സ്വന്തം ലേഖകന്‍: ഇന്തൊനേഷ്യയിലെ വിമാനാപകടം: തകരാര്‍ കണ്ടെത്തിയ സെന്‍സറിന്റെ ഉപയോഗം സംബന്ധിച്ച് എഫ്എഎയുടെ അടിയന്തര നിര്‍ദേശം. ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അന്വേഷണത്തിനിടെ തകരാറുണ്ടെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് ‘ആംഗിള്‍ ഓഫ് അറ്റാക്ക്’ സെന്‍സറില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചു. ഈ സെന്‍സറുകള്‍ ഘടിപ്പിച്ച ഇരുന്നൂറോളം വിമാനങ്ങളാണ് ലോകവ്യാപകമായി ഉപയോഗിക്കുന്നത്. …
സ്വന്തം ലേഖകന്‍: ഐഎസ് ക്രൂരത ബാക്കിവെച്ചത്; ഇറാക്കില്‍ 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ‘ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല, ഇനി അതിനു സാധിക്കുമെന്നും തോന്നുന്നില്ല, ഒന്നുമാത്രം പറയാം അവയെല്ലാം മനുഷ്യരുടെ മൃതശരീരങ്ങളാണ്.” ഇറാക്കില്‍ ഐ എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിനു ആളുകളെ മറവു ചെയ്തിരിക്കുന്ന 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതിനേക്കുറിച്ച് യുഎന്‍ പ്രതിനിധി ജാന്‍ കുബിസിന്റെ വാക്കുകളാണിത്. നിനവേ, കിര്‍കുക്ക്, സലാ …
സ്വന്തം ലേഖകന്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്ലീം വനിതകള്‍; അപൂര്‍വ നേട്ടവുമായി പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ച് കയറിയത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്‌ലിം അംഗമായ കെയിത്ത് എല്ലിസണ് പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്. സ്‌റ്റേറ്റ് അറ്റോണി ജനറല്‍ …
സ്വന്തം ലേഖകന്‍: മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍. ഗസ്ഹട്ട് എന്ന മധ്യവയസ്‌കന്‍ പതിവുപോലെ മീന്‍പിടിക്കാന്‍ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നത് കാത്തിരിക്കുമ്പോള്‍ ഒഴുകിനടക്കുന്ന ഒരു പാവക്കുട്ടി ശ്രദ്ധയില്‍ പെട്ടു. കടല്‍ത്തീരത്ത് പതിവാണ് അത്തരം കാഴ്ചകള്‍. എന്തായാലും അത് പുറത്തെടുക്കാന്‍ ഗസ്ഹട്ട് തീരുമാനിച്ചു. പാവക്കുട്ടി കൈയിലെടുത്തപ്പോള്‍ അദ്ദേഹം …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ കുട്ടികളുള്‍പ്പെടെ 21 പേരെ ശീതീകരിച്ച ലോറിയില്‍ കണ്ടെത്തി; വിയറ്റ്‌നാമില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സംശയം. ശീതീകരിച്ച ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 21 പേരെ ബ്രിട്ടീഷ് തുറമുഖത്ത് കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട്. കണ്ടെത്തിയവരില്‍ 15 പേര്‍ കുട്ടികളാണെന്നും സംഘം വിയറ്റ്‌നാമില്‍ നിന്നാണെന്ന് കരുതുന്നതായും അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയവരില്‍ ചെറിയ കുട്ടിക്ക് 12 വയസ് …
സ്വന്തം ലേഖകന്‍: റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ലോകത്തെവിടെയും വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ അറിയാം. ആഗോള തലത്തില്‍ ആദ്യമായി ‘റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ്’ സംവിധാനമേര്‍പ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ലോകത്തെവിടെ വെച്ചും അറിയാന്‍ …
സ്വന്തം ലേഖകന്‍: ഇറാനില്‍നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയും ചൈനയും അടക്കം എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുമതി; തീരുമാനം എണ്ണക്ഷാമവും വിലവര്‍ധനയും നേരിടാന്‍. ഇറാനില്‍നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പരിധിയില്‍നിന്ന് ഇന്ത്യയടക്കം എട്ട് രാജ്യങ്ങളെ യുഎസ് ഒഴിവാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ചൈന, ഇന്ത്യ, ഗ്രീസ്, ഇറ്റലി, …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവശേഷിയുള്ള മുങ്ങിക്കപ്പല്‍ അരിഹന്തിന്റെ പര്യടനം പൂര്‍ത്തിയായി; ആണവ കരുത്തിന് ഇനി മൂന്നു മുന. അണ്വായുധ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ്. അരിഹന്തിന്റെ ആദ്യ ‘പര്യടനം’ വിജയകരമായി പൂര്‍ത്തിയായി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ അണ്വായുധ മുങ്ങിക്കപ്പലാണ് 6,000 ടണ്‍ ഭാരമുള്ള അരിഹന്ത്. …
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധക്കേസ്; സൗദി അന്വേഷണ സംഘം എത്തിയത് തെളിവുകള്‍ നശിപ്പിക്കാന്‍; നിര്‍ണായക വെളിപ്പെടുത്തലുമായി തുര്‍ക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായ ഖഷോഗി ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍വച്ചു കൊല്ലപ്പെട്ട് 9 ദിവസങ്ങള്‍ക്കുശേഷം, ഒരാഴ്ച തുടര്‍ച്ചയായി സൗദി വിദഗ്ധസംഘം വന്നുപോയിരുന്നതായാണു തുര്‍ക്കി വെളിപ്പെടുത്തിയത്. സംഭവം അന്വേഷിക്കാനെത്തിയ ഇവര്‍ തെളിവു നശിപ്പിക്കുകയും ചെയ്തു. സൗദി …
സ്വന്തം ലേഖകന്‍: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ഉത്തരക കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധ ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഉത്തര കൊറിയയുടെ മുഖ്യ സഖ്യരാജ്യങ്ങളിലൊന്നാണു ക്യൂബ. ക്യൂബയ്ക്കു മേല്‍ യുഎസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഉത്തര …