1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ്-ഡേറ്റഡ് ചെക്ക് നൽകി തട്ടിപ്പ്; UAEയിൽ പ്രവാസി വ്യവസായി ക്ക് നഷ്ടം 18 ലക്ഷം ദിർഹം
ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ്-ഡേറ്റഡ് ചെക്ക് നൽകി തട്ടിപ്പ്; UAEയിൽ പ്രവാസി വ്യവസായി ക്ക് നഷ്ടം 18 ലക്ഷം ദിർഹം
സ്വന്തം ലേഖകൻ: കമ്പനികളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ് – ഡേറ്റഡ് ചെക്ക് നൽകിയ ശേഷം വൻതുക തട്ടിയെടുത്ത് അപ്രത്യക്ഷമാകുന്ന തട്ടിപ്പ് വീണ്ടും. കുറച്ച് കാലം മുൻപ് യുഎഇയിൽ സജീവമായിരുന്ന ഇത്തരം തട്ടിപ്പ് വീണ്ടും തുടങ്ങിയപ്പോൾ ഇരയായത് ദുബായിലെ ഇന്ത്യൻ വ്യവസായികൾ അടക്കം ഒട്ടേറെ പേർ. ദിവസങ്ങൾക്കുള്ളിൽ തന്റെ നാല് വ്യവസായ സംരംഭങ്ങളാണ് സീരിയൽ തട്ടിപ്പിനിരയായതെന്നും …
ഖത്തറിൽ വ്യാപാര, വ്യവസായ, വാണിജ്യ സേവനങ്ങൾക്ക് വൻ ഫീസിളവ് പ്രഖ്യാപിച്ച് മന്ത്രാലയം
ഖത്തറിൽ വ്യാപാര, വ്യവസായ, വാണിജ്യ സേവനങ്ങൾക്ക് വൻ ഫീസിളവ് പ്രഖ്യാപിച്ച് മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറിൽ വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് മന്ത്രാലയത്തിന്റെ സേവനങ്ങളിൽ 90% വരെ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവോടെ ഒരു സംരഭം തുടങ്ങുന്നതിനുള്ള …
കുവൈത്തില്‍ ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കും; അനധികൃത താമസക്കാർക്കെതിരെ നടപടി
കുവൈത്തില്‍ ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കും; അനധികൃത താമസക്കാർക്കെതിരെ നടപടി
സ്വന്തം ലേഖകൻ: തൊഴില്‍- വീസ നിയമങ്ങള്‍ക്ക് ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 17ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും അവസാനി നിമിഷം ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ നിയമ ലംഘകര്‍ക്കെതിരായ …
റുവാണ്ട പദ്ധതി റദ്ദാക്കുമെന്ന ലേബർ പ്രഖ്യാപനം കുടിയേറ്റ സുനാമിയ്ക്ക് കാരണമാകുമോ? അതിർത്തികളിൽ ഒരുക്കം
റുവാണ്ട പദ്ധതി റദ്ദാക്കുമെന്ന ലേബർ പ്രഖ്യാപനം കുടിയേറ്റ സുനാമിയ്ക്ക് കാരണമാകുമോ? അതിർത്തികളിൽ ഒരുക്കം
സ്വന്തം ലേഖകൻ: വടക്കന്‍ ഫ്രാന്‍സിലെ കലായ്‌സില്‍ ആയിരക്കണക്കിന് അനധികൃത അഭയാര്‍ത്ഥികള്‍, ബ്രിട്ടനില്‍ ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും കാത്തിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആരോപിച്ചു. ചാനല്‍ വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയുവാന്‍ സ്റ്റാര്‍മറിന്റെ പക്കല്‍ കാര്യക്ഷമമായ പദ്ധതികള്‍ ഇല്ലെന്നും ഋഷി ആരോപിച്ചു. അധികാരത്തിലെത്തിയ ഉടനെ റുവാണ്ടന്‍ പദ്ധതി പിന്‍വലിക്കുമെന്ന കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവനയാണ് ഇപ്പോള്‍ …
ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാങ്കുകള്‍; ബാര്‍ക്ലേസ് 0.25% വരെ കുറച്ചപ്പോൾ HSBCയുടെ ഇന്നറിയാം
ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാങ്കുകള്‍; ബാര്‍ക്ലേസ് 0.25% വരെ കുറച്ചപ്പോൾ HSBCയുടെ ഇന്നറിയാം
സ്വന്തം ലേഖകൻ: യുകെയില്‍ പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജിന് ഉദ്ദേശിക്കുന്നവര്‍ക്കും സഹായകമായി എച്ച് എസ് ബി സിയും ബാര്‍ക്ലേസും ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. ഇന്നലെ മുതലാണ് ബാര്‍ക്ലേസ് നിരക്കുകള്‍ കുറച്ചത്. ചില ഡീലുകളില്‍ 0.25 ശതമാനത്തിന്റെ വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ബുധനാഴ്ച മുതല്‍ തങ്ങളുടെ ഗാര്‍ഹിക വായ്പകളില്‍ പലിശ …
ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി
ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി
സ്വന്തം ലേഖകൻ: ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ (68) നിര്യാതനായി. കോട്ടയം പാലാ സ്വദേശിയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്. രണ്ടുമാസമായി ബ്ലാക്ക് പൂള്‍ ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്. പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി …
നികുതി വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം, പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പൊതുജനം
നികുതി വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം, പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പൊതുജനം
സ്വന്തം ലേഖകൻ: നികുതി വർധന നിർദേശങ്ങളിൽ പ്രതിഷേധിച്ച് കെനിയയിൽ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടെ പാർലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാ​ഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നികുതി വർധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ പ്രതിഷേധക്കാർ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിൽ പ്രവേശിക്കുകയായിരുന്നു. …
ജ‍യ്‌വാൻ കാർഡ്: ഇന്ത്യയിലും യുഎഇയിലും ഒറ്റ ഡെബിറ്റ് കാർഡ്; ഉടൻ ജനങ്ങൾക്ക് ലഭ്യമാക്കും
ജ‍യ്‌വാൻ കാർഡ്: ഇന്ത്യയിലും യുഎഇയിലും ഒറ്റ ഡെബിറ്റ് കാർഡ്; ഉടൻ ജനങ്ങൾക്ക് ലഭ്യമാക്കും
സ്വന്തം ലേഖകൻ: ഇന്ത്യയിലും യുഎഇയിലും പ്രാദേശിക കറൻസികളിൽ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ ഉടൻ ബാങ്കുകൾ വഴി ജനങ്ങളിലെത്തും. പ്രചാരത്തിലുള്ള ഒരു കോടി ഡെബിറ്റ് കാർഡുകൾക്കു പകരമായി അടുത്ത രണ്ടര വർഷത്തിനകം ജയ്‌വാൻ കാർഡുകൾ ജനങ്ങളിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യയുടെ റൂപേ കാർഡ് ആണ് ജയ്‌വാൻ കാർഡുകൾക്കു സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്നത്. ജയ്‌വാൻ യാഥാർഥ്യമാകുന്നതോടെ യുഎഇക്കു …
സൗദിയിൽ നാലോ അതിലധികമോ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ശമ്പളം പണമായി നൽകരുത്​
സൗദിയിൽ നാലോ അതിലധികമോ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ശമ്പളം പണമായി നൽകരുത്​
സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ നാലോ അതിലധികമോ വീട്ട​ുജോലിക്കാരുള്ള ബിസിനസ്സ് ഉടമകൾ ശമ്പളം പണമായി കൈമാറരുതെന്ന് നിർദേശം. ഇത്തരക്കാർ തൊഴിലാളികളുടെ വേതനം പണമായി കൈമാറാൻ പാടില്ല. ശമ്പളമിടപാടുകൾ പൂർണമയാും ജീവനക്കാരുടെ ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റണമെന്ന് ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്ഫോം ആയ ‘മുസാനെദ്’ അറിയിച്ചു. വീട്ടുജോലിക്കാരുടെ അംഗീകൃത ഡിജിറ്റൽ വാലറ്റുകളിലെ ശമ്പള ഐക്കൺ മുഖേനയാണ് …
ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പ്രമേയം
ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പ്രമേയം
സ്വന്തം ലേഖകൻ: ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കണമെന്ന് ശൂറാ കൗണ്‍സില്‍. പ്രമേയം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തിന് പുറത്തു പോകണമെങ്കില്‍ കുറഞ്ഞത് 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുന്‍പേ തൊഴിലുടമയുടെ അനുമതി തേടിയിരിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്തത്. തൊഴിലുടമയുടെ …