സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ചങ്ങാടത്തുരങ്കം നോര്‍വേയില്‍; ചെലവ് 4000 കോടി ഡോളര്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയതും ആഴമുള്ളതുമായ ചങ്ങാടത്തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി നോര്‍വേ. നാലായിരം കോടി യു.എസ് ഡോളറാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. നോര്‍വേയുടെ തെക്കന്‍ നഗരമായ ക്രിസ്ത്യാന്‍സാന്‍ഡില്‍ നിന്നും വടക്കന്‍ നഗരമായ ട്രോന്‍ദേമിലേക്ക് 21 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. ആയിരത്തി ഒരുന്നൂറ് കിലോമീറ്റര്‍ ദൂരം. …
സ്വന്തം ലേഖകന്‍: ഇത് ചരിത്രം! മാര്‍പ്പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അബൂദാബിയിലെത്തി; രാജകീയ വരവേല്‍പ്പ്; യുഎഇയില്‍ സ്കൂളുകള്‍ക്കു രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച രാത്രി അബുദാബിയില്‍ വന്നിറങ്ങിയപ്പോള്‍ യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക …
സ്വന്തം ലേഖകന്‍: ബ്രെക്സിറ്റിനു ശേഷം ഭക്ഷണത്തിനു മരുന്നിനും ക്ഷാമം നേരിട്ടാല്‍ ജനം തെരുവിലിറങ്ങാന്‍ സാധ്യത; കലാപം ഭയന്ന് ബ്രിട്ടീഷ് രാജ്ഞിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണനയില്‍. ബ്രെക്സിറ്റിനു പിന്നാലെ കലാപസമാന അന്തരീക്ഷമുണ്ടായാല്‍ എലിസബത്ത് രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. ശീതയുദ്ധകാലത്തെ അടിയന്തര പദ്ധതികളാണു ബ്രിട്ടീഷ് അധികൃതര്‍ വീണ്ടും പരിഗണിക്കുന്നത്. …
സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ കടുംപിടുത്തം നിരുത്തരവാദപരം; രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് മന്ത്രി; ബ്രെക്സിറ്റ് കരാറില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന്റെ നടപടി നിരുത്തരവാദപരമാണെന്ന് ബ്രിട്ടീഷ് മന്ത്രി ലിയാം ഫോക്സ് ആരോപിച്ചു. കരാറിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന തെരേസ മേയുടെ ആവശ്യത്തെ നേരത്തെ യൂറോപ്യന്‍ യൂണിയന് നിരാകരിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു; വേണ്ടി വന്നാല്‍ വെനസ്വേലയില്‍ യുഎസ് സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്. വേണ്ടിവന്നാല്‍ വെനസ്വേലയില്‍ പട്ടാളത്തെ ഇറക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മദൂരോയുമായുള്ള കൂടിയാലോചന വിസമ്മതിച്ചതിന് പിന്നാലെ വെനസ്വേലയില്‍ ഇടപെടുന്നതിനെകുറിച്ച് ട്രംപ് പറഞ്ഞത്. പട്ടാള ഇടപെടല്‍ വേണ്ടിവന്നാല്‍ ആലോചിക്കും. അമേരിക്കന്‍ ചാനലായ സി.ബി.എസ്സിന് നല്കിയ അഭിമുഖത്തില്‍ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം; നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി; വീഡിയോ കാണാം. മലയാളിക്ക് വീണ്ടും ഭാഗ്യകോടി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ദുബൈയില്‍ താമസിക്കുന്ന പ്രശാന്തിന് ഇത്തവണത്തെ ഭാഗ്യം തുണച്ചത്. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. 041945 …
സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, 20,000 ത്തോളം വീടുകള്‍ പ്രളത്തില്‍ മുങ്ങാന്‍ സാധ്യത. വടക്കുകിഴക്കന്‍ ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡ് സംസ്ഥാനത്തു കനത്ത മഴയും വെള്ളപ്പൊക്കവും. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കില്‍ 20,000 ഭവനങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും, ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. 100 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ നാല് …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയ്ക്കായി സ്നേഹത്തിന്റെ വാതിലുകള്‍ തുറന്നിട്ട് യുഎഇ; ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും. ഇന്ന് അബുദാബിയിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ നിരത്തുകളിലെങ്ങും യുഎഇ ദേശീയ പതാകകളും പേപ്പല്‍ പതാകകളും നിറഞ്ഞുകഴിഞ്ഞു രാത്രി 10ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്കു വരവേല്പ് നല്‍കും. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. …
സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി; 1987ലെ സോവിയറ്റ് യൂണിയന്, യുഎസ്എ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് റഷ്യ പിന്മാറി. കരാറില്‍ നിന്ന് അമേരിക്ക പിന്മാറാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റം. കഴിഞ്ഞ ദിവസമാണ് റഷ്യയുമായുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഉടന്‍ പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിക്കുന്നുവെന്നതാണ് പിന്മാറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത് ഇതിന് …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിപ്പടരുന്നു; പ്രതിഷേധവുമായി ആയിരങ്ങള്‍ പാരീസ് തെരുവുകള്‍ കൈയ്യടക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങി 12 ആഴ്ച പൂര്‍ത്തിയാകുമ്പോഴും ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രകടനം നടത്തുന്നത്. സമരക്കാര്‍ക്കു നേരെയുള്ള! പൊലീസിന്റെ ടിയര്‍ ഗ്യാസ്, ഫ്ലാഷ് ബോള്‍ പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് പ്രസിഡ!ന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ …