സ്വന്തം ലേഖകന്‍: തലയുയര്‍ത്തി, നെഞ്ചുവിരിച്ച് ഇന്ത്യയുടെ വീരപുത്രന്‍ വാഗാ അതിര്‍ത്തി കടന്നുവരും; പ്രത്യേക വിമാനത്തില്‍ ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ ഉച്ചയ്ക്ക് ശേഷം ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്താന്‍; സ്വീകരിക്കാന്‍ വ്യോമസേനയുടെ പ്രത്യേക സംഘം; അഭിനന്ദന്റെ മാതാപിതാക്കള്‍ക്ക് രാജകീയ വരവേല്‍പ്പ്. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാര്‍ അമൃത്സറിലെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാര്‍ക്ക് …
സ്വന്തം ലേഖകന്‍: വിവരം നല്‍കിയാല്‍ ഏഴ് കോടി രൂപ; ഒസാമ ബിന്‍ ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക. ഒസാമ ബിന്‍ ലാദന്റെ മകനും അല്‍ക്വയ്ദ നേതാവുമായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,080,0000 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ലാദന്റെ …
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതര രോഗി: വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് പാക് വിദേശകാര്യ മന്ത്രി. ജെയ്‌ഷെഇ മുഹമ്മദ് നേതാവ് മസൂദ് അസര്‍ പാക് മണ്ണിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. അസര്‍ രോഗിയാണെന്നും അദ്ദേഹത്തിന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഖുറേഷി …
സ്വന്തം ലേഖകന്‍: കൊടുംചൂട്; കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ ബെല്‍ജിയത്തില്‍ ആരംഭിച്ച പ്രതിഷേധം ശക്തമാകുന്നു. മൂവായിരത്തില!ധികം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉഷ്ണ തംരഗം കൂടുതലായി അനുഭവപ്പെടുന്ന ബെല്‍ജിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും …
സ്വന്തം ലേഖകന്‍: എങ്ങുമെത്താതെ ട്രംപ്, കിം കൂടിക്കാഴ്ച്ച; സംയുക്ത പ്രസ്താവന ഒഴിവാക്കി; ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ്. ഉപരോധം പൂര്‍ണമായും പിന്‍വലിക്കണമെന്ന ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഡോണള്‍ഡ് ട്രംപ്. കിമ്മുമായുള്ള ഊഷ്മള ബന്ധം തുടരാനാണ് ആഗ്രഹമെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍, ഉപരോധം ഭാഗികമായി പിന്‍വലിക്കണമെന്നാണ് …
സ്വന്തം ലേഖകന്‍: ‘തിരിച്ചു തരണം, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ,’ അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ; പ്രാര്‍ഥനയോടെ കുടുംബം; അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ തന്നെ നടത്തണമെന്നാണ് കമാന്‍ഡരുടെ കുടുംബത്തിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തി സംഘര്‍ഷഭരിതം; യുദ്ധഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി; സ്‌കൂളുകള്‍ക്ക് അവധി; സംയമനം പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ഈ മേഖലകളിലെ വ്യോമപാത ഉപയോഗിക്കുന്ന …
സ്വന്തം ലേഖകന്‍: വീണ്ടും സൗഹൃദഹസ്തം നീട്ടി കിമ്മും ട്രംപും; രണ്ടാം ഉച്ചകോടിക്ക് തുടക്കമായി; ഹാനോയിയിലെ നക്ഷത്രഹോട്ടലില്‍ അത്താഴ വിരുന്ന്. യുഎസ് പ്രസിഡന്റ് ട്രംപും ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്കു തുടക്കം. വിയറ്റ്‌നാം തലസ്ഥാനത്തെ മെട്രോപോള്‍ ഹോട്ടലില്‍ യുഎസ്, ഉത്തര കൊറിയ പതാകകളുടെ പശ്ചാത്തലത്തില്‍ ഇരുവരും കണ്ടു. 20 മിനിട്ട് …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ അറസ്റ്റു ചെയ്ത മലയാളിയെ കുറ്റവിമുക്തനാക്കി; തെളിവില്ലെന്ന് ശ്രീലങ്കന്‍ കോടതി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത കേരളത്തില്‍ നിന്നുള്ള മാര്‍സലി തോമസിനെയാണ് കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച വെറുതെവിട്ടത്. എന്നാല്‍ വിസയില്ലാതെ ശ്രീലങ്കയില്‍ താമസിച്ചതിന് തോമസ് നിയമനടപടി …
സ്വന്തം ലേഖകന്‍: പാക് സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ പതറാതെ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍; ചോദ്യം ചെയ്യല്‍ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടു; മുറിവേറ്റ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സംസ്‌കാര ശൂന്യമെന്ന് ഇന്ത്യ; ജനീവ കരാര്‍ പാലിച്ച് പൈലറ്റിനെ വിട്ടയക്കണമെന്ന് പാകിസ്താന് താക്കീത്. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്ത്യയെ വെല്ലുവിളിക്കുക …