സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം. 11 വിദ്യാര്‍ഥികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കനത്ത മഴയായിരുന്നു. കനത്ത മഴയെ തുടര്‍ന്നു ഇന്തോനേഷ്യയിലെ സുമാത്രയിലെ സ്കൂള്‍ കെട്ടിടം തകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സംഭവസമയം 20 വിദ്യാര്‍ഥികള്‍ സ്കൂളിലുണ്ടായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം; അംഗത്വം മൂന്ന് വര്‍ഷത്തേക്ക്. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വ കാലാവധി. ഏഷ്യ, പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 18 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഇന്ത്യയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ …
സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും റഷ്യയുമായുള്ള പ്രതിരോധ കരാറും; ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎസ്. നവംബര്‍ നാലിന് ശേഷവും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും റഷ്യയുമായി നടത്തുന്ന പ്രതിരോധ കരാറും ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഇന്ത്യയുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ തിരോധാനം; ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുമായി തുര്‍ക്കി; തര്‍ക്കത്തില്‍ ഇടപെട്ട് ട്രംപ്. ഒരാഴ്ച മുന്‍പു കാണാതായ മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി കിരീടാവകാശി സല്മാന് രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്ന സൗദി …
സ്വന്തം ലേഖകന്‍: ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന് പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക. തലസ്ഥാനനഗരം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍നിന്ന് 800 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ടാബ്ളോയ്ഡ് പത്രത്തിന്റെ വലിപ്പത്തില്‍ 15 പേജുകളിലാണ് ഇത്രയും സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് 20നാണ്. രാജ്യമൊട്ടാകെ 2500 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ മൂന്നിലൊന്നും …
സ്വന്തം ലേഖകന്‍: ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍. ശതകോടീശ്വരന്‍ മുഹമ്മദ് ദേവ്ജിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപകമായ അന്വേഷണത്തിലാണ്. ദാര്‍ എസ് സലാമിലെ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ എത്തിയ ദേവ്ജിയെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് നിര്‍മാതാക്കള്‍. പാക്കിസ്ഥാനി സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് പാക്കിസ്ഥാനിലെ വിതരണക്കാര്‍ പണമുണ്ടാക്കുന്നുവെന്നും പാക് സിനിമാ നിര്‍മാതാക്കളുടെ അസോസിയേഷന് (പിഎഫ്പിഎ) ഭാരവാഹി ചൗധരി ഇജാസ് കമ്രാന്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സിനിമ വ്യവസായത്തിന്റെ നിലനില്പിനെ കരുതി ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം …
സ്വന്തം ലേഖകന്‍: മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്ലോറിഡയില്‍ വ്യാപക നാശനഷ്ടം; രണ്ടു പേര് മരിച്ചു; യുഎസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്. പതിനൊന്നുകാരി ഉള്‍പ്പെടെ രണ്ടു പേരാണ് ഇതുവരെ മരിച്ചത്. കനത്ത മഴയില്‍ തീരമേഖലയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി പല സ്ഥലങ്ങളിലും ഗതാഗതം അസാധ്യമായി. ശക്തി ക്ഷയിച്ച കാറ്റ് നോര്‍ത്ത്, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലേക്കു നീങ്ങി. …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം. 2015 ല്‍ നിലവില്‍ വന്ന എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജാണ് ഇരട്ടിയാക്കിയത്. വര്‍ഷം 200 പൗണ്ട് നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 400 പൗണ്ടാണ് നല്‍കേണ്ടി വരുക. യൂറോപ്യന്‍ യൂണിയന് പുറത്ത് …
സ്വന്തം ലേഖകന്‍: ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്. കരാറുകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കന്‍ ഉപരോധം കരാറുകള്‍ക്കു വിലങ്ങുതടിയാകില്ലെന്നും റഷ്യന്‍ അംബാസഡര്‍ നിക്കോളയ് കുദാഷേവ് പറഞ്ഞു. അടുത്തിടെ റഷ്യയില്‍നിന്ന് എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം …