട്ടികൾക്ക് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ജൂലൈ ഏഴിന് നടക്കും. അതേസമയം തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിൽ …
സ്വന്തം ലേഖകൻ: ദുബായില്‍ ഏറ്റവുമധികം സന്ദർശകരെത്തുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മാള്‍. ജൂലൈ ഒന്നു മുതല്‍ ദുബായ് മാളിലെത്തുന്ന സന്ദർശകർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി പണം നല്‍കേണ്ടിവരും. അതേസമയം ചില മേഖലകളില്‍ ഇപ്പോഴും സൗജന്യപാർക്കിങ് അനുവദിച്ചിട്ടുണ്ട്. ഫാഷന്‍, ഗ്രാന്‍ഡ് ആൻഡ് സിനിമ പാർക്കിങ് സോണുകളില്‍ ജൂലൈ ഒന്നുമുതല്‍ പണം കൊടുത്തുമാത്രമെ …
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ യുഎഇയിൽ എത്തുന്ന തൊഴിൽ അന്വേഷകരുടെ എണ്ണം 30 മുതൽ 40% വരെ കുറഞ്ഞു. യുഎഇയിൽ നിലവിലുള്ള സന്ദർശക വീസ നിയമം എയർലൈനുകൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെയാണ് ജോലി അന്വേഷിച്ച് എത്തുന്നവർ കുറഞ്ഞത്. യുഎഇയിൽ ചൂട് കൂടുകയും വേനൽ അവധി ആരംഭിച്ചതും ഇതിനു ആക്കം കൂട്ടി. അവധിക്കാലത്ത് റിക്രൂട്ടിങ് പൊതുവെ മന്ദഗതിയിലാണ്. …
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ അനുമതി. ഗവൺമെൻറ് പാഠ്യപദ്ധതിയിൽനിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി തിരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഗവൺമെൻറ് സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തിലും മൂന്നു സെമസ്റ്റർ രീതി തന്നെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയിലെ ഗവൺമെൻറ് സ്‌കൂളുകളിൽ കഴിഞ്ഞ വർഷം മുതലാണ് മൂന്നു സെമസ്റ്റർ …