സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍; അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് മൈക്ക് പോംപിയോ. ഹോണ്ടുറാസും ഗ്വാട്ടിമാലയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് കുടിയേറാന്‍ പുറപ്പെട്ട നാലായിരത്തോളം പേരടങ്ങുന്ന സംഘം മെക്‌സിക്കോ അതിര്‍ത്തിയിലെത്തി. യുഎസിലേക്കുള്ള അതിര്‍ത്തിയിലെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ച ഇവര്‍ മെക്‌സിക്കന്‍ പോലീസുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: നവകേരള നിര്‍മാണത്തിന് നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഷാര്‍ജയിലെ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചെറുതും വലുതുമായ നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് പ്രവാസികളുടെ സഹായം തേടിയാണ് ഷാര്‍ജയില്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. പ്രളയശേഷമുള്ള കേരളത്തിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് ഇ സംവിധാനമൊരുക്കി കുവൈറ്റ്. ഇതിനു മുന്നോടിയായി ഇന്ത്യന്‍ അധികൃതരുമായി അടുത്താഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ഇന്ത്യയ്ക്ക് പുറമെ ഈജിപ്തിലാണ് ഇസംവിധാനം ഏര്‍പ്പെടുത്തുന്നത്. അവിടെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. വിസക്കച്ചവടക്കാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനും വ്യാജ കമ്പനികളെ കണ്ടെത്തുന്നതിനും ഉദ്യോഗാര്‍ഥിയുടെ വിദ്യാഭ്യാസ …
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി കൊല്ലപ്പെട്ടത് മല്‍പ്പിടിത്തത്തിനിടെ; കുറ്റസമ്മതം നടത്തി സൗദി; പിന്നില്‍ സൗദി കിരീടാവകാശിയുടെ ഉപദേശകന്‍ അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും കാണാതായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സമവായത്തിനായി ബ്രസല്‍സ് ഉച്ചകോടിയില്‍ നിലപാടുകളില്‍ അയവു വരുത്തി യുകെയും യുറോപ്യന്‍ യൂണിയനും; വിടുതല്‍ കാലാവധി നീട്ടാന്‍ സാധ്യത തെളിയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്‌സിറ്റിനെ സംബന്ധിച്ച പ്രധാന വിഷയങ്ങളില്‍ ധാരണയില്‍ എത്താനായില്ലെങ്കിലും പ്രശ്‌ന പരിഹാരത്തിന് സമയം കൂടുതല്‍ നീട്ടി നല്‍കാമെന്ന ഇയു നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച. ജാക്‌പോട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാര്‍ഡിലേക്ക് ചുവടുവെക്കുകയാണ് മെഗാ മില്യണ്‍സ് എന്ന ലോട്ടറി. 97 കോടി ഡോളറാണ് (7120 കോടി രൂപ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സമ്മാനത്തുക. ജോര്‍ജിയയിലാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പില്‍ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കില്‍ അടുത്ത …
സ്വന്തം ലേഖകന്‍: പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ …
സ്വന്തം ലേഖകന്‍: ‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട പാര്‍ലമെന്റ് അംഗം ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ടിനെ പുകഴ്ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹം തന്റെ ആളാണെന്നും തന്നെപ്പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ബെന്‍ …
സ്വന്തം ലേഖകന്‍: മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും. മേബോട്ട് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് സോഷ്യല്‍ മീഡിയയിട്ട പുതിയ പേര്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം എത്തിയ പെപ്പര്‍ എന്ന സംസാരിക്കുന്ന റോബട്ടാണ് ഈ പേരിനു കാരണക്കാരി. അടുത്തിടെ തെരേസാ മേ ചില …
സ്വന്തം ലേഖകന്‍: ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടനും പിന്മാറി. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിനും ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം …