സ്വന്തം ലേഖകന്‍: തകര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു; ജാവ കടലില്‍ ശരീരാവശിഷ്ടങ്ങള്‍. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുശേഷം കടലില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി …
സ്വന്തം ലേഖകന്‍: കുടിയേറ്റ കാരവാന്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഎസ് ഭരണകൂടം; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പ്രഖ്യാപനം. മധ്യ അമേരിക്കയില്‍നിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സുരക്ഷാ ഉദ്യോഗസ്ഥരെകൂടി വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസിലേക്ക് കുടിയേറാനായി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അനധികൃത …
സ്വന്തം ലേഖകന്‍: ഇന്ത്യ, ജപ്പാന്‍ ഉച്ചകോടല്യില്‍ 6 കരാറുകള്‍ ഒപ്പുവച്ചു; 2 പ്ലസ് 2 ചര്‍ച്ച നടത്തും; അതിവേഗ റെയില്‍ പദ്ധതിയ്ക്കും നാവിക മേഖലയിലെ സഹകരണത്തിനും ധാരണ. അതിവേഗ റെയില്‍ പദ്ധതിയും നാവിക മേഖലയിലെ സഹകരണവും ഉള്‍പ്പെടെ 6 കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 …
സ്വന്തം ലേഖകന്‍: പാക് പ്രകോപനത്തിന് മിന്നലാക്രമണം മറുപടി; പാക് സൈന്യത്തിന്റെ ഭരണ നിര്‍വഹണ ആസ്ഥാനവും ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു. കരസേനയുടെ കെട്ടിടങ്ങള്‍ക്കും ബ്രിഗേഡ് ആസ്ഥാനത്തിനും നേരെ പാക് സൈന്യം ഒക്ടോബര്‍ 23 ന് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. നിയന്ത്രണരേഖയ്ക്കുസമീപം പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. …
സ്വന്തം ലേഖകന്‍: ഇന്‍ഡൊനീഷ്യയില്‍ 188 ആളുകളുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്; യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍. ആരെങ്കിലും രക്ഷപ്പെട്ടതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു ഇറ്റലി സ്വദേശിയും ഇന്ത്യന്‍ പൈലറ്റും വിമാനത്തില്‍ ഉണ്ടായിരുന്നതായും ലയണ്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. 189 യാത്രക്കാരാണ് തകര്‍ന്ന വിമാനത്തില്‍ …
സ്വന്തം ലേഖകന്‍: ശ്രീലങ്ക കലാപത്തിന്റെ വക്കില്‍; സംഘര്‍ഷം പടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രിയുടെ വസതി ഒഴിയില്ലെന്ന് വിക്രമസിംഗെ. രാഷ്ട്രീയ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട റനില്‍ വിക്രമസിംഗെ ഔദ്യോഗിക വസതിയൊഴില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് രാജ്യം രാഷ്ടീയ പ്രതിസന്ധിയിലായത്. റിനില്‍ വിക്രമസിംഗയെ അനുകൂലിക്കുന്ന ആയിരങ്ങള്‍ വസതിക്ക് മുമ്പില്‍ അണിനിരക്കുക കൂടി ചെയ്തതോടെ പ്രശ്‌ന പരിഹാരത്തിന് ഘടകകക്ഷികള്‍ യോഗം ചേര്‍ന്നു. തന്നെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റിപ്പബ്‌ളിക് ദിന ചടങ്ങില്‍ മുഖ്യാതിഥി ആകാനില്ല; ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്. റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: അമേരിക്കയെ നടുക്കി പെന്‍സില്‍വാനിയയിലെ ജൂതപ്പള്ളിയില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു. പിറ്റ്‌സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വെടിവെപ്പ് നടന്ന സമയത്ത് നിരവധിപേര്‍ സിനഗോഗില്‍ ഉണ്ടായിരുന്നു. വെടിവെപ്പ് നടത്തിയ അക്രമി പൊലീസിനു മുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രസിഡന്റ് പാര്‍ലമെന്റ് മരവിപ്പിച്ചു; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വാര്‍ഷിക ബജറ്റും അവതാളത്തില്‍. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റെനില്‍ വിക്രമ സിംഗയെ പുറത്താക്കി പകരം മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ തല്‍സ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് മരവിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നവംബര്‍ 16 വരെയാണ് പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത്. 2019 …
സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിക്ക് ദുബായില്‍ ബിനാമി സ്വത്തുക്കള്‍ ഉള്ളതായി വെളിപ്പെടുത്തല്‍. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ദുബായില്‍ ബിനാമി സ്വത്തുക്കളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ …