സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍. ഫിലിപ്പീന്‍ മാധ്യമ പ്രവര്‍ത്തക മരിയ റെസ്സ, മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോയിഊ, വെടിവെപ്പില്‍ കൊല്ലപ്പെട്ട മാരിലാന്‍ഡിലെ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിലെ മാധ്യപ്രവര്‍ത്തകര്‍, എന്നിവരാണ് …
സ്വന്തം ലേഖകന്‍: 102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി. ഓസ്‌ട്രേലിയന്‍ മുത്തശ്ശി ഐറീന്‍ ഒ’ഷിയ 102 ആം ജന്മദിനം ആഘോഷിച്ചത് ആകാശത്തുനിന്നു ചാടി. 16,000 അടി ഉയരത്തില്‍നിന്ന് സഹായിക്കൊപ്പം ചാടി പാരഷ്യൂട്ട് ഉപയോഗിച്ച് സുഖകരമായി ഭൂമിയില്‍ ഇറങ്ങി. ഇതോടെ ആകാശച്ചാട്ടം നടത്തുന്ന …
സ്വന്തം ലേഖകന്‍: യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ. അവശ്യവസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും സമ്മതിച്ചു. സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് തീരുമാനം. ഇതിനിടെ സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. ഹൂതി നിയന്ത്രണത്തിലാണ് സന്‍ആ വിമാനത്താവളം. ഇവിടേക്കെത്തുന്ന …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാറില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി തെരേസാ മേയ്; നീക്കം പാര്‍ലമെന്റില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍. പാര്‍ലമെന്റില്‍ നടത്താനിരുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ ചിലരും എതിരായതോടെ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നടപടി. മിക്കവാറും ഇനി ക്രിസ്മസിനു മുന്പ് വോട്ടെടുപ്പ് ഉണ്ടാവാനിടയില്ല …
സ്വന്തം ലേഖകന്‍: കുവൈത്തിലെ 91 ശതമാനം ഗാര്‍ഹിക തൊഴിലാളികളുടെയും പാസ്സ്‌പോര്‍ട്ട് തൊഴിലുടമയുടെ കൈവശമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് മനുഷ്യാവകാശ സമിതി പുറത്തു വിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2015 ല്‍ പാസ്സാക്കിയ ഗാര്‍ഹികത്തൊഴില്‍ നിയമപ്രകാരം പാസ്സ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ഈ കണ്ടെത്തല്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ മൂന്നു വര്‍ഷം മുന്‍പ് നടപ്പാക്കിയ ഗാര്‍ഹികത്തൊഴില്‍ …
സ്വന്തം ലേഖകന്‍: ‘എനിക്കു ശ്വാസം കിട്ടുന്നില്ല,’ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്; കൊലയ്ക്ക് മുമ്പ് വിദഗ്ദ ആസൂത്രണം നടന്നതായി സൂചന. ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ സിഎ!ന്‍എന്‍ ആണ് പുറത്തുവിട്ടത്. കൊലപാതകികളോടാണ് ഖഷോഗി 3 തവണ ഇങ്ങനെ പറഞ്ഞത്. സംഭവം നടക്കുമ്പോളെടുത്ത ഓഡിയോ റെക്കോര്‍ഡിങ്ങിന്റെ രേഖ കണ്ട ആളാണ് ഇക്കാര്യം …
സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി വിധി; മല്യയ്ക്കായി ഒരുങ്ങി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷാ സെല്‍. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യയ്ക്ക് അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സാവകാശം നല്‍കി. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി വിധി. ജഡ്ജി എമ്മ …
സ്വന്തം ലേഖകന്‍: 78 പേരെ കൊന്ന സീരിയല്‍ കില്ലര്‍ക്ക് ജോലി പൊലീസില്‍; ഇരകളെ കുരുക്കിയത് പോലീസ് കാറില്‍ യാത്രാ വാഗ്ദാനം നല്‍കി; റഷ്യയിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലറുടെ കഥ. കഴി!ഞ്ഞ തിങ്കളാഴ്ച്ചയാണ് റഷ്യന്‍ കോടതി പ്രമാദമായ ഈ കേസ് പരിഗണിച്ചത്. യാതൊരു കാരണവുമില്ലാതെ 56 മനുഷ്യരെ കൊന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കേസാണത്. നിലവില്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം; ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് മുതിരരുതെന്ന് യൂറോപ്പ്, വിദേശകാര്യവകുപ്പു മന്ത്രി ഷാന്‍ യെവ്‌സ് ലെ ഡ്രിയാന്‍ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരേ ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തെ പരോക്ഷമായി അനുകൂലിച്ചു ട്രംപ് ട്വീറ്റ് ചെയ്തതാണു മന്ത്രിയെ ചൊടിപ്പിച്ചത്. കനത്ത സാന്പത്തിക …
സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ എനിക്ക് പിന്തുണ തന്ന് ബ്രെക്‌സിറ്റ് നടപ്പാക്കുക; അല്ലെങ്കില്‍ ജെറമി കോര്‍ബിനെ പ്രധാനമന്ത്രിയാക്കി ബ്രെക്‌സിറ്റ് മറന്നേക്കുക,’ പാര്‍ട്ടി എംപിമാര്‍ക്ക് അന്ത്യശാസനം നല്‍കി തെരേസാ മേയ്. ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അന്ത്യശാസനം. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ അധികാരം …