സ്വന്തം ലേഖകന്‍: ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം. വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്ക ഒപെകില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഇറാന്‍; ആരോപണം ഒപെകില്‍ നിന്ന് ഖത്തറിന്റെ പിന്മാറ്റത്തിന് തൊട്ടുപിന്നാലെ. ഒപെകില്‍ ഇടപെടാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരെ ഇറാന്‍ രംഗത്ത്. ഒപെകില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഖത്തറിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് ഒപെകില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കം അവസാനിപ്പിക്കണമെന്ന പ്രസ്താവനയുമായി ഇറാന്‍ പെട്രോളിയം മന്ത്രി രംഗത്തെത്തിയത്. പെട്രോളിയം വാതകത്തില്‍ ശ്രദ്ധയൂന്നുന്നതിനായി …
സ്വന്തം ലേഖകന്‍: ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി പാക്, മുസ്ലീം വിരുദ്ധരെന്ന് ഇമ്രാന്‍ ഖാന്‍; സമാധാന ചര്‍ച്ചകള്‍ നീളാന്‍ കാരണം ഇന്ത്യയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍. നേരത്തെ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. അതിന് കാരണം ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍; മഞ്ഞക്കുപ്പായക്കാരെ ഭയന്ന് ഈഫല്‍ ടവര്‍ അടയ്ക്കുന്നു. ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചയിലേറെ നീണ്ട സമരത്തിനിടെ ഇന്ധന വില കുറച്ചെങ്കിലും പ്രക്ഷോഭകരുടെ മറ്റു ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നത്. പ്രക്ഷോഭം തുടങ്ങി മൂന്നാഴ്ച തികയുന്ന ഇന്നും …
സ്വന്തം ലേഖകന്‍: ചരിത്രം കുറിക്കാന്‍ മാര്‍പാപ്പ യുഎഇയിലേക്ക്; ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ; സന്ദര്‍ശനം ഫെബ്രുവരിയില്‍. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണു സന്ദര്‍ശനം. അവിടെ ഒരു അന്താരാഷ്ട്ര മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. അബുദാബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ രണ്ടുവര്‍ഷം മുന്പ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പയെ യുഎഇയിലേക്കു …
സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍. ഇതോടു കൂടി പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കിയ ലോകത്തെ ആദ്യ രാജ്യമെന്ന പദവി ലക്‌സംബര്‍ഗ് സ്വന്തമാക്കും. അടുത്ത വേനല്‍മുതലാണ് ഈ സൗകര്യം പ്രാബല്യത്തില്‍ വരിക. ട്രെയിന്‍, ബസ് തുടങ്ങി എല്ലാ പൊതുഗതാഗത സൗകര്യങ്ങളും ലക്‌സംബര്‍ഗിലെ ജനങ്ങള്‍ക്ക് സൗജന്യമായി …
സ്വന്തം ലേഖകന്‍: സീനിയര്‍ ബുഷിന് വിട നല്‍കി അമേരിക്ക; സംസ്‌ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്‌ള്യു. ബുഷിന് യുഎസ് ജനത വിട ചൊല്ലി. ടെക്‌സസിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി പരിസരത്തെ കുടംബ വക സ്ഥലത്താണ് ഭാര്യ ബാര്‍ബറ, മൂന്നാം വയസ്സില്‍ രക്താര്‍ബുദം …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു; പാരീസ് നഗരം പോലീസ് വലയത്തില്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. ശനിയാഴ്ച പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍ എന്നറിയപ്പെടുന്ന സമരക്കാര്‍. ഇന്ധന വിലവര്‍ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. രാജ്യമാകെ കത്തിജ്വലിച്ച സമരങ്ങള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മാക്രോണിന്റെ …
സ്വന്തം ലേഖകന്‍: യുക്രെയിന്‍, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍. അമേരിക്കന്‍ നീക്കം, മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ സൈനിക നീക്കത്തിനുള്ള സാധ്യത കൂടുതലാണ്, യുക്രെയിന്‍ കപ്പലുകള്‍ക്ക് നേരെ റഷ്യ വെടിവെച്ചതോടെയാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യുക്രെയിന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്. എണ്ണവിലയിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം കാര്യമായി കുറയ്ക്കാന്‍ ഒപെക് തയ്യാറാകുമെന്ന് കരുതിയതാണെങ്കിലും അതുണ്ടാവില്ല. ഉത്പാദനത്തില്‍ പ്രതിദിനം 10 ലക്ഷം വീപ്പയുടെ കുറവ് വരുത്തിയാല്‍ മതിയെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ ധാരണയായെന്നാണ് സൂചന. ഏറ്റവും …