സ്വന്തം ലേഖകന്‍: ‘മതിലിന് പണം വേണ്ട; ബില്ലുകള്‍ ഒന്ന് പാസാക്കി തന്നാല്‍ മതി!’ ഒടുവില്‍ സെനറ്റിനു മുന്നില്‍ ട്രംപ് മുട്ടുകുത്തി; അമേരിക്കയില്‍ ഒരു മാസം നീണ്ട ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമം. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സ്തംഭനത്തിന് മുന്നില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. മെക്സിക്കന്‍ മതിലിന് ഉള്ള പണം അനുവദിക്കാതെയാണ് പ്രശ്നം അവസാനിച്ചത്. അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു; രാജ്യത്തിന്റെ രാഷ്ട്രപതിയായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; പ്രസിഡന്റ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലന്‍ സൈന്യം. പ്രസിഡന്റ് നിക്കോളാസ് മദൂറോയോട് രാജ്യം വിടാന്‍ ഉത്തരവിട്ട അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് തിരികെയെത്താനും പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്ഡോ ആവശ്യപ്പെട്ടു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഉത്തരവിനെ തുടര്‍ന്നാണ് രാജ്യത്തുള്ള …
സ്വന്തം ലേഖകന്‍: കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി; 3 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. കുവൈത്തില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാര്‍ വ്യവസ്ഥകളുടെ ഗുണം ലഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മില്‍ തയാറാക്കിയിരുന്നു. …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 …
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്സിറ്റ് കരാറിനെ കടന്നാക്രമിച്ച് ടോണി ബ്ലയര്‍ രംഗത്ത്; വ്യക്തമായ നയരേഖകളില്ലാതെ മുന്നോട്ട് പോകുന്നത് വിഡ്ഢിത്തമാണെന്നും മുന്നറിയിപ്പ്. ബ്രെക്സിറ്റ് കരാറിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ രംഗത്ത്. കുഴപ്പം നിറഞ്ഞതാണ് നിലവിലെ ബ്രെക്സിറ്റ് നടപടികളെന്നും രണ്ടാമതും ജനഹിത പരിശോധന നടത്തണമെന്നും ബ്ലയര്‍ ആവശ്യപ്പെട്ടു. നിലവിലെ ബ്രക്സിറ്റ് നടപടികള്‍ സമ്പൂര്‍ണ …
സ്വന്തം ലേഖകന്‍: ട്രഷറി സ്തംഭനം: യു.എസ് സെനറ്റില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളും പരാജയപ്പെട്ടു; ട്രംപ് നയപ്രഖ്യാപന പ്രസംഗം മാറ്റി. ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനായി യു.എസ് സെനറ്റില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളും പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും അവതരിപ്പിച്ച ബില്ലുകളാണ് പരാജയപ്പെട്ടത്. ബില്ലുകള്‍ പരാജയപ്പെട്ടതോടെ ഭരണ പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് ഉറപ്പായി. റിപ്പബ്ലിക്കന്‍ ബില്ലിനെ 50 …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി; പക്ഷംപിടിച്ച് അമേരിക്കയും റഷ്യയും; അമേരിക്കയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് വെനസ്വേല; അമേരിക്കക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് പ്രസിഡന്റ് മദുറോ. പ്രതിപക്ഷത്തെ പിന്തുണക്കാനുള്ള അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ തീരുമാനം. അടുത്ത 72 മണിക്കൂറിനകം യു.എസ് നയതന്ത്ര പ്രതിനിധികള്‍ രാജ്യം വിടണമെന്നും മദുറോ നിര്‍ദേശം നല്കി. ഇതിന് പിന്നാലെ …
സ്വന്തം ലേഖകന്‍: ജീവനോടെ ഉണ്ടാകാനുള്ള സാധ്യതയില്ല! വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി. ഇത്തരമൊരു …
സ്വന്തം ലേഖകന്‍: സൗദി ഹോട്ടലുകളിലും കഫേകളിലും ഇനി ലൈവായി സംഗീത പരിപാടികള്‍ അവതരിപ്പിക്കാം; അനുമതി നല്കി സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ ഉടന്‍ നല്കി തുടങ്ങുമെന്നും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്മാന് തുര്‍ക്കി ആല് ശൈഖ് അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് …
സ്വന്തം ലേഖകന്‍: കരിങ്കടലിലെ കപ്പലപകടം; മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും; മലയാളിയായ അശോക് നായര്‍ രക്ഷപ്പെട്ടു; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. റഷ്യയുടെ അതിര്‍ത്തി പ്രദേശമായ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം ഉണ്ടായത്. കപ്പലില്‍ പതിനഞ്ച് ഇന്ത്യക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഇതില്‍ നാല് ഇന്ത്യക്കാരെ രക്ഷിച്ചു. മറ്റ് അഞ്ചു പേരെ കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടവരില്‍ മലയാളിയായ …