സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ മന്ത്രി ബെന്നറ്റ് പാലം വലിച്ചില്ല; ഇസ്രയേലില്‍ നെതന്യാഹു മന്ത്രിസഭയ്ക്ക് ഭരണം തുടരാം. പ്രതിരോധമന്ത്രി പദവി നല്‍കിയില്ലെങ്കില്‍ നെതന്യാഹുവിന്റെ സഖ്യകക്ഷി സര്‍ക്കാരില്‍നിന്നു പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെനറ്റിന്റെ ജൂവിഷ് ഹോം പാര്‍ട്ടി പിന്മാറി. എട്ടു സീറ്റുകളാണ് പാര്‍ലമെന്റില്‍ ബെനറ്റിന്റെ പാര്‍ട്ടിക്കുള്ളത്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ തീവ്രവാദികള്‍ക്കു കീഴടങ്ങുന്നതിനു തുല്യമാണെന്നാണു …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ: മരണം 77 ആയി; കാണാതായ ആയിരത്തിലേറെ ആളുകളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ ബന്ധുക്കള്‍. വടക്കന്‍ കലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 77 ആയി. കാണാതായ ആയിരത്തിലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഈ മാസം 8ന് ക്യാംപ് ഫയറില്‍ നിന്ന് ആരംഭിച്ച കാട്ടുതീയില്‍ പാരഡൈസ് പട്ടണം ഏതാണ്ട് പൂര്‍ണമായി ചാരമായി. …
സ്വന്തം ലേഖകന്‍: അപായ സൂചന നല്‍കി തത്തയുടെ മിമിക്രി; വട്ടംചുറ്റിയത് ഓടിപ്പാഞ്ഞെത്തിയ ബ്രിട്ടീഷ് അഗ്‌നിശമനസേന. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. ബ്രിട്ടണിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍നിന്ന് തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന തത്ത. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ …
സ്വന്തം ലേഖകന്‍: ശ്രീലങ്ക എരിതീയില്‍ നിന്ന് വറചട്ടിയിലേക്കെന്ന് സൂചന; സിരിസേന വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വിളിച്ച സര്‍വകക്ഷിയോഗവും തീരുമാനമെടുക്കാതെ പിരിഞ്ഞു. പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ സിരിസേന നിയമിച്ചതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാനുള്ള രാജപക്‌സെയുടെ ശ്രമം പരാജയപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇരുവിഭാഗം എംപിമാരും …
സ്വന്തം ലേഖകന്‍: ഗാര്‍ഹിക തൊഴില്‍ മേഖലയിലെ റിക്രൂട്‌മെന്റുകള്‍ക്കായി ഏകീകൃത സംവിധാനം രൂപീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് സംവിധാനം ഏകീകരിക്കാന്‍ ജിസിസി സാമൂഹികതൊഴില്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. ഗള്‍ഫ് മേഖലയിലെ ഗാര്‍ഹിക തൊഴില്‍ രംഗത്തു നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തില്‍ ഉയരുന്ന വിമര്‍ശനം ഇല്ലാതാക്കുകയാണു ലക്ഷ്യം. റിക്രൂട്‌മെന്റ് ചെലവ്, ശമ്പളം, തൊഴിലാളികളുടെ …
സ്വന്തം ലേഖകന്‍: ഖഷോഗി വധം: യുഎസ് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് ട്രംപ്; ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ ബാഗേജിലാക്കി കടത്തിയതായി തുര്‍ക്കി. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യുഎസ് ഭരണകൂടം അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നടത്തിയ അന്വേഷണത്തിന്റെ ‘സമ്പൂര്‍ണ റിപ്പോര്‍ട്ട്’ നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ജമാല്‍ ഖഷോഗിയെ വധിച്ചത് …
സ്വന്തം ലേഖകന്‍: യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു; പതിനാറുകാരനായ പ്രതി അറസ്റ്റില്‍. . 61കാരനായ സുനില്‍ എഡ്!ലയാണ് പതിനാറുകാരന്റെ വെടിയേറ്റുമരിച്ചത്. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് തെലങ്കാന സ്വദേശിയായ എഡ്‌ലയ്ക്ക് വെടിയേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ന്യൂജഴ്‌സിയിലെ വെന്റനര്‍ നഗരത്തിലുള്ള അപ്പാര്‍ട്ട്‌മെന്റിനുമുന്നിലാണ് സംഭവമെന്ന് അറ്റ്!ലാന്റിക് കൗണ്ടി പ്രോസിക്യൂട്ടര്‍ ഡാമൊണ്‍ ടൈനര്‍ പറഞ്ഞു. കാര്‍ മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് …
സ്വന്തം ലേഖകന്‍: ഉന്നത പദവികളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി കുവൈറ്റ്; സര്‍ട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാന്‍ കഴിയാത്ത വിദേശികളെ തരംതാഴ്ത്തും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാന്‍ കഴിയാത്ത വിദേശികളെ ഉന്നത തസ്തികകളില്‍ നിന്നു താഴ്ന്നവയിലേക്കു മാറ്റി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി. ആയിരക്കണക്കിനു പേര്‍ക്കെതിരെ നടപടിയെടുത്തെന്നാണു റിപ്പോര്‍ട്ട്. ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും കണ്ടെത്തി. ഉയര്‍ന്ന തസ്തികകളില്‍ ജോലി …
സ്വന്തം ലേഖകന്‍: ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി; അഭിമാന നേട്ടവുമായി തോമസ് കുര്യന്‍. ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി മലയാളി തോമസ് കുര്യന്‍ നിയമിതനായി. 26ന് അദ്ദേഹം ഗൂഗിളിന്റെ മാതൃകന്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡില്‍ ചേരും. ഡയല്‍ ഗ്രീന്‍ (63) ഒഴിയുന്ന പദവിയിലേക്കാണ് ഇദ്ദേഹം എത്തുന്നത്. നേരത്തേ ഒറാക്കിള്‍ കോര്‍പറേഷനില്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവായിരുന്നു …
സ്വന്തം ലേഖകന്‍: വെന്ത് ചാരമായി കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി, കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കാണാതായവരുടെ എണ്ണം ആയിരം കടന്നു. 1,011 പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് …