സ്വന്തം ലേഖകന്‍: യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജീവിതോപാധി ഒരുക്കലാണ് നവകേരളയുടെ ലക്ഷ്യമെന്ന് ഷാര്‍ജയില്‍ മുഖ്യമന്ത്രി; ലോക കേരള സഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് ഇന്ന് തുടക്കം. യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ സുസ്ഥിര ജീവിതോപാധി ഒരുക്കുക എന്നതാണ് നവകേരള നിര്‍മാണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘കമോണ്‍ കേരള’ പ്രദര്‍ശനത്തിന്റെ ബിസിനസ് കോണ്‍ക്ലേവ് …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ട്; അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ പ്രശംസിച്ച് ലോകം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ഇടപെടലാണ് സിറിയയില്‍ ഇസ്!ലാമിക് സ്റ്റേറ്റിന്റെ ശക്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കിയതിന് ശേഷം ദുരിതമയമായിരുന്നു സിറിയന്‍ ജനതയുടെ ജീവിതം. എന്നാല്‍ ഇപ്പോള്‍ സിറിയയില്‍ നൂറിലധികം ഐ.എസ് …
സ്വന്തം ലേഖകന്‍: കാര്‍ പെരുവഴിയില്‍ കിടന്നു; കിലോമീറ്ററുകളോളം തള്ളിനീക്കാന്‍ സഹായിച്ച് ദുബായിലെ തൊഴിലാളി; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ. വഴിയില്‍ കുടുങ്ങിയ വാഹനം മീറ്ററുകളോളം തള്ളിനീക്കി സഹായിച്ച തൊഴിലാളിക്ക് സമൂഹ മാധ്യമത്തില്‍ അഭിനന്ദന പ്രവാഹം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാര്‍ റോഡിന്റെ വലതുവശത്തെ ലൈനില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ട്രാഫിക് തടസ്സമുണ്ടായി മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ പ്രതിസന്ധിയിലായ …
സ്വന്തം ലേഖകന്‍: വെനസ്വേലയുടെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക; വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്; വെനസ്വേലയില്‍ കുരുങ്ങി ട്രംപ് ഭരണകൂടം. വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക. വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ അവിടുത്തെ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണെന്നും അതിനു കൂട്ടുനില്‍ക്കുന്നത് ഏ തു രാജ്യമായാലും സ്ഥാപനമായാലും ക്ഷമിക്കില്ലെന്നും …
സ്വന്തം ലേഖകന്‍: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍; നവകേരള നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി യു.എ.ഇ ഉപപ്രധാനമന്ത്രി. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പിണറായി വിജയനെ എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അബൂദബി ദൂസിത് താനി ഹോട്ടലില്‍ തങ്ങുന്ന മുഖ്യമന്ത്രി വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. …
സ്വന്തം ലേഖകന്‍: സൗദിയില്‍ ബിനാമി ബിസിനസിന് കര്‍ശന വിലക്ക്; പിടികൂടിയാല്‍ 2 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും. സൗദിയില്‍ ബിനാമി ബിസിനസുകാരെ പൂട്ടാന്‍ കര്‍ശന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ബിനാമി ബിസിനസ്സ് വിരുദ്ധ ദേശീയ പദ്ധതി നടപ്പിലാക്കുന്നത്. ബിനാമി ബിസിനസുകള്‍ക്ക് തടയിടുകയും …
സ്വന്തം ലേഖകന്‍: ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയുടെ വിടവാങ്ങള്‍ പ്രസംഗം. മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഭൂരിപക്ഷം തെളിയിച്ച തന്റെ സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനാറാമത് പാര്‍ലമെന്റിന്റെ അവസാന സമ്മേളനത്തില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തവെ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ സ്ത്രീപ്രാതിനിധ്യമുള്ള പാര്‍ലമെന്റായിരുന്നു 16ആമത് പാര്‍ലമെന്റ്. …
സ്വന്തം ലേഖകന്‍: ഇറാഖിലിരുന്ന് സിറിയയെ നിയന്ത്രിക്കാന്‍ അമേരിക്ക; യു.എസ് പ്രതിരോധ സെക്രട്ടറിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച. സിറിയയിലെ സൈന്യത്തെ പിന്‍വലിക്കാനും ഇറാഖില്‍ സൈനിക താവളം സ്ഥാപിക്കാനുമുള്ള അമേരിക്കന്‍ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ അപ്രതീക്ഷിതമായാണ് ബാഗ്ദാദിലെത്തി ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായി ചര്‍ച്ചകള്‍ നടത്തിയത്. …
സ്വന്തം ലേഖകന്‍: ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം; മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച നാട്ടിലെത്തിക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ചിലവിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ചോറ്റാനിക്കര എരുവേലി …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കറന്‍സിക്ക് പുല്ലുവില; സ്വര്‍ണത്തിന് പിന്നാലെ പരക്കം പാഞ്ഞ് നാട്ടുകാര്‍; പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്ന് അമേരിക്കയോട് റഷ്യ. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അമേരിക്കയുടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം വെനസ്വേലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കൊളംബിയന്‍ ബോര്‍ഡര്‍ സൈനികര്‍ അടച്ചു. എന്നാല്‍ അമേരിക്കന്‍ സഹായം ഈ മാസം 23ന് രാജ്യത്ത് പ്രവേശിക്കുമെന്ന് …