1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം; 90 ദിവസത്തേക്ക് പരസ്പരം പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ധാരണ
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം; 90 ദിവസത്തേക്ക് പരസ്പരം പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ധാരണ
സ്വന്തം ലേഖകന്‍: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം; 90 ദിവസത്തേക്ക് പരസ്പരം പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ധാരണ. ജി20 രാജ്യങ്ങളുടെ ഉച്ചക്കോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് ഭരണാധികാരി ഷീജിങ് പിങ്ങും വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമമിടുന്നതായി അറിയിച്ചത്. ഇരുരാജ്യങ്ങളും ഉത്പന്നങ്ങള്‍ക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് അറിയിച്ചു. 90 …
ജി20 ഉച്ചകോടിക്കിടെ തന്ത്രപ്രധാന കൂടിക്കാഴ്ച്ചകളുമായി ഇന്ത്യ; 2022 ല്‍ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് മോദി
ജി20 ഉച്ചകോടിക്കിടെ തന്ത്രപ്രധാന കൂടിക്കാഴ്ച്ചകളുമായി ഇന്ത്യ; 2022 ല്‍ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് മോദി
സ്വന്തം ലേഖകന്‍: ജി20 ഉച്ചകോടിക്കിടെ തന്ത്രപ്രധാന കൂടിക്കാഴ്ച്ചകളുമായി ഇന്ത്യ; 2022 ല്‍ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് മോദി. 2022 ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇന്ത്യ ഉച്ചകോടിക്ക് വേദിയൊരുക്കുന്നത്. അര്‍ജന്റീന!യില്‍ നടന്നുവരുന്ന ഉച്ചകോടിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 മത് …
സുഡാനില്‍ ആഭ്യന്തരയുദ്ധം രൂക്ഷം; പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ മാനഭംഗത്തിനിരയായി
സുഡാനില്‍ ആഭ്യന്തരയുദ്ധം രൂക്ഷം; പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ മാനഭംഗത്തിനിരയായി
സ്വന്തം ലേഖകന്‍: സുഡാനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം; പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ മാനഭംഗത്തിനിരയായി. ആഭ്യന്തരയുദ്ധം നടക്കുന്ന തെക്കന്‍ സുഡാനില്‍ ലൈംഗീക അതിക്രമങ്ങള്‍ പെരുകുന്നു. പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ മാനഭംഗത്തിനിരയായത്. ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സാണ് (എംഎസ്എഫ്) കണക്കുകള്‍ പുറത്തുവിട്ടത്. സെപ്റ്റംബറില്‍ സമാധാന കരാര്‍ നിലവില്‍ വന്നിട്ടും രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് കുറവ് …
എച്ച്1ബി വീസ പരിഷ്‌കാരം; ഗുണം ലഭിക്കുക ഉന്നത യുഎസ് ബിരുദമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളക്കാര്‍ക്കും
എച്ച്1ബി വീസ പരിഷ്‌കാരം; ഗുണം ലഭിക്കുക ഉന്നത യുഎസ് ബിരുദമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളക്കാര്‍ക്കും
സ്വന്തം ലേഖകന്‍: എച്ച്1ബി വീസ പരിഷ്‌കാരം; ഗുണം ലഭിക്കുക ഉന്നത യുഎസ് ബിരുദമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളക്കാര്‍ക്കും. യുഎസില്‍ നിന്നു മാസ്റ്റേഴ്‌സ് ബിരുദം എടുത്തവര്‍ക്കു മുന്‍തൂക്കം കിട്ടുന്ന വിധം എച്ച്1ബി വീസ നടപടിക്രമങ്ങള്‍ക്കു പ്രാഥമികരൂപമായി. ഇതു സംബന്ധിച്ച് ജനുവരി 3 വരെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. അതിനു ശേഷമേ പുതിയ നടപടിക്രമം നിലവില്‍ വരൂ. യുഎസില്‍ നിന്ന് മാസ്റ്റേഴ്‌സ് …
2014 ന് ശേഷം യുഎസില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
2014 ന് ശേഷം യുഎസില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 2014 ന് ശേഷം യുഎസില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. . യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജൂലൈ വരെ രാഷ്ട്രീയ അഭയം തേടി അപേക്ഷ നല്‍കിയ ഇന്ത്യക്കാരുടെ എണ്ണം 20235 വരും. 2018ല്‍ ജൂലൈ വരെയുള്ള സമയങ്ങളില്‍ രാഷ്ട്രീയ അഭയം തേടിയത് 7,214 ഇന്ത്യക്കാരാണെന്ന് …
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു; ഓര്‍മയായത് ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കയെ നയിച്ച അമരക്കാരന്‍
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു; ഓര്‍മയായത് ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കയെ നയിച്ച അമരക്കാരന്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു; ഓര്‍മയായത് ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കയെ നയിച്ച അമരക്കാരന്‍. 94 വയസായിരുന്നു. 1989 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്റാണ്. ഗള്‍ഫ് യുദ്ധത്തിലും ജര്‍മ്മന്‍ ഏകീകരണത്തിലും ബുഷിന്റെ നിലപാട് നിര്‍ണായകമായി. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച അദ്ദേഹം ഏറെ …
അലാസ്‌കയെ പിടിച്ചു കുലുക്കി ഭൂകമ്പം; വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്; സുനാമി മുന്നറിയിപ്പ് നല്‍കിയതിനു ശേഷം പിന്‍വലിച്ചു
അലാസ്‌കയെ പിടിച്ചു കുലുക്കി ഭൂകമ്പം; വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്; സുനാമി മുന്നറിയിപ്പ് നല്‍കിയതിനു ശേഷം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: അലാസ്‌കയെ പിടിച്ചു കുലുക്കി ഭൂകമ്പം; വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്; സുനാമി മുന്നറിയിപ്പ് നല്‍കിയതിനു ശേഷം പിന്‍വലിച്ചു. അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പസഫിക്കില്‍ മുഴുവനായി ശക്തമായ തിരമാലയ്ക്കു …
തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാറിനോടുള്ള പ്രതിഷേധം; യുകെ മന്ത്രിസഭയില്‍ വീണ്ടും രാജി
തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാറിനോടുള്ള പ്രതിഷേധം; യുകെ മന്ത്രിസഭയില്‍ വീണ്ടും രാജി
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാറിനോടുള്ള പ്രതിഷേധം; യുകെ മന്ത്രിസഭയില്‍ വീണ്ടും രാജി. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്‌സിറ്റ് നടപടിക്രമങ്ങളെ ചൊല്ലി യുകെ യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് സയന്‍സ് മന്ത്രി സാം ജീമയാണ് രാജിവെച്ചത്. പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് മന്ത്രിയുടെ രാജി തീരുമാനം. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ ഒപ്പുവച്ച …
ജി20 ഉച്ചകോടിയിലും കല്ലുകടിയായി ജമാല്‍ ഖഷോഗി വധം; സൗദി രാജകുമാരന്‍ ആരോടും സംസാരിക്കാതെ വേദിവിട്ടു
ജി20 ഉച്ചകോടിയിലും കല്ലുകടിയായി ജമാല്‍ ഖഷോഗി വധം; സൗദി രാജകുമാരന്‍ ആരോടും സംസാരിക്കാതെ വേദിവിട്ടു
സ്വന്തം ലേഖകന്‍: ജി20 ഉച്ചകോടിയിലും കല്ലുകടിയായി ജമാല്‍ ഖഷോഗി വധം; സൗദി രാജകുമാരന്‍ ആരോടും സംസാരിക്കാതെ വേദിവിട്ടു.മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകം ജി20 ഉച്ചകോടിയിലും ചര്‍ച്ചയാകുന്നു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ ഉച്ചകോടിക്കെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഫോട്ടോ സെഷനു ശേഷം വേഗത്തില്‍ സ്റ്റേജ് വിടുകയായിരുന്നു. ജി20 രാജ്യങ്ങളിലെ പ്രതിനിധികളെ ചേര്‍ത്തു …
യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത പരിഗണനയില്‍; നീളം 2000 കിലോമീറ്ററോളം
യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത പരിഗണനയില്‍; നീളം 2000 കിലോമീറ്ററോളം
സ്വന്തം ലേഖകന്‍: യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത പരിഗണനയില്‍; നീളം 2000 കിലോമീറ്ററോളം. യു.എ.ഇ.യിലെ ഫുജൈറയില്‍നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത നിര്‍മിക്കുന്നത് പരിഗണനയില്‍. 2000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് ലക്ഷ്യമിടുന്നത്. അബുദാബിയില്‍ നടന്ന യു.എ.ഇ ഇന്ത്യ ഉച്ചകോടിയില്‍ മസ്ദാറിലെ പ്രമുഖകണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡാണ് ഈ പദ്ധതി അവതരിപ്പിച്ചത്. പദ്ധതി ആലോചനാഘട്ടത്തിലാണെന്ന് …