സ്വന്തം ലേഖകന്‍: അമേരിക്ക എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേയ്‌ക്കൊഴുകില്ല; ഭീഷണി മുഴക്കി ഇറാന്‍ പ്രസിഡന്റ്. അമേരിക്കയ്ക്കു ഇറാന്റെ എണ്ണ കയറ്റുമതിയെ തടയാനാവില്ലെന്നും പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കി. ഒരു ദിവസമെങ്കിലും ഇറാന്റെ എണ്ണ കയറ്റുമതി തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പിന്നീട് എണ്ണ കയറ്റുമതി ഉണ്ടാവില്ലെന്നും റുഹാനി മുന്നറിയിപ്പ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് കഞ്ചാവ് നല്‍കുന്നത് നിയമവിധേയമാക്കി; ആദ്യ കുറിപ്പടി സ്വന്തമാക്കി യുവതി. ബ്രിട്ടനില്‍ ചികിത്സയുടെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ആദ്യഅവസരം നേടിയത് ഒരു വനിത. ബ്രിട്ടനിലെ മുന്‍ സര്‍വകലാശാല പ്രൊഫസറായ കാര്‍ലി ബാര്‍ട്ടണ്‍ എന്ന 32കാരിക്കാണ് നിയമവിധേയമായി കഞ്ചാവ് ഉപയോഗിക്കാന്‍ കഴിഞ്ഞദിവസം അനുമതി ലഭിച്ചത്. ഇത്തരത്തില്‍ …
സ്വന്തം ലേഖകന്‍: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയേക്കുമെന്ന് സൂചന; പ്രകൃതി വാതക ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം. ജനുവരി ഒന്നുമുതല്‍ സംഘടനയില്‍ അംഗമായിരിക്കില്ലെന്നും പ്രകൃതി വാതക(എല്‍എന്‍ജി) ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് തീരുമാനമെന്നും ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റുമായ സാദ് ഷെരിദ അല്‍ കാബി അറിയിച്ചു. സൗദിയുള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: കൊലപ്പെടുത്തിയ ശേഷം മുളയില്‍ കുത്തിനിര്‍ത്തുക പതിവ്; ആന്‍ഡമാനില്‍ കൊല്ലപ്പെട്ട യുഎസ് പൗരന്റെ കാര്യത്തില്‍ പതിവ് തെറ്റിച്ച് സെന്റിനലുകാര്‍. പുറത്തുനിന്നു വരുന്നവരോട് ശത്രുതാ സമീപനം കാണിക്കുന്ന സെന്റിനലുകാര്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സൗഹൃദം കാണിച്ചിട്ടുള്ളത്. മുന്‍പു കടന്നുകയറിയ മല്‍സ്യത്തൊഴിലാളികളോടും ഇപ്പോള്‍ കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിനോടും രണ്ടു തരത്തിലാണോ സെന്റിനലുകാര്‍ പെരുമാറിയതെന്ന …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ രാജപക്‌സയ്ക്ക് കൂച്ചുവിലങ്ങിട്ട് കോടതി; പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിലക്ക്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് കോടതി വിലക്കി. രണ്ട് തവണ സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടയാള്‍ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122 സഭാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് …
സ്വന്തം ലേഖകന്‍: ‘ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ്. ആള്‍മാറാട്ട വിഷയത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി രംഗത്ത്. താന്‍ മരിച്ചുപോയെന്നും തന്റെ അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ നിഷേധിച്ചുമാണ് നൈജീരിയന്‍ പ്രസിഡന്റിന്റെ രംഗപ്രവേശം. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാന്‍ സ്വദേശിയാണ് നിലവില്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ട്രംപും കിമ്മും വീണ്ടും കാണും; ഉച്ചകോടിയ്ക്കായി മൂന്നു വേദികള്‍ പരിഗണനയില്‍; കിമ്മിനെ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള രണ്ടാമത്തെ ഉച്ചകോടി അടുത്ത വര്‍ഷമാദ്യം നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനുവരിയിലോ ഫെബ്രുവരിയിലോ സാധ്യതയുണ്ട്. മൂന്നു വേദികള്‍ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയിലെ ബുവേനോസ് …
സ്വന്തം ലേഖകന്‍: പിസായിലെ ചെരിഞ്ഞ ഗോപുരം ‘നിവരുന്നു’; തെളിവുകളുമായി എഞ്ചിനീയര്‍. ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. 57 മീറ്റര്‍ ഉയരമുള്ള ഗോപുരം ചരിയുന്നതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. 1173ലാണ് പിസാ കത്തീഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1370ല്‍ നിര്‍മാണം …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി എതിരാളികളെ കൊന്നൊടുക്കുന്ന വന്യമൃഗമെന്ന് വെളിപ്പെടുത്തല്‍; ജമാല്‍ ഖഷോഗിയുടെ കൊലയില്‍ സല്‍മാന്‍ രാജകുമാരന് പങ്കുള്ളതായി സൂചന നല്‍കുന്ന ഖഷോഗിയുടെ സ്വകാര്യ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് വ്യക്തമായ സൂചന നല്‍കുന്ന ഖഷോഗ്ജിയുടെ സ്വകാര്യ വാട്ട്‌സാപ്പ് മെസേജുകള്‍ സി.എന്‍.എന്‍ പുറത്തുവിട്ടു. കൂടെ ജോലി ചെയ്യുന്നയാള്‍ക്ക് ഖഷോഗ്ജി അയച്ച …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനക്കെതിരെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തെരുവുയുദ്ധമായി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായിട്ട് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. പ്രതിഷേധം അതിരുവിട്ടതിനാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നകാര്യം തീരുമാനത്തിലെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്‌സും വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ …