സ്വന്തം ലേഖകന്‍: യുകെയില്‍ കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി തെരേസാ മേയ് സര്‍ക്കാര്‍; ഉപയോഗത്തിന് സമയപരിധി ഏര്‍പ്പെടുത്താന്‍ നീക്കം. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗ സമയപരിധി ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് ഹെല്‍ത്ത് സെക്രട്ടറി നിര്‍ദേശിച്ചു. സേഫ് ആല്‍ക്കഹോള്‍ ലിമിറ്റ്‌സിന് സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള സുരക്ഷിത സമയപരിധികള്‍ …
സ്വന്തം ലേഖകന്‍: ഭൂകമ്പവും സുനാമിയും കവര്‍ന്നത് ആയിരത്തോളം ജീവനുകള്‍; പ്രേത ദ്വീപായി ഇന്തോനേഷ്യയിലെ സുലവേസി. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150 ഓളം തുടര്‍ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലുണ്ടായത്. ഇന്‍ഡൊനീഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 832 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 540ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും വൈസ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ നയതന്ത്ര ദൂതുമായി വേട്ടപ്പട്ടികളും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സമ്മാനിച്ചതാണ് പങ്‌സാന്‍ വിഭാഗത്തില്‍പ്പെട്ട 2 നായ്ക്കളെ. ശൗര്യത്തിന് ഏറെ പേരുകേട്ട വേട്ടപ്പട്ടികളാണ് പങ്‌സാന്‍. അടുത്തിടെ നടന്ന ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കിം നായ്ക്കളെ …
സ്വന്തം ലേഖകന്‍: ധനസഹായത്തിനു പിന്നില്‍ കടക്കെണിയുടെ നിഴല്‍; ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിനിന്ന് പാകിസ്താന്‍ പിന്മാറിയേക്കുമെന്ന് സൂചന. കോളനി ഭരണകാലത്തെ റെയില്‍ സംവിധാനത്തില്‍ മാറ്റം വരുത്തി റെയില്‍ നവീകരണത്തിനായുള്ള പാക് ശ്രമങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പെടുത്തി 820 കോടിയുടെ പദ്ധതിയാണ് ചൈന പാകിസ്താനായി വിഭാവനം ചെയ്യുന്നത്. …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു. തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നതോടെ കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച …
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം; ആഘോഷ പ്രകടനങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളും ഇതിനെ എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഒന്നിലേറെ റാലികളിലുണ്ടായ സംഘര്‍ഷങ്ങളിലാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇരുഭാഗത്തു നിന്നുമായി പത്തു പേരെ …
സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ കൊലയാളികളെ സംരക്ഷിക്കുന്ന രാജ്യം; യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമാ സ്വരാജിന്റെ പ്രസംഗം. ഹാഫീസ് സെയ്ദിനെ സ്വന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന രാജ്യവുമായി ചര്‍ച്ചകള്‍ അസാധ്യമാണെന്നും അര്‍ധശങ്കയ്ക്കു ഇടയില്ലാതെ സുഷമ വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ അട്ടിമറിച്ചിട്ടില്ല. ആവശ്യമാണെന്നു തോന്നുമ്പോള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തും. എന്നാല്‍ പാക്കിസ്ഥാന്‍ സ്വന്തം സ്വഭാവംകൊണ്ട് ചര്‍ച്ചകള്‍ മുടക്കിയിരിക്കുകയാണെന്നും …
സ്വന്തം ലേഖകന്‍: പത്തടിയിലേറെ ഉയരത്തില്‍ രാക്ഷസത്തിരകള്‍; ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും വന്‍ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. തുടര്‍ചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ …
സ്വന്തം ലേഖകന്‍: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരുടെ സംഖ്യയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായതായി കണക്കുകള്‍. അനധികൃത കടന്നുകയറ്റത്തിന്റെ പേരില്‍ യുഎസില്‍ ഈ വര്‍ഷം ഇതുവരെ അറസ്റ്റിലായ ഇന്ത്യക്കാരുടെ സംഖ്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ആളിനും 25,000 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള തുക കള്ളക്കടത്തു …
സ്വന്തം ലേഖകന്‍: ഇന്‍ഡോനീഷ്യന്‍ ദ്വീപില്‍ ഭൂകമ്പത്തിനു പിന്നാലെ രാക്ഷസത്തിരകള്‍; സുനാമിയില്‍ മരണം 30 കവിഞ്ഞു. സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. കടല്‍തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തിന് പിന്നാലെ …