സ്വന്തം ലേഖകന്‍: ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി. ഒരു ദശകത്തിനിടെയുള്ള ഏറ്റവും വിപ്ലവകരമായ കുടിയേറ്റ നയങ്ങള്‍ പ്രഖ്യാപിച്ച ഹോം സെക്രട്ടറി സാജിദ് ജാവീദ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. പുതിയ കുടിയേറ്റ നയം …
സ്വന്തം ലേഖകന്‍: ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റതു മുതല്‍ രാജ്യത്തോടുള്ള മറ്റ് രാജ്യങ്ങളുടെ താത്പര്യം കുറഞ്ഞതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് വ്യക്തമാക്കുന്നത്. 25രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. റഷ്യ, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വന്‍ …
സ്വന്തം ലേഖകന്‍: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും. അതിനാല്‍ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യാപാരമെന്നും ആഗോള ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപകന്‍ ജാക് മാ അഭിപ്രായപ്പെട്ടു. ഈ വ്യാപാര …
സ്വന്തം ലേഖകന്‍: ‘വെളിച്ചം കൊണ്ട് ചികിത്സ’, ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബേല്‍ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച മൂന്നു പേര്‍ക്ക്. അര്‍ബുദ ചികില്‍സാരംഗത്തും നേത്ര ശസ്ത്രക്രിയയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ആര്‍തര്‍ ആഷ്‌കിന്‍, ഷെറാദ് മൊറു, ഡോണ സ്ട്രിക്‌ലന്‍ഡ് എന്നിവരാണു പുരസ്‌കാരം പങ്കിട്ടത്. ശാസ്ത്രനോവലുകളില്‍ മാത്രം കാണാറുന്ന ‘ഒപ്റ്റിക്കല്‍ റ്റ്വീസര്‍’ …
സ്വന്തം ലേഖകന്‍: ഇന്ത്യയെ തീരുവകളുടെ രാജാവെന്ന് വിളിച്ച് ട്രംപ്; ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ചുങ്കം ഏര്‍പ്പെടുത്തുന്ന ഇന്ത്യയെ തീരുവകളുടെ രാജാവെന്നും ട്രംപ് …
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികം; ബാഴ്‌സലോണയില്‍ ഒരു ലക്ഷത്തിലധികം പേരുടെ ഒത്തുചേരല്‍. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളായ 180,000 പേരാണ് ഒത്തുകൂടിയത്. കഴിഞ്ഞ ദിവസമുണ്ടായ ആഹ്ലാദ റാലികള്‍ക്കിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോലീസ് അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ജനഹിതപരിശോധന അടിച്ചമര്‍ത്തിയ ഉദ്യോഗസ്ഥരെ ബഹുമാനിക്കുന്നതിനായി സ്‌പെയിനിലെ പോലീസ് യൂണിയന്‍ സംഘടിപ്പിച്ച മാര്‍ച്ചിനെതിരെ തെരുവിലിറങ്ങിയ ആളുകളുമായി പോലീസ് ഏറ്റുമുട്ടിയിരുന്നു. 2017 …
സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നവരില്‍ 46,000 കുട്ടികളും 14,000 മുതിര്‍ന്നവരും ഉള്‍പ്പെടും. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടേതാണ് കണക്കുകള്‍. 844 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും പലയിടങ്ങളിലും ഇതുവരെ ആര്‍ക്കും കടന്നെത്താന്‍ പറ്റാത്തതിനാല്‍ യഥാര്‍ത്ഥത്തില്‍ അനേകായിരങ്ങള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 23 പേര്‍ …
സ്വന്തം ലേഖകന്‍: മലയാളി സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേശക. ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് ഗീത. ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്. പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ സമുദായകാര്യ മന്ത്രി നൂറുല്‍ ഹഖ് ഖത്രിയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ടത്. ഞായറാഴ്ച ഇസ്‌ലാമാബാദില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇരുവരും പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. ഹാഫിസ് …
സ്വന്തം ലേഖകന്‍: ‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്. ഉത്തര കൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും …